കൊച്ചി: ചേരാനെല്ലൂര്‍ വാഹനാപകട കേസില്‍ നിയമനടപടിക്കൊരുങ്ങി മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം. അപകടത്തിനിടയാക്കിയ വാഹനം ഓടിച്ച 17കാരന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് കോടതിയെ സമീപിക്കും.
കുട്ടിയുടെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടണമെന്നും ഇന്നലെ വൈകിട്ട് പൊലിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഇതു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനാണ് ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ തീരുമാനം. പിതാവിന്റെ മരണത്തിനിടയായവര് പുറത്ത് യാതൊരു കുഴപ്പവുമില്ലാതെ നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നും കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. ഉദ്യോഗസ്ഥ വീഴ്ചയില്‍ പൊലിസ് സ്വീകരിച്ച നടപടിയില്‍ കുടുംബം തൃപ്തരാണ്.
കേസില്‍ പൊലിസ് സ്വീകരിക്കേണ്ട നടപടികളെല്ലാം നിലവില്‍ എടുത്തിട്ടുണ്ട്. ഇനി ഹൈക്കോടതിയാണ് തീരുമാനിക്കേണ്ടതെന്നും ബന്ധുക്കള്‍ പറഞ്ഞു.
Tags :