"കർഷകരുടെ വരുമാനം ഇരട്ടിയാക്കും'
Tuesday, September 30, 2025 12:45 PM IST
കൃഷിമന്ത്രി പി. പ്രസാദിന് മണ്ണും വയലും വിത്തും കൊയ്ത്തും മെതിയുമെല്ലാം സുപരിചിതമാണ്. സ്വന്തം വീട്ടിലെ വയൽ സാന്പത്തിക പ്രതിസന്ധിയിൽ വിറ്റപ്പോൾ കരഞ്ഞ ഒരു ബാല്യകാലമുണ്ടായിരുന്നു.
ആറന്മുളയിൽ നീർത്തടങ്ങളും തണ്ണീർത്തടങ്ങളും നികത്തി വിമാനത്താവളം നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുംവരെ സമരം ചെയ്തു. കാർഷിക-സമര പാരന്പര്യത്തിൽനിന്നെത്തിയ കൃഷിമന്ത്രിയുടെ ഭരണകാലത്ത് മൂല്യവർധിത, നൂതന, ഹൈടെക്-സ്മാർട്ട് കൃഷിയിലേക്ക് കേരളം കുതിക്കുകയാണ്.
രണ്ടാം പിണറായി സർക്കാരിന്റെ പ്രകടനപത്രിക വാഗ്ദാനമായ കർഷകരുടെ 50 ശതമാനം വരുമാനവർധന ലക്ഷ്യം കൈവരിച്ചെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കൃഷിമന്ത്രിയുമായി കർഷകൻ മാഗസിൻ എഡിറ്റർ ഇൻ-ചാർജ് സെബിൻ ജോസഫ് നടത്തിയ അഭിമുഖം.
കാർഷികമേഖലയിൽനിന്നാണ് താങ്കൾ ഇവിടെവരെ എത്തിയത്. കഴിഞ്ഞ നാലരവർഷക്കാലം കേരളത്തിന്റെ കൃഷിമന്ത്രിയായിരുന്നു. കാർഷിക മേഖല വളർന്നോ ?
തീർച്ചയായും കാർഷിക മേഖലയിൽ വളർച്ചയുണ്ടായിട്ടുണ്ട്. ഒട്ടേറെ പ്രതികൂല ഘടകങ്ങൾ ഉണ്ടായിട്ടും സംസ്ഥാന ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം 2023-24 വർഷം 4.65% വളർച്ചയാണ് കാർഷിക മേഖലയിൽ ഉണ്ടായത്.
ഈ മേഖലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ നേടിയ ഏറ്റവും കൂടിയ പുരോഗതിയാണിത്. അഖിലേന്ത്യാ തലത്തിൽ ഇത് 2.1% മാത്രമാണ്. ന്ധവിഷൻ 2026’ എന്ന ഹ്രസ്വകാല വിഷനും ന്ധവിഷൻ 2033’ എന്ന ദീർഘകാല വിഷനും ഈ വളർച്ചയ്ക്ക് അടിത്തറയിട്ടു.
കർഷകരുടെ വരുമാനം 50% വർധിപ്പിക്കുക എന്ന വാഗ്ദാനം നിറവേറ്റാനായി. വകുപ്പ് മന്ത്രി എന്ന നിലയിൽ ഈ വളർച്ചയിൽ ചാരിതാർത്ഥ്യമുണ്ട്.
മണ്ണു നഷ്ടപ്പെട്ടുപോയ ബാല്യകാല അനുഭവങ്ങൾ ഇന്നും ഒരു നീറ്റലായി എന്നോടൊപ്പമുണ്ട്. കാർഷിക മേഖലയോടുള്ള ബന്ധത്തിൽ അടിയുറച്ചു നിന്നുകൊണ്ടാണ് ഓരോ പുതിയ തീരുമാനങ്ങളും കൈക്കൊള്ളുന്നത്. കർഷക വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ വകുപ്പ് ഏർപ്പെട്ടിരിക്കുന്നത്.
കൃഷിയും കൃഷിഭൂമിയും തിരിച്ചുപിടിക്കാൻ, കാർഷിക സാന്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ, കേരളത്തിൽ കർഷകരുടെ കാലം തിരിച്ചുകൊണ്ടുവരാൻ കൃഷിവകുപ്പ് എന്തൊക്കെ നടപടിയാണ് സ്വീകരിക്കുന്നത്?
