പാലു കുറയുന്നതിന് കാരണമുണ്ട്
Friday, July 5, 2019 3:10 PM IST
ഏയ് മത്തായിച്ചാ, ഒന്നു നില്‍ക്കൂ, ഞാനും വരുന്നു'- വഴിവക്കില്‍ നിന്നു മത്തായിയുടെ ഉറ്റസുഹൃത്ത് ജോര്‍ജിന്റെ നീട്ടിയുള്ള വിളിയാണ്. നാട്ടിലെ മുതിര്‍ന്ന ക്ഷീരകര്‍ഷകരാണ് രണ്ടുപേരും. 'ഞാന്‍ നിന്നേയും തെരഞ്ഞ് അങ്ങ് വീട്ടിലേക്കു വരാനിരിക്കുവായിരുന്നു. മൂന്നുനാലു ദിവസമായല്ലോ നിന്നെ സൊസൈറ്റിയിലോട്ടൊക്കെ കണ്ടിട്ട്, എന്നാ പറ്റി നിനക്ക്, എന്നാ മുഖത്തൊരു വല്ലായ്മ ?' - ഉറ്റസുഹൃത്തിന്റെ ചോദ്യത്തിനു മുന്നില്‍ മത്തായി തന്റെ സങ്കടത്തിന്റെ കെട്ടഴിച്ചു. നിനക്ക റിയില്ലേ, എന്റെയാ പശു മൂന്നാഴ്ച മുമ്പു പ്രസവിച്ച കാര്യം. 'അതേ, അ റിയാം'. ആ എച്ച്എഫ് പശുവല്ലേ? ഇതിപ്പോ അവളുടെ മൂന്നാമത്തെ പ്രസവമല്ലേ? അവള്‍ക്കെന്നാപറ്റി?- ജോര്‍ജ് ആകാംക്ഷയോടെ ചോദിച്ചു. 'ഒരാഴ്ച മുമ്പുവരെ ഒരു കുഴപ്പവുമില്ലായിരുന്നു, നല്ല ഒത്ത കറവ കിട്ടിയ പശുവാ, രാവിലെ എട്ടു ലിറ്ററും വൈകീട്ട് ഒരു ആറ്-ഏഴ് ലിറ്ററും, പക്ഷേ ഇപ്പോ..' അത് പറഞ്ഞ് മത്തായിച്ചന്‍ ഒന്നു നിര്‍ത്തി.
'എന്താ പാലിനെന്തുപറ്റി? പാലു കുറഞ്ഞോ? അകിടുവീക്കം വല്ലതും പിടിപെട്ടോ മത്തായിച്ചാ, നിങ്ങളിങ്ങനെ വിഷമിക്കാതെ കാര്യം പറയൂ, നമുക്കു പരിഹാരം ഉണ്ടാക്കാമെന്നേ. 'എന്റെ ജോര്‍ജേ, പശുവിന്റെ അകി ടിനോ പാലിനോ ഒരു കുഴപ്പവു മില്ല, അകിടില്‍ ഇത്തിരി നീരുപോ ലുമില്ല, അകിടില്‍ തൊടുമ്പോള്‍ അവള്‍ക്ക് വേദന യുമില്ല. പക്ഷെ പെട്ടെന്നാണ് പാല്‍ കുറഞ്ഞത്, കഴിഞ്ഞ തിങ്കളാഴ്ചവരെ രണ്ടു നേരം കൂടി പതിനഞ്ച്-പതിനഞ്ച ര ലിറ്റര്‍ കറന്ന പശുവാ, ഇപ്പോള്‍ കറന്നാല്‍ അതിന്റെ പകുതിപോ ലും പാലില്ല. കിടാവിന് കുടിക്കാ ന്‍ പോലും പാലില്ലാത്ത അവസ്ഥ യാ, പിന്നെ വല്ല അകിടുവീക്ക വുമാണോയെന്ന് പരിശോധി ക്കാന്‍ ഞാന്‍ പാലില്‍ സൊസൈ റ്റിയില്‍ നിന്നു കിട്ടിയ നീലമരു ന്നൊഴിച്ചൊന്ന് നോക്കി. 'ഏത് സി.എം.ടി. കിറ്റോ, എന്നിട്ടെ ന്താ യി' - ജോര്‍ജ് ചോദിച്ചു. 'ഏയ,് അതിലൊന്നും ഒരു കുഴപ്പവുമി ല്ലെന്നേ, നല്ല തെളിഞ്ഞ പാല്‍, പാല്‍ പെട്ടെന്ന് കുറഞ്ഞതല്ലാതെ പാലില്‍ ഒരു പ്രശ്‌നവും കാണാ നില്ല'.
