കടയ്ക്കല്‍: മടത്തറയില്‍ ബെവ്കോ മാനേജരെ മര്‍ദിച്ച കേസില്‍ മൂന്നുയുവാക്കളെ ചിതറ പോലീസ് അറസ്റ്റ് ചെയ്തു. നിലമേല്‍ കൈതോട് സ്വാദേശികളായ മര്‍ജാന്‍, നാദിര്‍, കിളിമാനൂര്‍ സ്വദേശിയായ അമല്‍ മോഹന്‍ എന്നിവരാണ് ചിതറ പോലീസിന്റെ പിടിയിലായത്.
ബെവ്കോയുടെ മടത്തറയിലുള്ള പ്രീമിയം കൗണ്ടറില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയെ മദ്യപിച്ചെത്തിയ മൂവര്‍ സംഘം സ്ഥാപനത്തിനുള്ളില്‍ കയറി അസഭ്യം വിളിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത മാനേജര്‍ വിനോദിനെയാണ് മൂന്നംഗ സംഘം മര്‍ദിച്ചത്.
മദ്യപിച്ചു സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച പ്രതികളെ വിനോദ് പുറത്തിറക്കി വിടുകയായിരുന്നു. പിന്നീട് പുറത്തേക്ക് എത്തിയ വിനോദിനെ മൂവര്‍ സംഘം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഉടന്‍ തന്നെ ബെവ്കോ അധികൃതര്‍ ചിതറ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇതിനിടയില്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച മൂവരെയും ചിതറ വളവുപച്ചയില്നിന്നു പോലീസ് പിടികൂടുകയായിരുന്നു.
കയ്യേറ്റം ചെയ്യല്‍, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങി ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു വൈദ്യ പരിശോധന നടത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ വിനോദ് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
Tags : nattu vishesham Three arrested assaulting Bevco