കൃഷിയും കൃഷിഭൂമിയും തിരിച്ചുപിടിക്കാൻ വിവിധ നടപടികൾ സ്വീകരിച്ചും തരിശു നില കൃഷി പ്രോത്സാഹിപ്പിച്ചും നെൽവയലുകൾ തരംമാറ്റുന്നത് തടഞ്ഞും വയൽ നിലനിർത്തുന്ന കർഷകർക്ക് റോയൽറ്റി നൽകിയും ഭൂമി സംരക്ഷണം ഉറപ്പാക്കി.
സാന്പത്തിക സുരക്ഷിതത്വത്തിനായി ഉയർന്ന സംഭരണവില, ഉത്പാദന ബോണസ്, ഇൻഷ്വറൻസ് പരിരക്ഷ, കടാശ്വാസം എന്നിവ നൽകി കർഷകരെ മേഖലയിൽ പിടിച്ചുനിർത്തി. ഈ സർക്കാർ നടപ്പിലാക്കിയ "ഞങ്ങളും കൃഷിയിലേക്ക്’ എന്ന ക്യാംപയിൻ കാർഷിക മേഖലയിൽ കേരളം കണ്ട ഏറ്റവും വലിയ ജനകീയ ക്യാംപയിനായി മാറി.
ഫാം പ്ലാൻ, ദ്വിതീയ കാർഷിക മേഖലയുടെ പ്രോത്സാഹനം, കർഷക ഉത്പാദക സംഘടനകളുടെ രൂപീകരണം, ഗുണമേ·യുള്ള വിത്ത് വിതരണം എന്നിവയിലൂടെ കർഷക പിന്തുണ ഉറപ്പാക്കാനായി. ഭക്ഷ്യ സ്വയംപര്യാപ്തതയും സുസ്ഥിര വികസനവും ലക്ഷ്യമിട്ടുള്ള ന്ധവിഷൻ 2026’ഉം ന്ധവിഷൻ 2033’ ഉം ഇതിന് അടിത്തറയാണ്.
കേരളത്തിന്റെ സന്പദ്ഘടനയിൽ കാര്യമായ സ്വാധീനം കാർഷികമേഖലയ്ക്കുണ്ടായിരുന്നു. കർഷകരുടെ വരുമാനം 50 ശതമാനം വർധിപ്പിക്കുമെന്നത് രണ്ടാം പിണറായി മന്ത്രിസഭയുടെ പ്രകടനപത്രിക വാഗ്ദാനമായിരുന്നു. ഇതു നിറവേറ്റിയെന്ന് കണക്കുകൾ സൂചിപ്പിക്കുന്പോഴും കർഷകർ സംതൃപ്തരാണോ ?
കണക്കുകൾ പ്രകാരം കർഷകരുടെ വരുമാനം 50% വർധിച്ചു എന്നത് ശരിയാണ്, ഇക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ പ്രാഥമിക പഠനം ഇതു വ്യക്തമാക്കുന്നു. ഇപ്പോൾ വരുമാനം ഇരട്ടിയാക്കാനുള്ള ശ്രമത്തിലാണ്.
കാർഷിക മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുവെങ്കിലും കർഷകർ സംതൃപ്തരാണ്. പാലക്കാടിലെ ആർ. ശിവദാസനെപ്പോലുള്ള കർഷകരുടെ വിജയഗാഥകളും യുവകർഷകരുടേയും ഐടി പ്രൊഫഷണലുകളുടെ കാർഷിക മേഖലയിലേക്കുള്ള പ്രവേശനവും ഇതിന്റെ തെളിവാണ്.
പരന്പരാഗത നവീന കർഷകരെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ സന്പുഷ്ടമാക്കുന്നതോടൊപ്പം നവീന കാർഷിക സാങ്കേതികവിദ്യകളിൽ കൂടി ഉത്പാദനവും ഉൽപാദനക്ഷമതയും വർധിപ്പിച്ച് കർഷകരുടെ വരുമാനം വർധിപ്പിക്കുവാനുള്ള നടപടികൾ തുടർന്നുകൊണ്ടിരിക്കുന്നു.