'മത്തായിച്ചാ, അവള്‍ തീറ്റയെടു ക്കുന്നൊക്കെയുണ്ടോ ?- ജോര്‍ ജിന്റെ അടുത്ത ചോദ്യം. 'അതാ ണ് മറ്റൊരു സങ്കടം, അവളെ യോര്‍ത്താണ് ഒരു ചാക്ക് കാലി ത്തീറ്റ കഴിഞ്ഞാഴ്ച സൊസൈറ്റി യില്‍ നിന്നെടുത്തത്. അത് അപ്പാ ടെ വീട്ടില്‍ കിടപ്പാണ്. കഴിഞ്ഞ ഒരാഴ്ചയായി ഒരിത്തിരി കാലി ത്തീറ്റ പോലും അവള്‍ക്കു വേണ്ട. ഇനിയിപ്പോ വല്ല തേങ്ങാപ്പിണ്ണാ ക്കും കലക്കി ക്കൊടുത്താല്‍ വെള്ളം മാത്രം നക്കിക്കുടിക്കും. ഇടയ്ക്കിത്തിരി പുല്ലോ വൈക്കോ ലിന്റ നാമ്പോ കടിക്കും. ഇപ്പോ രണ്ടു ദിവസമായി അതും വേണ്ടാ തായി. എങ്ങനെയിരുന്ന പശുവാ, ഇപ്പോ എല്ലും തോലുമാവാറായി' - മത്തായിച്ചന്‍ സങ്കടപ്പെട്ടു.
'ഇനി വല്ല കാത്സ്യക്കുറവു മാണോ?'-ഇരുവരുടെയും സംസാ രം ശ്രദ്ധിച്ച് അതുവഴി വന്ന കു ഞ്ഞപ്പന്‍ ചേട്ടന്റെ സംശയം. 'ഈ സങ്കരയിനത്തിനെല്ലാം കാത്സ്യ ക്കുറവ് ഇക്കാലത്തുണ്ടേ' - കുഞ്ഞപ്പന്‍ ചേട്ടന്‍ അനുഭവം പങ്കുവെച്ചു. 'ഏയ് അതൊന്നു മാ വാന്‍ ഒരു വഴിയുമില്ലന്നേ, പ്രസ വത്തിന് ഒരാഴ്ച മുമ്പു മുതല്‍ കാത്സ്യം മരുന്നു കൊടുത്തിരു ന്ന പശുവല്ലേ, അതു കൂടാതെ പ്രസവം കഴിഞ്ഞ് രണ്ടു ദിവസം ഡോക്ടര്‍ പറഞ്ഞതനു സരിച്ചു ഒരു ജെല്ലും കൊടുത്തു. അതും കാത്സ്യത്തിനാണെന്നാ പറ ഞ്ഞെ, ആവശ്യത്തിനു കാത്സ്യം ഇപ്പോഴും കൊടുക്കുന്നുണ്ട്. ഇ നിയിപ്പോ എന്താ ചെയ്യുക ?. ഇവ ളുടെ കറവ പ്രതീക്ഷിച്ച് എന്തു മാത്രം പദ്ധതികളാണിട്ടിരുന്ന തെന്നറി യാമോ? എല്ലാം താറുമാ റായില്ലേ - മത്തായിച്ചന്റെ സങ്കടം പറഞ്ഞിട്ടും പങ്കുവച്ചിട്ടും മാറു ന്നില്ല.
