x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

​വ​നി​താ വോ​ളി​ബോ​ൾ; മാ​ത്തി​ൽ ഗു​രു​ദേ​വ് ‌ചാ​മ്പ്യ​ൻ​മാ​ർ

വെബ് ഡെസ്ക്
Published: October 28, 2026 06:10 AM IST | Updated: October 28, 2026 06:10 AM IST

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ വ​നി​താ വോ​ളി​ബോ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി​യ മാ​ത്തി​ൽ ഗു​രു​ദേ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് വ​നി​താ വോ​ളി​ബോ​ൾ ടീം.

ചെ​റു​പു​ഴ: മാ​ത്തി​ൽ ഗു​രു​ദേ​വ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ വ​നി​താ വോ​ളി​ബോ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി. ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ മെ​മ്മോ​റി​യ​ൽ ഗ​വ. വ​നി​താ കോ​ള​ജി​ൽ ന​ട​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഇ​ന്‍റ​ർ കോ​ള​ജി​യ​റ്റ് വ​നി​താ വോ​ളി​ബോ​ൾ മ​ത്സ​ര​ത്തി​ലാ​ണ് ആ​തി​ഥേ​യ​രാ​യ ക​ണ്ണൂ​ർ കൃ​ഷ്ണ​മേ​നോ​ൻ കോ​ള​ജി​നെ 25-18, 25-21 എ​ന്ന നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഗു​രു​ദേ​വ് കോ​ള​ജ് ചാ​മ്പ്യ​ൻ​ഷി​പ്പ് നി​ല​നി​ർ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ചാ​മ്പ്യ​ൻ​ഷി​പ്പ് സ്വ​ന്ത​മാ​ക്കി​യ ഗു​രു​ദേ​വ് കോ​ള​ജി​ന് ഇ​ര​ട്ടി മ​ധു​ര​മാ​യി ഏ​ഴു താ​ര​ങ്ങ​ളെ സ​ർ​വ​ക​ലാ​ശാ​ലാ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്കു​ക​യും ചെ​യ്തു. ടീ​മി​ന്‍റെ വി​ജ​യ​ക്കു​തി​പ്പി​ന് ക​രു​ത്തേ​കി​യ ര​ണ്ടാം​വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി ദി​യ, ര​ണ്ടാം​വ​ർ​ഷ സു​വോ​ള​ജി വി​ദ്യാ​ർ​ഥി​നി മാ​ള​വി​ക, ര​ണ്ടാം​വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി കാ​ഞ്ച​ന, ര​ണ്ടാം​വ​ർ​ഷ ബി​എ ഇം​ഗ്ലീ​ഷ് വി​ദ്യാ​ർ​ഥി​നി അ​ഖി​ല, ര​ണ്ടാം​വ​ർ​ഷ ബി​എ​സ്ഡ​ബ്ള്യു വി​ദ്യാ​ർ​ഥി​നി ഹ​രി​ന​ന്ദ​ന, ര​ണ്ടാം​വ​ർ​ഷ ബി​കോം വി​ദ്യാ​ർ​ഥി​നി ശ്രീ​ന​ന്ദ, ര​ണ്ടാം​വ​ർ​ഷ ബി​ബി​എ വി​ദ്യാ​ർ​ഥി​നി ന​ന്ദ​ന എ​ന്നി​വ​രാ​ണ് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലാ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. വി​ജ​യി​ക​ളെ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ഡോ. സാ​മു​വ​ൽ പു​തു​പ്പാ​ടി, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു.

Tags :

Recent News

Corehub Up