x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം റോ​ഡി​ൽ റോ​ഡ് സു​ര​ക്ഷ ശ​ക്ത​മാ​ക്കും

വെബ് ഡെസ്ക്
Published: November 20, 2026 10:46 PM IST | Updated: November 20, 2026 10:46 PM IST

പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ലെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ കെ​എ​സ്ടി​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു.

റാ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി അ​ടി​യ​ന്ത​ര​മാ​യി റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. റോ​ഡ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എം​എ​ൽ​എ, കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നി​യ​ർ​ക്ക് ന​ൽ​കി​യ ക​ത്തി​ന്‍റെ തു​ട​ർ​ന​ട​പ​ടി​യാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കൊ​പ്പം അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വി​വി​ധ സ്ഥ​ല​ങ്ങ​ൾ നേ​രി​ട്ട് സ​ന്ദ​ർ​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ത്.

അ​പ​ക​ട​സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ഡി​വൈ​ഡ​റു​ക​ൾ, ക്രാ​ഷ് ബാ​രി​ക്കേ​ഡു​ക​ൾ, ബ്ലി​ങ്ക​ർ ലൈ​റ്റു​ക​ൾ എ​ന്നി​വ സ്ഥാ​പി​ക്കു​ന്ന​തി​നൊ​പ്പം ആ​വ​ശ്യ​മാ​യ മ​റ്റ് സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളും അ​ടി​യ​ന്ത​ര​മാ​യി ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് എം​എ​ൽ​എ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേശം ന​ൽ​കി. രാ​ത്രി​കാ​ല യാ​ത്ര​ക്കാ​രു​ടെ​യും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ​യും സു​ര​ക​ഷ​യ്ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Road safety Nattuvishesham DistrictNews PM Road

Recent News

Corehub Up