'അല്ല മത്തായി, ഇതിപ്പോ കുറേ ദിവസമായില്ലേ, എന്നിട്ട് നീ ഡോക്ടറെ കണ്ടില്ലേ? 'അ തേ, ഞാന്‍ ഡോക്ടറെ കാണാന്‍ പോകുവാ. അപ്പോഴാണ് വഴി യില്‍ നിന്ന് ജോര്‍ജ് എന്നെ വിളിച്ചത.് ഇന്നവള്‍ക്ക് ആകെ ഒരു വെപ്രാളവും പരവേശവും, വായില്‍ നിന്ന് നുരയും പതയു മൊക്കെ ചെറുതായി ഒലിക്കു ന്നുണ്ട്. പിന്നെ ഇടയ്ക്ക് വല്ലാ ത്തൊരു കരച്ചിലും. അതാ ഞാന്‍ വേഗംതന്നെ ഹോസ്പിറ്റ ലിലേ ക്ക് പുറപ്പെട്ടത്'- മത്തായി പറ ഞ്ഞു. 'എന്നാല്‍ പിന്നെ ഇനി ഒ ട്ടും വൈകിക്കേണ്ട, ഇപ്പോ തന്നെ ഏറെ വൈകി, വേഗം ഡോക്ടറെ കണ്ട് രോഗം കണ്ടുപിടിച്ചു ചികി ത്സിക്ക്. 'അതേ, അതേ' ജോര്‍ജി ന്റെ അഭിപ്രായത്തെ കുഞ്ഞപ്പ നും പിന്താങ്ങി.
'അല്ല, മത്തായി, നീ എന്നിട്ട് വെറും കൈയോടെയാണോ ആ ശുപത്രിയിലേക്കു പോണെ, ടെസ്റ്റ് ചെയ്യാന്‍ ചാണകവും പാലും ഒന്നും എടുത്തില്ലേ, ലാബ് സൗക ര്യം ഉള്ളതല്ലെ, ഇതൊക്കെ പരിശോധിച്ചാല്‍ രോഗം കിറുകൃ ത്യമായി അറി യാന്‍ പറ്റത്തില്ലേ' - കുഞ്ഞപ്പന്‍ ചേട്ടനാണു ചോദി ച്ചത്. 'അതേ, അതേ മുമ്പ് എന്റെ പശുവിന് തീരാത്ത വയറിളക്ക മായിരുന്നു. കൊടുക്കാത്ത മരുന്നി ല്ല. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞത നുസരിച്ച് ചാണകം പരിശോധി ച്ച പ്പോഴല്ലേ സംഗതിയറിഞ്ഞത്, പുതിയൊരു തരം വിരയാണ്. 'ര ക്തക്കുഴല്‍ വിര' എന്നൊരു പരന്നവിര.
'ഷിസ്റ്റോസോമ' എന്നോ മറ്റോ ഡോക്ടര്‍ അന്നൊരു പേരു പറ ഞ്ഞായിരുന്നു. ഏതായാലും വിര യെ കണ്ടു പിടിച്ച് കൃത്യമായ മരു ന്നു കൊടുത്തപ്പോള്‍ രണ്ടു ദിവ സം കൊണ്ട് വയറിളക്കം പമ്പകട ന്നു' - തന്റെ അനുഭവം പങ്കുവച്ച് ജോര്‍ജ,് കുഞ്ഞപ്പന്‍ ചേട്ടന്റെ അഭിപ്രായത്തെ പിന്താങ്ങി. 'എ ങ്കില്‍ പിന്നെ ഇത്തിരി പാലും ചാ ണകവും പരിശോധിക്കാന്‍ കൊ ണ്ടുപോവാമല്ലേ' എന്നായി മത്താ യിച്ചന്‍.
