x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റൈ​സ് പ​ദ്ധ​തി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് ഉ​ണ​ര്‍​വേ​കി: ​ മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്

വെബ് ഡെസ്ക്
Published: August 22, 2026 10:21 PM IST | Updated: August 22, 2026 10:21 PM IST

റൈ​സ് പ​ദ്ധ​തി​യു​ടെ മാ​ര്‍​ഗ​രേ​ഖ പ്ര​കാ​ശ​നം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് നി​ര്‍​വ​ഹി​ക്കു​ന്നു.

തൊ​ടു​പു​ഴ: ഇ​ടു​ക്കി​യെ സാ​മൂ​ഹി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും ഉ​യ​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എ​പി ന​ട​പ്പാ​ക്കി​വ​രു​ന്ന റൈ​സ് പ​ദ്ധ​തി മാ​തൃ​കാ​പ​ര​മാ​ണെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് പ​റ​ഞ്ഞു. റൈ​സ് പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മു​രി​ക്കാ​ശേ​രി​യി​ല്‍ മാ​ര്‍​ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്ത് നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ​വ​ര്‍​ഷം ന​ട​പ്പാ​ക്കി​യ എ​ന​ര്‍​ജി സേ​വിം​ഗ് പ്രോ​ഗ്രാ​മി​ല്‍ സ​മ്മാ​നാ​ര്‍​ഹ​രാ​യി എ​ന​ര്‍​ജി ഹീ​റോ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ള്‍​ക്കു​ള്ള മൊമന്‍റോയും സ​മ്മാ​ന​വും മ​ന്ത്രി വി​ത​ര​ണം ചെ​യ്തു.​

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി​യം​ഗം ഷൈ​നി സ​ജി, ഇ​ടു​ക്കി രൂ​പ​ത വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ഫാ. ​ഡോ. ജോ​ര്‍​ജ് ത​കി​ടി​യ​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം മി​നി സാ​ബു, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ വ​ട​ക്കേ​ല്‍, പ്രി​ന്‍​സി​പ്പ​ൽ‍ സി​ബി​ച്ച​ന്‍ തോ​മ​സ്, ഹെ​ഡ്മാ​സ്റ്റ​ര്‍ ബി​നോ​യ് സെ​ബാ​സ്റ്റ്യ​ന്‍, വി​ജ​യ​കു​മാ​ര്‍ മ​റ്റ​ക്ക​ര തുടങ്ങിയവർ‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News RICE scheme education sector

Recent News

Corehub Up