എഐ വിദ്യയുടെ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള പുതുതലമുറ കൃഷിയെക്കുറിച്ച്? കൃഷി വകുപ്പിന്റെ സ്മാർട്ട് കൃഷി ദൗത്യം ഗ്രാമീണ മേഖലയിൽ പ്രാവർത്തികമാകുമോ? കർഷകർക്ക് മതിയായ പരിശീലനവും സാങ്കേതിക വിദ്യാ സഹായവും നൽകാൻ സാധിക്കുമോ?
നാലാം കാർഷിക വിപ്ലവത്തിന്റെ ഭാഗമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), ഇന്റർനെറ്റ് ഓഫ് തിങ്സ് തുടങ്ങിയ സാങ്കേതികവിദ്യകൾ കാർഷിക മേഖലയിൽ ഉപയോഗിക്കുന്നു. മനുഷ്യാധ്വാനം കുറച്ച് വരുമാനം വർധിപ്പിക്കുന്ന നവീനരീതികൾ കേരളത്തിൽ ഫലപ്രദമാക്കാൻ ശ്രമിക്കുന്നു.
80 സ്മാർട്ട് കൃഷി ഭവനുകൾ പൂർണ്ണതയിലെത്തുന്നതിന്റെ വിവിധഘട്ടങ്ങളിലാണ്. ന്ധകതിർ’ കൃഷിവകുപ്പിലെ നിലവിലുള്ള സോഫ്റ്റ്വെയറുകളെ സംയോജിപ്പിച്ച് കർഷകർക്ക് സേവനങ്ങൾ ഐടി അധിഷ്ഠിതമായി വേഗത്തിൽ എത്തിക്കുന്ന സോഫ്റ്റ്വെയറും മൊബൈൽ ആപ്പുമാണ്.
കാർഷിക മേഖലയിലെ സാങ്കേതികവിദ്യകളും നവീന കാർഷിക രീതികളും സംയോജിപ്പിച്ച് കാർഷിക മേഖലയിലെ നിന്നുള്ള വരുമാനം വർധിപ്പിക്കുവാൻ കർഷകർക്ക് ആവശ്യമായ പരിശീലനം നൽകി തുടങ്ങി.
കർഷകർക്ക് ആനുകൂല്യങ്ങൾ, രോഗ-കീട നിരീക്ഷണം, ടങഅങ സേവനങ്ങൾ, പിഎം കിസാൻ എന്നിവ വേഗത്തിൽ ലഭ്യമാക്കുന്നു. കൃഷിഭവനുകളിലെ ഝഞ കോഡുകൾ വഴി പ്രതികരണങ്ങൾ ശേഖരിക്കുന്നു, സേവനങ്ങൾ മെച്ചപ്പെടുത്തുന്നു.

സർക്കാരിന്റെ പുതിയ കേര പദ്ധതിയെക്കുറിച്ച്?
കാലാവസ്ഥാ വ്യതിയാനം കേരളത്തിന്റെ കാർഷിക മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ്. ഇതിനെ നേരിടാൻ, ന്ധകേര’ (കേരളാ ക്ലൈമറ്റ് റെസിലന്റ് അഗ്രി-വാല്യൂ ചെയിൻ) എന്ന 2365.5 കോടി രൂപയുടെ ബ്രഹത് പദ്ധതി ലോക ബാങ്കും കേരളാ സർക്കാരും ചേർന്ന് നടപ്പാക്കി തുടങ്ങി.
40 വർഷങ്ങൾക്കുശേഷം കാർഷിക മേഖലയ്ക്കു മാത്രമായി ഒരു ലോക ബാങ്ക് പദ്ധതി നടപ്പാകുന്നത് ഒരു നാഴികക്കല്ലാണ്. ഈ പദ്ധതി കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പ്രതിരോധം ശക്തിപ്പെടുത്തുകയും, കാലാവസ്ഥാനുപൂരകമായ കൃഷിരീതികൾ പ്രോത്സാഹിപ്പിച്ച് കർഷക വരുമാനം വർധിപ്പിക്കുകയും ചെയ്യുന്നു. ഏകദേശം 4 ലക്ഷം കർഷകർക്ക് പ്രത്യക്ഷമായും 10 ലക്ഷം കർഷകർക്ക് പരോക്ഷമായും ഇതിന്റെ പ്രയോജനം ലഭിക്കും.
