അങ്കമാലി ടൗണിലെ വെള്ളക്കെട്ടിന് സത്വരപരിഹാരം തേടി മർച്ചന്റ്സ് അസോസിയഷൻ പ്രസിഡന്റ് എൻ.വി. പോളച്ചന്റെ നേതൃത്വത്തിൽ നഗരസഭ ചെയർപേഴ്സൺ റീത്ത പോളിന്
അങ്കമാലി: ടൗണില്‍ പഴയ മാര്‍ക്കറ്റ് റോഡിലും ഫെഡറല്‍ ബാങ്ക് ജംഗ്ഷനിലും അനുഭവപ്പെടുന്ന രൂക്ഷമായ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം തേടി അങ്കമാലി മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് എന്‍.വി. പോളച്ചന്റെ നേതൃതത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ റീത്ത പോളിന് നിവേദനം സമര്‍പ്പിച്ചു.
അശാസ്ത്രീയമായ കാന നിര്‍മാണവും ഫെഡറല്‍ ബാങ്ക് ജംഗഷനിലെ റോഡ് ക്രോസ് ചെയ്തുള്ള കാനയുടെ വ്യാപ്തിക്കുറവുമാണ് വെള്ളക്കെട്ടിന്റെ പ്രധാന കാരണം. നാഷണല്‍ ഹൈവേ അഥോറിറ്റിയില്‍ സമ്മര്‍ദ്ദം ചെലുത്തി ഫെഡറല്‍ ബാങ്ക് ജംഗ്ഷനിലെ റോഡ് ക്രോസ് ചെയ്തുള്ള കാന വേണ്ടത്ര വിസ്താരത്തില്‍ പുതുക്കിപണിതാല് മാത്രമേ ഇവിടുത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരമാകു.
കാനയില്‍ പല സ്ഥലത്തായി അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്ത് നീരൊഴുക്ക് പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. വിഷയം ബെന്നി ബഹനാന് എംപി, മന്ത്രി റോജി എം. ജോണ്‍ എന്നിവരുടെ ശ്രദ്ധയിലും പെടുത്തുന്നുണ്ടെന്നും മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Tags :