'അത് മാത്രമല്ലേ മത്തായിച്ചാ, വൃത്തിയുള്ള ഒരു കുപ്പിയില്‍ ഒര ല്പം മൂത്രം കൂടി ശേഖരിച്ചു കൊ ണ്ടുപോയി പരിശോധിച്ചാല്‍ നന്നായിരിക്കും. ചില കാര്യങ്ങളൊ ക്കെ, മൂത്രം പരിശോധിച്ചും അറി യാനൊക്കും. ഇ ത് ഞാന്‍ മുമ്പ് നമ്മുടെ കര്‍ഷക ന്‍ മാസികയില്‍ വായിച്ചതാ'- ജോര്‍ജ് പറഞ്ഞു. 'എങ്കില്‍ പിന്നെ അങ്ങനെയാ വട്ടെ, ഇതെല്ലാം കൊണ്ട് ഞാനു ടനെ ഹോസ്പിറ്റലിലേക്ക് ചെല്ല ട്ടേ..' മത്തായിച്ചന്‍ തിരക്കിട്ട് വീട്ടിലേക്ക് തിരിച്ചു നടന്നു.
'അല്ല, മത്തായിച്ചാ, കുറെ നാളായല്ലോ ഹോസ്പിറ്റ ലിലേ ക്കൊക്കെ കണ്ടിട്ട്, പശു പ്രസവി ച്ചപ്പോ പിന്നെ നമ്മളെയൊക്കെ മറന്നോ'- നാട്ടിലെ തല മുതിര്‍ന്ന ക്ഷീരകര്‍ഷകരില്‍ ഒരാള്‍ കൂടി യായ മത്തായിയെ കണ്ട പ്പോള്‍ ഡോക്ടര്‍ പരിചയം പുതുക്കി. 'എന്തു പറ്റി, മുഖത്തൊരു വിഷാ ദം? ' - ഡോക്ടറുടെ ചോദ്യത്തി ന് മുന്നില്‍ തന്റെ കറവപ്പശുവി ന്റെ പ്രശ്‌നങ്ങള്‍ ഓരോന്നായി ആ കര്‍ഷകന്‍ പങ്കുവെച്ചു.
'പാല്‍ കുറഞ്ഞതല്ലാതെ വേ റെ എന്തൊക്കെ ലക്ഷണങ്ങള്‍ കണ്ടു മത്തായിച്ചാ ? കാലിത്തീറ്റ കഴിക്കാന്‍ തീരെ മടിയുണ്ടോ, മൂത്രത്തിന് പതിവില്ലാത്ത ഒരു പ്രത്യേക മണമുണ്ടോ ?'. 'അതേ ഡോക്ടര്‍ സാറെ, കാലിത്തീറ്റയും പിണ്ണാക്കും അവള്‍ക്ക് ഒട്ടും വേണ്ട, പുല്ലാണെങ്കില്‍ വളരെ കുറച്ചു കഴിക്കും. മൂത്രത്തിന് ഒരു മണവ്യത്യാസമുണ്ട്. 'പശു ഇട യ്ക്ക് വിറളി പിടിക്കുന്നു ണ്ടോ?'. 'അതേയതെ ഡോക്ടര്‍, ഇന്നു മുതല്‍ അവള്‍ക്കാകെ ഒരു പര വേശം, ഇടയ്ക്ക് നാവു പുറത്തേ ക്കിട്ട് ചുഴറ്റും, പല്ലൊക്കെ അര യ്ക്കുന്നുണ്ട്, വായില്‍ നിന്നു ഇത്തിരി നുരയും പതയുമൊക്കെ ഇടയിലൊലിക്കുന്നുണ്ട്.