കേരളാഗ്രോ എന്ന പേരിൽ കർഷകരുടെ ഉത്പന്നങ്ങൾ മൂല്യവർധിത ഉത്പന്നങ്ങളാക്കി വിപണിയിലിറക്കിയ പദ്ധതി വിജയിച്ചോ, ഇതിന്റെ തുടർ പ്രവർത്തനങ്ങൾ എന്താണ്?
ഇന്ത്യയിൽ ആദ്യമായി, സർക്കാർ മുൻകൈയെടുത്ത് കാർഷിക മൂല്യവർധിത ഉത്പന്നങ്ങളെ ബ്രാൻഡഡ് ഉത്പന്നങ്ങളാക്കി മാറ്റി. "ഒരു കൃഷി ഭവൻ ഒരു മൂല്യവർധിത ഉത്പന്നം’ എന്ന ലക്ഷ്യം വിജയകരമായി നടപ്പാക്കിയപ്പോൾ 2000 മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കപ്പെട്ടു.
ഈ ഉത്പന്നങ്ങൾക്ക് ന്ധകേരളാഗ്രോ’ എന്ന പൊതു ബ്രാൻഡ് നൽകി, എല്ലാ ജില്ലകളിലും ന്ധകേരളാഗ്രോ ബ്രാൻഡഡ് ഷോറൂമുകൾ’ ആരംഭിച്ചു. ഈ ഉത്പന്നങ്ങൾ ഗുണമേ·യിലും പാക്കിംഗിലും അന്താരാഷ്ട്ര മാർക്കറ്റുകളുമായി മത്സരിക്കാൻ തക്കവണ്ണം തയ്യാറാക്കുന്നതിന്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിംഗുമായി സഹകരിച്ച് 840 സംരംഭകർക്ക് പരിശീലനം നൽകി.
കൂടാതെ, ജൈവ ഉത്പന്നങ്ങൾക്ക് ജഏട, ചജഛജ സർട്ടിഫിക്കേഷനുകൾ ലഭ്യമാക്കി, ന്ധകേരളാഗ്രോ ഗ്രീൻ’, ന്ധകേരളാഗ്രോ ഓർഗാനിക്’ ബ്രാൻഡുകളിൽ അന്താരാഷ്ട്ര വിപണിയിൽ ലഭ്യമാക്കി.
രാസവളത്തിന് വില വർധിച്ചതോടെ ഉത്പാദനച്ചെലവ് ഭീമമായി വർധിച്ചു, ഇതിനെക്കുറിച്ച് ?
കേന്ദ്രസർക്കാർ സബ്സിഡി വെട്ടിക്കുറച്ചതോടെ അന്പതു മുതൽ 250 രൂപവരെയാണ് രാസവളങ്ങൾക്ക് വില കൂടിയത്. സബ്സിഡി ഇനത്തിൽ കേന്ദ്രം 84,000 കോടി രൂപയോളം വെട്ടിക്കുറച്ചു. യുപിഎ സർക്കാരിന്റെ കാലത്തുമുതൽ സബ്സിഡിയിൽ വെട്ടിക്കുറവ് നടത്തുന്നുണ്ട്.
കിസാൻ സമ്മാൻപോലുള്ള പദ്ധതികളിലൂടെ കേന്ദ്രം ഒരു വശത്തുകൂടെ കർഷകരെ സഹായിക്കുന്പോൾ, മറുവശത്തുകൂടെ ഇത്തരം നീക്കം നടത്തുന്നു.
വന്യജീവി ആക്രമണം കർഷകർ ഇന്ന് നേരിടുന്ന വെല്ലുവിളികളിൽ ഒന്നാണ്. കൃഷി വകുപ്പ് ഇതിന് എന്തു പരിഹാരമാണ് കാണുന്നത്?
