x
ad
Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന ഭീ​തി ഒ​ഴി​യാ​തെ വ​ട​ശേ​രി​ക്ക​ര; മ​ന്ത്രി ഇ​ന്നെ​ത്തും

വെബ് ഡെസ്ക്
Published: November 20, 2026 10:52 PM IST | Updated: November 20, 2026 10:52 PM IST

പ്രതീകാത്മക ചിത്രം

വ​ട​ശേ​രി​ക്ക​ര: ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങി​യ​തി​ന്‍റെ ഭീ​തി വ​ട​ശേ​രി​ക്ക​ര​യി​ൽ തു​ട​രു​ന്നു. വ്യാ​ഴാ​ഴ്ച പ​ക​ൽ നാ​ടി​നെ വി​റ​പ്പി​ച്ച കാ​ട്ടാ​ന​ക​ൾ രാ​ത്രി​യി​ൽ പി​ന്നെ എ​ത്തി​യി​ല്ലെ​ന്ന് പ​റ​യു​ന്നു. എ​ന്നാ​ൽ ആ​ന​ക്കൂ​ട്ടം തീ​റ്റ തേ​ടി വീ​ണ്ടും ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വ​രു​മെ​ന്നു ത​ന്നെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്. പ്ര​ദേ​ശ​ത്ത് വ​ന​പാ​ല​ക​രു​ടെ കാ​വ​ൽ തു​ട​രു​ക​യാ​ണ്. ആ​ർ​ആ​ർ​ടി സം​ഘ​ത്തെ​യും നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നി​ടെ ഇ​ന്ന് വ​ട​ശേ​രി​ക്ക​ര​യി​ലെ​ത്തു​ന്ന മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ കാ​ട്ടാ​ന ശ​ല്യം ഒ​ഴി​വാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വ​ട​ശേ​രി​ക്ക​ര ഐ​ബി​യി​ൽ മ​ന്ത്രി ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം വി​ളി​ച്ചി​ട്ടു​മു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യി​ലാ​യ​ശേ​ഷം വ​ട​ശേ​രി​ക്ക​ര​യി​ൽ മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ എ​ത്തു​ന്ന​തു ര​ണ്ടാം ത​വ​ണ​യാ​ണ്. അ​ധി​കാ​ര​മേ​റ്റ് അ​ധി​കം ക​ഴി​യു​ന്ന​തി​നു മു​ന്പ് വ​ട​ശേ​രി​ക്ക​ര​യി​ൽ വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം വി​ളി​ച്ചി​രു​ന്നു. അ​ന്നു കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ങ്ങ​ൾ പ​ല​തും ഇ​പ്പോ​ഴും ന​ട​പ്പാ​ക്കാ​ത്ത​താ​ണ് ആ​ന​ക​ൾ വീ​ണ്ടും കൂ​ട്ട​ത്തോ​ടെ എ​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.

അ​ഞ്ച് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള വ​ന​ത്തി​ൽ നി​ന്നാ​ണ് കാ​ട്ടാ​ന​ക​ൾ വ​ട​ശേ​രി​ക്ക​ര ടൗ​ണി​നു സ​മീ​പം​വ​രെ എ​ത്തു​ന്ന​ത്. ശ​ബ​രി​മ​ല പ്ര​ധാ​ന പാ​ത​യോ​ടു ചേ​ർ​ന്നും ചി​റ്റാ​ർ റോ​ഡ​രി​കി​ലു​മൊ​ക്കെ ആ​ന​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി. ഒ​ളി​ക​ല്ല്, കു​ന്പ​ള​ത്താ​മ​ൺ മേ​ഖ​ല​ക​ൾ രാ​പ​ക​ൽ ഭേ​ദ​മെ​ന്യേ ആ​ന​ക​ളെ​ത്തു​ന്ന സ്ഥ​ല​ങ്ങ​ളാ​യി മാ​റി. വ​ട​ശേ​രി​ക്ക​ര-​കു​ന്പ​ള​ത്താ​മ​ൺ റോ​ഡി​ൽ സ​ന്ധ്യ ക​ഴി​ഞ്ഞാ​ൽ യാ​ത്ര ന​ട​ത്താ​നാ​കാ​ത്ത സ്ഥി​തി​യാ​യി. വ​ട​ശേ​രി​ക്ക​ര സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യോ​ടു ചേ​ർ​ന്ന പു​ര​യി​ട​ത്തി​ലൂ​ടെ ക​ല്ലാ​റി​ലേ​ക്ക് പു​തി​യ ഒ​രു ആ​ന​ത്താ​ര​യും രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം കാ​ടി​റ​ങ്ങി ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ത​ന്പ​ടി​ച്ച നാ​ല് ആ​ന​ക​ളും മ​ട​ങ്ങി​യ​ത് ഇ​തേ​വ​ഴി​യി​ലൂ​ടെ​യാ​ണ്.

