ഇന്‍ഫിനിക്സ് ജിടി 30 5ജി+ ഇന്ത്യയിൽ
Tuesday, August 12, 2025 12:20 PM IST
ഇന്‍ഫിനിക്സ് ജിടി 30 5ജി+ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യയില്‍ ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങി. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റും 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള കാര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷന്‍ എന്നിവയുള്ള 1.5കെ 10-ബിറ്റ് അമോലെഡ് സ്ക്രീന്‍, മീഡിയടെക് ഡൈമെന്‍സിറ്റി 7400 ചിപ്സെറ്റ്, ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയില്‍ (ബിജിഎംഐ) 90fps പിന്തുണ, പിന്നിലെ മെക്ക ലൈറ്റുകള്‍ ബ്രീത്ത്, മെറ്റിയര്‍, റിഥം തുടങ്ങിയ പാറ്റേണുകള്‍ ഉപയോഗിച്ച് കസ്റ്റമൈസ് ചെയ്യാനും കഴിയും.
16 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും ഉണ്ടാകും. ഇന്‍ഫിനിക്സ് ജിടി 30 5ജി+ കമ്പനിയുടെ ഇന്‍ഫിനിക്സ് എഐ സ്യൂട്ടിനെ പിന്തുണയ്ക്കും. അതില്‍ എഐ കോള്‍ അസിസ്റ്റന്റ്, എഐ റൈറ്റിംഗ് അസിസ്റ്റന്റ്, ഫോളാക്സ് വോയ്സ് അസിസ്റ്റന്റ്, ഗൂഗിളിന്റെ സര്‍ക്കിള്‍ ടു സെര്‍ച്ച് തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുന്നു.
ഫ്ലിപ്കാര്ട്ടിലൂടെയും ഓഫ്ലെെന് റീട്ടെയില്‍ സ്റ്റോറുകളിലൂടെയും ഹാന്‍ഡ്സെറ്റ് ലഭ്യമാകും. ബ്ലേഡ് വൈറ്റ്, സൈബര്‍ ബ്ലൂ, പള്‍സ് ഗ്രീന്‍ എന്നീ മൂന്ന് കളര്‍ ഓപ്ഷനുകളാണുള്ളത്.