വന്യജീവി ആക്രമണം ഗുരുതര വെല്ലുവിളി തന്നെയാണ്, ഇത് ഉത്പാദനക്ഷമതയെയും സുസ്ഥിരതയെയും തടസപ്പെടുത്തുന്നു. വന്യമൃഗ ശല്യത്തിനെതിരെ, കൃഷി വകുപ്പും വനം വകുപ്പും ചേർന്ന് നഷ്ടപരിഹാരം നൽകുന്നുണ്ട്. കൃഷി പ്രദേശങ്ങൾ സംരക്ഷിക്കാൻ ഫെൻസിംഗ്, ട്രഞ്ച് നിർമ്മാണം തുടങ്ങിയവയ്ക്ക് 3 കോടി രൂപ സംസ്ഥാന പദ്ധതി വിഹിതത്തിൽ ചിലവഴിച്ചു.
കൂടാതെ, ഞഗഢഥ പദ്ധതിയിൽ 25 കോടി രൂപ വകയിരുത്തി. ഇത് കർഷകർക്ക് ആശ്വാസവും കൃഷിസ്ഥലങ്ങൾ സംരക്ഷിക്കാനുള്ള സൗകര്യവും നൽകി. കേന്ദ്ര സംസ്ഥാനവിഷ്കൃത വിള ഇൻഷ്വറൻസ് പദ്ധതികളിലൂടെ കർഷകർക്ക് വിളനാശത്തിനുള്ള നഷ്ടപരിഹാരം എത്തിക്കുന്നു.
വന്യമൃഗ ശല്യം തടയുവാൻ നവീന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ മാർഗങ്ങൾ സർക്കാർ സ്റ്റാർട്ട്അപ്പ് കളുമായി സഹകരിച്ച് കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന്റെ നെല്ലറകളാണ് പാലക്കാടും കുട്ടനാടും. എന്നാൽ, എല്ലാവർഷവും ഇവിടെ നെല്ലുസംഭരണം പ്രതിസന്ധിയിലാണ്. കർഷകർക്ക് യഥാസമയം പണം ലഭിക്കുന്നില്ല, സംഭരണം നടക്കുന്നില്ല, ഇതിന് ഒരു ശാശ്വത പരിഹാരം കൃഷി വകുപ്പിന് നടത്തി കൂടേ?
നെല്ല് സംഭരണ പ്രക്രിയയിൽ ചില പ്രതിസന്ധികൾ നേരിടുന്നുണ്ട്. ഇതു മനസിലാക്കി നെല്ല് സംഭരണം പ്രക്രിയയിലെ നിലവിലുള്ള ബുദ്ധിമുട്ടുകൾ കണ്ടെത്തി പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുവാൻ സർക്കാർ നിയോഗിച്ച ബേബി കമ്മീഷൻ ശുപാർശകൾ സമർപ്പിച്ചിരുന്നു.
ഈ ശുപാർശകൾ ഘട്ടം ഘട്ടമായി നടപ്പാക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ സംഭരണ പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുവാൻ സാധ്യമാകും. നെല്ല് ഉത്പാദനത്തിലും സംഭരണത്തിലും ഗണ്യമായ പുരോഗതി കൈവരിച്ചിക്കാൻ നമുക്ക് സാധിച്ചു.
ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം, ഉയർന്ന സംഭരണ വില നൽകി 7273.95 കോടി രൂപയുടെ നെല്ലാണ് കർഷകരിൽനിന്ന് സംഭരിച്ചത്. കൂടാതെ, 269 കോടി രൂപയുടെ ആനുകൂല്യങ്ങൾ നെൽകർഷകർക്ക് നൽകുകയും ചെയ്തു.
കുട്ടനാട്ടിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ രണ്ടാം കൃഷിയിലെ പന്പിംഗ് പ്രയോജനപ്പെടുമെന്നാണ് കർഷകരുടെയും കർഷകതൊഴിലാളികളുടെയും അഭിപ്രായം. ഇതിനു കൃഷി വകുപ്പ് സാധ്യമായ നടപടി സ്വീകരിക്കുമോ?
