50എംപി കാമറയുമായി സാംസംഗ് ഗാലക്സി എഫ് 36
Monday, July 21, 2025 10:23 AM IST
സാംസംഗ് ഗാലക്സി എഫ് 36 5ജി ഇന്ത്യയില്‍ പുറത്തിറങ്ങി. 50എംപി ട്രിപ്പിള്‍ റിയര്‍ കാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 7 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണിന്റെ പ്രവര്‍ത്തനം.
6 ജെനറേഷന്‍സ് ആന്‍ഡ്രോയിഡ് അപ്ഗ്രേഡുകളും 6 വര്‍ഷം വരെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. 1,080x2,340 പിക്സല്‍ റെസല്യൂഷനും 120ഹെഡ്സ് റിഫ്രഷ് റേറ്റും ഉള്ള 6.7 ഇഞ്ച് എഫ്എച്ച്ഡി+ സൂപ്പര്‍ അമോള്‍ഡ് ഡിസ്പ്ലേയാണ് നല്‍കിയിരിക്കുന്നത്.
കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ സംരക്ഷണം ഫോണിനു നല്‍കിയിട്ടുണ്ട്. സാംസംഗിന്റെ എക്സിനോസ് ഒക്ട-കോര്‍ പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. 8 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും പിന്തുണയ്ക്കുന്നുണ്ട്.
മൈക്രോ എസ്ഡി കാര്‍ഡ് വഴി സ്റ്റോറേജ് വര്‍ധിപ്പിക്കാന്‍ ഹൈബ്രിഡ് സിം സ്ലോട്ട് നല്കിയിരിക്കുന്നു. ഐഒഎസ് പിന്തുണയുള്ള 50എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാവൈഡ്, 2 എംപി മാക്രോ കാമറ എന്നിവ ഈ ഫോണിലുണ്ട്.
13എംപിയാണ് മുന്‍ കാമറ. 4 കെ വീഡിയോ റിക്കാര്‍ഡിംഗിനെ പിന്തുണയ്ക്കുന്നതാണ് രണ്ട് കാമറകളും. ഫോട്ടോ റീമാസ്റ്റര്‍, സര്‍ക്കിള്‍ ടു സെര്‍ച്ച്, ഒബ്ജക്റ്റ് ഇറേസര്‍ തുടങ്ങിയ എഐ ഫീച്ചറുകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സൈഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഡ്യുവല്‍ 5ജി സിം, വൈ-ഫൈ 6, ബ്ലൂടൂത്ത് 5.3, എന്‍എഫ്സി തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഫീച്ചറുകള്‍. 25 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയ്ക്കുന്ന 5000എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്.
ഓണിക്സ് ബ്ലാക്ക്, ലക്സ് വയലറ്റ്, കോറല്‍ റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 17,499 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയുമാണ് വില.
ഐസിഐസിഐ, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് കാര്‍ഡുകള്‍ക്ക് 1,000 രൂപ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സാംസംഗിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ഫ്ലിപ്കാര്‍ട്ടിലും ജൂലൈ 29 മുതല്‍ ഫോണ്‍ ലഭ്യമാകും.