നെല്ലിയാമ്പതി: ചന്ദ്രാമല മട്ടം മേഖലയിലെ തൊഴിലാളികളും നാട്ടുകാരും പുലിപ്പേടിയിൽ. ഇന്നലെ ഉച്ചയ്ക്കു രണ്ടിന് വീടിനു സമീപമെത്തിയ പുലി കോഴിയെ പിടിച്ചുകൊണ്ടുപോകുന്നതു ബാബുവിന്റെ ഭാര്യയും കുട്ടിയും നേരിൽ കണ്ടതായി പറയുന്നു. സാധാരണയായി രാത്രികാലങ്ങളിലാണ് ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടാറുള്ളത്. എന്നാൽ കഴിഞ്ഞ രണ്ടാഴ്ചയായി പകൽസമയത്തും പുലി ജനവാസമേഖലയോടുചേർന്ന് എത്തുന്നതായി നാട്ടുകാർ പറയുന്നു.
വീടുകൾക്കുസമീപം പുലിയെത്തിയ വിവരം നാട്ടുകാർ വനംവകുപ്പ് അധികൃതരെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പിന്റേയും എസ്റ്റേറ്റ് അധികൃതരുടെയും നേതൃത്വത്തിൽ തൊഴിലാളികളെ ഉപയോഗിച്ച് പാഡികൾക്കും വീടുകൾക്കും സമീപമുള്ള കാടുകൾ വെട്ടിത്തെളിക്കുന്ന നടപടികൾ ആരംഭിച്ചു.
Tags : worried Nattuvishesham District news