x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​ശ​ല്യം: എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ യോ​ഗം ചേ​ര്‍​ന്നു

വെബ് ഡെസ്ക്
Published: September 3, 2026 05:42 AM IST | Updated: September 3, 2026 05:42 AM IST

മാ​ന​ന്ത​വാ​ടി: തൃ​ശി​ലേ​രി മു​ത്തു​മാ​രി​യി​ല്‍ കാ​ട്ടാ​ന വീ​ടും ശു​ചി​മു​റി​യും ത​ക​ര്‍​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളി​ലു​ണ്ടാ​യ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ന്‍ ഉ​ഷ വി​ജ​യ​ന്‍ എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ നോ​ര്‍​ത്ത് വ​യ​നാ​ട് വ​നം ഡി​വി​ഷ​നി​ലെ എ​മ​ര്‍​ജ​ന്‍​സി ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റി​ല്‍ യോ​ഗം ചേ​ര്‍​ന്നു.

ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ വാ​സ​യോ​ഗ്യ​മ​ല്ലാ​താ​യ വീ​ടി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം, വ​ന്യ​മൃ​ഗ​ശ​ല്യ പ്ര​തി​രോ​ധം എ​ന്നീ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്തു. പ​ഞ്ചാ​യ​ത്ത് എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി വി​ല​യി​രു​ത്താ​നും പു​തി​യ വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കാ​നും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

പ്ര​ദേ​ശ​ത്തെ പ്ര​തി​രോ​ധ​വേ​ലി നി​ര്‍​മാ​ണം എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്കാ​നും കാ​വ​ല്‍​ക്കാ​രു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്കാ​നും സ​ര്‍​ക്കാ​രി​ല്‍ സ​മ്മ​ര്‍​ദം ചെ​ലു​ത്തു​മെ​ന്ന് എം​എ​ല്‍​എ വ്യ​ക്ത​മാ​ക്കി. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഞ്ജു ബാ​ല​ന്‍, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ. ​സി​ജി​ത്ത്, വാ​ര്‍​ഡ് അം​ഗം ലി​സി ജ​യിം​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ വി. ​ബേ​ബി, ടി. ​വ​സ​ന്ത കൃ​ഷ്ണ​ന്‍, ബേ​ഗൂ​ര്‍ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫി​സ​ര്‍ എ​സ്. ക​ണ്ണ​ന്‍, തൃ​ശി​ലേ​രി സെ​ക്‌​ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫി​സ​ര്‍ കെ.​യു. മ​ണി​ക​ണ്ഠ​ന്‍, പൊ​തു​പ്ര​വ​ര്‍​ത്ത​ക​രാ​യ കെ. ​സ​ക്കീ​ര്‍, റീ​ന ജോ​ര്‍​ജ്, കെ.​വി. വ​സ​ന്ത​കു​മാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Districtnews Deepikanews Wild Elephant

Recent News

Corehub Up