കാ​ടി​നോ​ടു​ചേ​ർ​ന്നു​ള്ള തേ​ക്ക് പ്ലാ​ന്‍റേ​ഷ​നു​ക​ളി​ൽ ത​ല​ങ്ങും വി​ല​ങ്ങും സ്ഥാ​പി​ച്ചി​ട്ടു​ള്ള വൈ​ദ്യു​തി ഫെ​ൻ​സിം​ഗാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​നു​ള്ള പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്നാ​യി പ​റ​യു​ന്ന​ത്.

വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​ക​ളി​ൽ ആ​ന​ക​ളു​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​പാ​ത​ക​ൾ ത​ട​സ​പ്പെ​ടു​ത്തി​യാ​ണ് വ​നം വ​കു​പ്പ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സ്വാ​ഭാ​വി​ക ആ​ന​ത്താ​ര​ക​ൾ​ക്ക് സോ​ളാ​ർ വൈ​ദ്യു​തി വേ​ലി​ക​ൾ ത​ട​യി​ട്ട​തി​നാ​ൽ ക​ല്ലാ​റ്റി​ൽ നി​ന്നും വെ​ള്ളം കു​ടി​ക്കാ​നാ​യി എ​ത്തു​ന്ന ആ​ന​ക​ൾ വ​ഴി തെ​റ്റി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ക​യാ​ണെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ആ​ർ​ആ​ർ​ടി സം​ഘ​ത്തെ​യും കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ​യും പൊ​ലി​സി​നെ​യും വി​ന്യ​സി​ച്ച് ആ​ന​യി​റ​ങ്ങു​ന്ന​ത് ത​ട​യാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​ത്. അ​ട​ക്കു​ഴി​യി​ലെ ഫെ​ൻ​സിം​ഗി​ന്‍റെ ചി​ല ഭാ​ഗ​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​നും കൈ​ത​ച്ച​ക്ക കൃ​ഷി നി​യ​ന്ത്രി​ക്കാ​നും വ​നം​വ​കു​പ്പും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

ആ​ക്കേ​മ​ൺ ഭാ​ഗ​ത്തു​നി​ന്ന് മു​ള്ള​ൻ​പാ​റ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ ആ​ന​ക​ൾ നേ​ര​ത്തേ കു​രി​ശും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ഒ​രു വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ക്കു​ക​യും പ​ന്പ - മ​ണ്ണാ​റ​ക്കു​ള​ഞ്ഞി റോ​ഡി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ സോ​ളാ​ർ വേ​ലി​യും വി​ള​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ജ​ന​വാ​സ മേ​ഖ​ല​യി​ലെ ആ​ന​ത്താ​ര

റാ​ന്നി ഫോ​റ​സ്റ്റ് ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ ഒ​ളി​ക​ല്ല് വ​ന​മേ​ഖ​ല വ​ഴി​യാ​ണ് ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്. വ​ന​ത്തി​ൽനി​ന്നും ഇ​റ​ങ്ങു​ന്ന ആ​ന​ക​ൾ ഒ​ളി​ക​ല്ല് ജ​ന​വാ​സ മേ​ഖ​ല​യി​ലൂ​ടെ സ​ഞ്ച​രി​ച്ച് ക​ല്ലാ​ർ ന​ദി ക​ട​ന്ന് ക​ട​മാ​ൻ​കു​ന്ന്, ആ​ക്കേ​മ​ൺ, മു​ള്ള​ൻ​പാ​റ, ഇ​ട​ത്ത​റ​മു​ക്ക് വ​ഴി​യാ​ണ് വ​ട​ശേ​രി​ക്ക​ര ടൗ​ണി​ന് സ​മീ​പ​ത്തേ​ക്ക് എ​ത്തു​ന്ന​ത്. അ​ട​ക്കു​ഴി​യി​ലെ തോ​ട്ട​ങ്ങ​ളി​ൽ സ്ഥാ​പി​ച്ച ഫെ​ൻ​സിം​ഗ് പ്ര​ധാ​ന കാ​ര​ണ​മാ​ണ്. ഒ​പ്പം സ​മീ​പ​ത്തെ കൈ​ത​ച്ച​ക്ക കൃ​ഷി​യാ​ണ് മ​റ്റൊ​രു ആ​ക​ർ​ഷ​കം.