കുട്ടനാട്ടിൽ രണ്ടാം കൃഷി വെള്ളപ്പൊക്ക നിയന്ത്രണത്തിന് പ്രയോജനപ്പെടുമോയെന്ന അഭിപ്രായം സർക്കാർ പരിശോധിച്ചു വരികയാണ്. കൃഷി വകുപ്പ് ശാസ്ത്രീയ നെൽകൃഷി രീതികൾ, ഹ്രസ്വകാല വിത്തിനങ്ങൾ, കാലാവസ്ഥ വ്യതിയാനം അതിജീവിക്കുന്ന ഇനങ്ങൾ എന്നിവ നൽകി രണ്ടാം കൃഷി പ്രോത്സാഹിപ്പിക്കുന്നുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ച് ഇക്കാര്യത്തിൽ തുക ചിലവഴിക്കുന്നു. സാധ്യതകൾ പഠിച്ച് സമയ ബന്ധിതമായി നടപടി സ്വീകരിക്കും.
"ഞങ്ങളും കൃഷിയിലേക്ക്’ എന്നത് കൃഷി വകുപ്പിന്റെ പദ്ധതിയായിരുന്നല്ലോ. എല്ലാവരും കൃഷിയിലേക്കിറങ്ങിയോ? കൃഷിയെ ഒരു വ്യവസായമായി കാണാൻ സാധിക്കുമോ?
ന്ധഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി കാർഷിക മേഖലയിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രൂപകൽപ്പന ചെയ്ത ഒരു സുപ്രധാന പദ്ധതിയാണ്. ഈ പദ്ധതി വഴി, കാർഷിക പ്രവർത്തനങ്ങളിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താനും, പ്രത്യേകിച്ച് ദ്വിതീയ കാർഷിക മേഖലയ്ക്ക് ഉൗന്നൽ നൽകാനും ഞങ്ങൾക്ക് കഴിഞ്ഞു.
ഉത്പാദനം, സേവനം, വിപണനം, മൂല്യവർധന എന്നീ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 25,568 കൃഷിക്കൂട്ടങ്ങൾ രൂപീകരിച്ചു. ഈ കൃഷിക്കൂട്ടങ്ങൾ ജനകീയാസൂത്രണ മാർഗരേഖയിൽ ഉൾപ്പെടുത്തി, തദ്ദേശ ഭരണ സ്ഥാപന തലത്തിൽ കൃഷിക്കൂട്ട ഫെഡറേഷനുകൾ സ്ഥാപിച്ചു.
ഈ ഫെഡറേഷനുകൾ വിവിധ വകുപ്പുകളുടെ പദ്ധതികളെ ഏകോപിപ്പിച്ച് ഉത്പാദന-വിപണന പ്ലാനുകൾ തയ്യാറാക്കി നടപ്പാക്കുന്നു. മൂല്യവർധിത ഉത്പന്നങ്ങൾ ഉത്പാദിപ്പിക്കുന്നതിന് കർഷക ഉത്പാദക സംഘടനകൾ (എജഛ) രൂപീകരിച്ചു. ഇത് മൂല്യവർധിത മേഖലയ്ക്ക് ഉൗർജം പകർന്നു.
ഈ സംരംഭങ്ങൾ വ്യവസായം പോലെ തന്നെ കർഷകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുകയും കാർഷിക മേഖലയെ കൂടുതൽ സംഘടിതവും ലാഭകരവുമാക്കുകയും ചെയ്യുന്നു.
നെല്ല്, നാളികേരം ഉത്പാദനത്തിൽ നാം നേട്ടം കൈവരിച്ചതായി കണക്കുകൾ പറയുന്നു. കേരഫെഡ്, ഢഎജഇഗ വഴി സംഭരണം നടത്തിയെങ്കിലും വെളിച്ചെണ്ണയുടെയും നാളികേരത്തിന്റെയും വില കുതിച്ചുയർന്നു. ഇത് എന്തുകൊണ്ടാണ്?
നെല്ല് ഉത്പാദനക്ഷമത 3091 ൽ നിന്ന് 3108 കിലോ/ഹെക്ടറായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നാളികേരം 6228 ൽ നിന്ന് 7211 നാളികേരം/ഹെക്ടർ ആയിട്ടുണ്ട്. നാളികേരത്തിന്റെ വിപണി വില താഴ്ന്നുനിന്ന സമയത്ത് വില ഉയർത്തുവാൻ കേരഫെഡ്, ഢഎജഇഗ വഴി കിലോഗ്രാമിന് 34 രൂപ നൽകി പച്ചത്തേങ്ങാ സംഭരണം നടത്തി.