ഇതൊ ന്നും തീരെ പതിവില്ലാ ത്തതാണ്. ഈ നുരയും പതയു മൊക്കെയൊ ലിക്കുന്നത് പേവിഷ ബാധവല്ല തും കൊണ്ടാണോ ? ചില സമയ ത്ത് കാലുകള്‍ പിണ ച്ചുവച്ച് തല നീട്ടിപ്പിടിച്ച് തൊഴു ത്തിന്റെ തൂ ണിനോട് ചേര്‍ത്ത് ഒറ്റ നില്‍പ്പാ ണ്. ഇതൊക്കെ എന്ത് രോഗത്തി ന്റെ ലക്ഷണമാണ് ഡോക്ടറെ ? പരിശോധിക്കാന്‍ ഞാന്‍ പശുവിന്റെ പാലും മൂത്ര വും ചാണകവുമൊക്കെ കൊണ്ടു വന്നിട്ടുണ്ട്' - മത്തായി പറഞ്ഞു നിര്‍ത്തി.
'അപ്പോള്‍ അതാണ് കാര്യം, മത്തായി ഒരു കാര്യം ചെയ്യ്, കൊ ണ്ടുവന്നതൊക്കെ അപ്പുറ ത്തെ ലാബില്‍ കൊടുക്കൂ. പരിശോധി ക്കട്ടെ. വിഷമിക്കാതിരിക്കൂ, നമു ക്ക് പാലൊക്കെ പഴയപടിയാക്കാ മെന്നെ'-ഡോക്ടറുടെ വാക്കു കേട്ടപ്പോള്‍ ആ കര്‍ഷകന് പകു തിയാശ്വാസമായി.
'ഡോക്ടറെ, കീറ്റോണ്‍ ബോ ഡി നന്നായിട്ട് പോസറ്റീവാണ ല്ലോ'. കുറച്ച് നേരത്തി നുള്ളില്‍ ലാബ് പരിശോധനാ റിസല്‍ട്ടു മായി ലാബ് അസിസ്റ്റന്റെത്തി. 'അപ്പോള്‍ സംശയിക്കേണ്ട; രോഗ കാരിയവന്‍ തന്നെ' - ഡോക്ടര്‍ രോഗം ഷീറ്റില്‍ കുറിച്ചു. 'മത്തായി ച്ചാ, ഇത് പശുവിന്റെ മൂത്രം പരി ശോധി ച്ചതിന്റെ റിസള്‍ട്ടാണ്. ഈ ടെസ്റ്റ്യൂബിന്റെ നടുവില്‍ വയലറ്റു നിറത്തില്‍ ഒരു നേരിയ മോതി രവളയം കണ്ടോ?.
മൂത്രത്തില്‍ ചില രാസഘട കങ്ങള്‍ ഒഴിച്ച് പരിശോധിക്കു മ്പോള്‍ രൂപപ്പെടുന്ന ഈ നേര്‍ ത്ത വയലറ്റ് മോതിരവളയം പ ശുവിന് 'കീറ്റോസിസ്' എന്ന രോ ഗം ബാധിച്ചതിന്റെ സൂചനയാ ണ്. മൂത്ര പരിശോധന നടത്തിയ ടെസ്റ്റ്യൂബ് ചൂണ്ടി ഡോക്ടര്‍ പറ ഞ്ഞു. മത്തായി കൗതുക ത്തോ ടെ ടെസ്റ്റ്യൂബിനുള്ളിലേക്ക് നോ ക്കി. 'ഞാന്‍ പത്തമ്പത് കൊല്ലമാ യിട്ട് പശുവിനെ വളര്‍ത്തുന്നു, ആദ്യമായിട്ടാ ഡോക്ടറെ ഇങ്ങ നെ ഒരു രോഗം'-എന്നായി മത്താ യി.