പ്ലാ​ന്‍റേ​ഷ​നു​ക​ളി​ലെ ഫെ​ൻ​സിം​ഗ് കാ​ര​ണം വ​ഴി​മാ​റി വ​ട​ശേ​രി​ക്ക​ര ടൗ​ൺ ഉ​ൾ​പ്പടെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക​ളി​ലേ​ക്ക് എ​ത്തു​ന്ന ആ​ന​ക​ൾ​ക്ക് തി​രി​കെ വ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നും ക​ഴി​യു​ന്നി​ല്ല.

ആ​ക്കേ​മ​ൺ ഭാ​ഗ​ത്ത് നി​ന്ന് മു​ള്ള​ൻ​പാ​റ ഭാ​ഗ​ത്തേ​ക്ക് നീ​ങ്ങി​യ ആ​ന​ക​ൾ നേ​ര​ത്തേ കു​രി​ശും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ഒ​രു വീ​ടി​ന്‍റെ മ​തി​ൽ ത​ക​ർ​ക്കു​ക​യും ശ​ബ​രി​മ​ല-​മ​ണ്ണാ​ര​ക്കു​ള​ഞ്ഞി റോ​ഡി​ന് സ​മീ​പ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ സോ​ളാ​ർ വേ​ലി​യും വി​ള​ക​ളും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ക​ടു​വ​യും പു​ള്ളി​പ്പു​ലി​യും

കു​മ്പ​ള​ത്താ​മ​ൺ, ആ​ക്കേ​മ​ൺ, മു​ള്ള​ൻ​പാ​റ, ഒ​ലി​ക്ക​ല്ല്, ചെ​മ്പ​ര​ത്തി​മൂ​ട് തു​ട​ങ്ങി​യ ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​ത് കാ​ട്ടാ​ന​ക്കൂ​ട്ട​മാ​ണെ​ങ്കി​ലും മ​റ്റ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​വും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ആ​ന​ക​ൾ സ്ഥി​ര​മാ​യി ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങി കൃ​ഷി​ക​ൾ ന​ശി​പ്പി​ക്കു​ക​യും വീ​ടു​ക​ളു​ടെ മ​തി​ൽ ത​ക​ർ​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്.

അ​ടു​ത്ത​യി​ടെ മു​ക്കൂ​ഴി-​കു​മ്പ​ള​ത്താ​മ​ൺ-​വ​ട​ശേ​രി​ക്ക​ര റോ​ഡി​ൽ പ​തി​നേ​ഴോ​ളം കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ടി​രു​ന്നു. ഇ​ത് രാ​ത്രി​കാ​ല യാ​ത്ര​ക്കാ​ർ​ക്കും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും വ​ലി​യ ഭീ​ഷ​ണി​യാ​ണ്.

കു​മ്പ​ള​ത്താ​മ​ൺ ഒ​ളി​ക്ക​ല്ല് മേ​ഖ​ല​യി​ൽ ര​ണ്ടു മാ​സ​ത്തോ​ളം ഭീ​തി പ​ര​ത്തു​ക​യും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത ക​ടു​വ വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച കൂ​ട്ടി​ൽ മു​ന്പ് കു​ടു​ങ്ങി​യി​രു​ന്നു.

പ്ര​ദേ​ശ​ത്തെ ഫാ​മു​ക​ളി​ലെ​യും വീ​ടു​ക​ളി​ലെ​യും ആ​ട്, പോ​ത്ത്, വ​ള​ർ​ത്തു​നാ​യ്ക്ക​ൾ തു​ട​ങ്ങി​യ​വ​യെ ക​ടു​വ തു​ട​ർ​ച്ച​യാ​യി ആ​ക്ര​മി​ച്ചു കൊ​ന്നി​ട്ടും അ​ധി​കൃ​ത​ർ കാ​ര്യ​മാ​ക്കി​യി​രു​ന്നി​ല്ല. പ​ക​ൽ സ​മ​യ​ത്ത് ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ ക​ടു​വ ആ​ടി​നെ പി​ടി​കൂ​ടി​യ​തോ​ടെ​യാ​ണ് വ​നം​വ​കു​പ്പ് കാ​വ​ൽ ശ​ക്ത​മാ​ക്കി​യ​ത്.
തു​ട​ർ​ന്ന് പി​ടി​കൂ​ടി​യ ക​ടു​വ​യെ വെ​റ്റ​റി​ന​റി ഡോ​ക്‌​ട​ർ​മാ​രു​ടെ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷം ഗ​വി വ​ന​മേ​ഖ​ല​യി​ലേ​ക്ക് തു​റ​ന്നു​വി​ടു​ക​യാ​ണ് ചെ​യ്ത​ത്. വ​ട​ശേ​രി​ക്ക​ര​യോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന വ​ന​മേ​ഖ​ല​ക​ളി​ൽ നി​ന്നും പു​ള്ളി​പ്പു​ലി ഇ​റ​ങ്ങു​ന്ന​താ​യും പ​രാ​തി​യു​ണ്ട്.

ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം: സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത

റാ​ന്നി: വ​ട​ശേ​രി​ക്ക​ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ​ക​ൽ​സ​മ​യ​ത്ത് പോ​ലും കാ​ട്ടാ​ന​ക​ൾ കൂ​ട്ട​മാ​യി ഇ​റ​ങ്ങി ജ​ന​ങ്ങ​ളി​ൽ ഭീ​തി​യും ആ​ശ​ങ്ക​യും സൃ​ഷ്‌​ടി​ച്ച സം​ഭ​വ​ത്തി​ൽ മാ​ർ​ത്തോ​മ്മാ സ​ഭ​യ്ക്ക് ക​ടു​ത്ത ആ​ശ​ങ്ക​യു​ണ്ടെ​ന്ന് റാ​ന്നി-​നി​ല​യ്ക്ക​ൽ ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ ബ​ർ​ണബാ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത.

വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കേ​ണ്ട സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ അ​തി​ൽ നി​സം​ഗ​ത കാ​ട്ടു​ന്നതാ​യി സം​ശ​യി​ക്ക​പ്പെ​ടേ​ണ്ട​തു​ണ്ട്. തേ​ക്ക് പ്ലാ​ന്‍റേ​ഷ​നു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ സ്ഥാ​പി​ച്ച സോ​ളാ​ർ വേ​ലി​ക​ൾ കാ​ട്ടാ​ന​ക​ൾ​ക്ക് തി​രി​കെ വ​ന​ത്തി​ലേ​ക്ക് പോ​കു​ന്ന​തി​ന് ത​ട​സ​മാ​കു​ന്നു​വെ​ന്ന നാ​ട്ടു​കാ​രു​ടെ പ​രാ​തി ഗൗ​ര​വ​മാ​യി കാ​ണ​ണം. മ​നു​ഷ്യ​ജീ​വ​നേ​ക്കാ​ൾ തേ​ക്ക് പ്ലാ​ന്‍റേ​ഷ​നു​ക​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന സ​മീ​പ​നം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭീ​തി​യി​ൽ ക​ഴി​യു​ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് സ്വ​സ്ഥ​മാ​യി ജീ​വി​ക്കാ​നു​ള്ള സം​വി​ധാ​നം സൃ​ഷ്ടി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണം. വ​നാ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​ന​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യി വ​ന​ത്തി​ലേ​ക്ക് മ​ട​ങ്ങാ​നു​ള്ള വ​ഴി​ക​ൾ ഒ​രു​ക്കു​ക,സ്ഥി​ര​മാ​യ വ​ന​പാ​ല​ക സാ​ന്നി​ധ്യ​വും മു​ന്ന​റി​യി​പ്പ് സം​വി​ധാ​ന​വും ദ്രു​ത​ക​ർ​മ സേ​ന​യു​ടെ സേ​വ​ന​വും ഉ​റ​പ്പാ​ക്കു​ക, വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ നാ​ശ​ന​ഷ്‌​ടം സം​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ഷ്‌​ട​പ​രി​ഹാ​രം ന​ൽ​കു​ക തു​ട​ങ്ങി​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ശ​ബ​രി​മ​ല​യി​ലേ​ക്ക് പോ​കു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും ഗൗ​ര​വ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യേ​ണ്ട വി​ഷ​യ​മാ​ണെ​ന്നും സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ടും വ​ന്യ​മൃ​ഗ​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നൊ​പ്പം വ​നാ​തി​ർ​ത്തി​യി​ൽ ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പാ​ക്ക​ണം. ഭീ​തി​യി​ൽ ക​ഴി​യു​ന്ന വ​ട​ശേ​രി​ക്ക​ര​യി​ലെ ജ​ന​ങ്ങ​ളോ​ടൊ​പ്പം സ​ഭ നി​ല​കൊ​ള്ളു​മെ​ന്നും അ​വ​രു​ടെ സു​ര​ക്ഷ​യ്ക്കാ​യി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും മാ​ർ ബ​ർ​ണബാ​സ് അ​റി​യി​ച്ചു.

Tags : Vadasherikkara Nattuvishesham DistrictNews wild elephants

Recent News

Corehub Up