പച്ചത്തേങ്ങസംഭരണം നാളികേരത്തിന്റെ വിപണി വില വർധിപ്പിച്ചു. ഇപ്പോൾ നാളികേരത്തിനും വെളിച്ചെണ്ണയ്ക്കുമുള്ള ഉയർന്ന വില കർഷകനു പ്രയോജനപ്രദമാണ്. കൂടുതൽ കർഷകർ നാളികേര കൃഷിയിലേക്ക് ഇതുമൂലം തിരിഞ്ഞു തുടങ്ങിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം ഇതര സംസ്ഥാനങ്ങളിലെ നാളികേര ഉല്പാദനത്തിൽ കുറവുണ്ടാക്കിയതും ആവശ്യകത വർധിച്ചതും നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില ഉയരുവാൻ ഇടയാക്കിയിട്ടുണ്ട്.
വിദേശ ഫലവർഗങ്ങളുടെ കൃഷിയിൽ കർഷകർ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ, ഭാവിയിൽ ഇത്തരം വിളകൾക്കും വാനിലയുടെ അവസ്ഥയുണ്ടാകുമോ?
വിദേശ ഫലവർഗങ്ങൾ (റന്പൂട്ടാൻ, മംഗോസ്റ്റീൻ, ഡ്രാഗണ് ഫ്രൂട്ട്, അവക്കാഡോ മുതലായവ) കൃഷിയിൽ കർഷകർക്കു താത്പര്യം വർധിച്ചിട്ടുണ്ട്. പഴവർഗ കൃഷിയും ഉത്പാദനവും വർധിപ്പിച്ച് കേരളത്തെ ന്ധപഴങ്ങളുടെ ഹബ്’ ആക്കാൻ സർക്കാർ ശ്രമം ആരംഭിച്ചു കഴിഞ്ഞു.
സമതലം മുതൽ മലന്പ്രദേശങ്ങൾ വരെ വിളകളുടെ സാധ്യത പ്രയോജനപ്പെടുത്തി പ്രത്യേക പദ്ധതികൾ നടപ്പാക്കി. ന്ധഫ്രൂട്ട് ക്ലസ്റ്ററുകൾ’ 2024-25ൽ ആരംഭിച്ചത് യുവാക്കളെയും പ്രവാസികളെയും സ്ത്രീകളെയും പഴവർഗ കൃഷിയിലേക്ക് ആകർഷിച്ചു.
ക്ലസ്റ്ററുകൾ വഴി സംഘടിത കൃഷി പ്രോത്സാഹിപ്പിച്ച് വിപണനവും മൂല്യവർധനയും സുഗമമാക്കാനും ലാഭം വർധിപ്പിക്കുവാനും ഇടപെടലുകൾ നടത്തിവരുന്നു. വാനിലയുടെ അവസ്ഥ ഒഴിവാക്കാൻ വിപണി പഠനം, സുസ്ഥിര ആസൂത്രണം, ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് ശാസ്ത്രീയ ഇടപെടലുകൾ എന്നിവ നടത്തുന്നു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ പഴവർഗങ്ങളുടെ ഉത്പാദനത്തിൽ സ്വയംപര്യാപ്തത ലക്ഷ്യമിടുന്നു.
ഓണത്തിന് കൃഷിവകുപ്പ് നടത്തിയ മുന്നൊരുക്കങ്ങൾ?
ഓണക്കാലത്ത് പച്ചക്കറിയുടെ ലഭ്യത ഉറപ്പാക്കുവാനും ഉത്പാദനം വർധിപ്പിക്കുവാനും വിവിധ പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്. ഓണത്തിന് ഒരു മുറം പച്ചക്കറി ഇതിൽ പ്രധാന പങ്കു വഹിക്കുന്നു. കൂടാതെ സമഗ്ര പച്ചക്കറി ഉത്പാദന യജ്ഞവും സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് 2000 ഓണചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പ് സംഘടിപ്പിക്കും. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽനിന്ന് സംഭരിക്കും. ഇതിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി കഴിഞ്ഞു.
ചിത്രങ്ങൾ: ടി.സി. ഷിജുമോൻ