'പ്രസവം കഴിഞ്ഞ് രണ്ടാഴ്ച കള്‍ക്കു ശേഷം പാല്‍ ക്രമേണ കുറയുന്നതടക്കം താങ്കള്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം കീറ്റോസിസ് രോഗത്തിന്റെ സൂചനയായിരുന്നു. ഇപ്പോള്‍ ഈ ടെസ്റ്റ് നടത്തിയ പ്പോള്‍ രോഗം പൂര്‍ണമായും ഉറ പ്പായി. മൂത്രം പരിശോധിച്ച് എളുപ്പത്തില്‍ കീറ്റോസിസ് രോഗ നിര്‍ണയം നടത്തുന്ന ഈ ടെ സ്റ്റിനെ റോത്തറാസ് ടെസ്റ്റ് എന്നു പറയും.
നമ്മുടെ നാട്ടിലെ അത്യു ത്പാദനശേഷിയുള്ള സങ്കരയിന പശുക്കളില്‍ പ്രസവം കഴിഞ്ഞ് പാലുത്പാദനം ക്രമേണ ഉയരുന്ന രണ്ടാഴ്ച മുതല്‍ രണ്ടര മാസം വരെയുള്ള കാലയളവില്‍ വ്യാപ കമായി കണ്ടുവരുന്ന ഒരു ഉപാ പചയ രോഗമാണ് ഈ കീറ്റോ സിസ് അഥവാ കീറ്റോണ്‍ രോഗം. -ഡോക്ടര്‍ പറഞ്ഞു തുടങ്ങി.
'എന്താണ് ഈ രോഗത്തിനു കാരണം ഡോക്ടര്‍?. 'പാലു ത്പാ ദനത്തിനായി അധിക അളവില്‍ ഊര്‍ജം വേണ്ട ഈ കാലയളവി ല്‍ രക്തത്തില്‍ ഗ്ലൂക്കോ സിന്റെ അളവും ഊര്‍ജലഭ്യ തയും കുറ യുന്നതാണ് രോഗത്തിന്റെ പ്ര ധാന കാരണം. ഗ്ലൂക്കോസിന്റെ അ ളവു കുറയുന്നതോടെ ശരീര ത്തില്‍ സംഭരിച്ച കൊഴുപ്പ് കരളി ല്‍ എത്തിച്ച് വിഘടിപ്പിച്ച് ആവ ശ്യമായ ഊര്‍ജം കണ്ടെത്താന്‍ പശുക്കളുടെ ശരീരം ശ്രമിക്കും. ഇത് കീറ്റോണ്‍ രോഗത്തിനും കരളില്‍ കൊഴുപ്പടിയുന്നതിനും (ഫാറ്റി ലിവര്‍) കരളിന്റെ പ്രവര്‍ ത്തനം മന്ദീഭവിക്കുന്നതിനും വഴിവയ്ക്കും.

കരള്‍ പണിമുടക്കുന്നതോടെ രോഗം കൂടുതല്‍ ഗുരുതരമാവു കയും പശുക്കള്‍ ക്ഷീണി ക്കുക യും ചെയ്യും. പ്രസവാനന്ത രം ഗര്‍ഭാശയം ചുരുങ്ങി ആമാശയം പൂര്‍വസ്ഥിതിയിലാ കുന്നതുവരെ പശുക്കള്‍ പ്രകടിപ്പിക്കുന്ന സ്വാ ഭാവിക തീറ്റമടുപ്പും അകിടു വീ ക്കം, ഗര്‍ഭാശയ പഴുപ്പ് തുടങ്ങിയ പ്രസവാനന്തര രോഗങ്ങളും കീ റ്റോസിസിന് സാധ്യത കൂട്ടും.
'വിപണിയില്‍ ലഭ്യമായ കാലി ത്തീറ്റകളില്‍ നിന്നുള്ള ഊര്‍ജ ലഭ്യതക്കുറവും കീറ്റോസിസിന്റെ മറ്റൊരു കാരണമാണ്. ഏതു പ്രായത്തിലുള്ള പശുക്കളെ യും കീറ്റോസിസ് ബാധിക്കാമെ ങ്കിലും മൂന്നാമത്തെ കറവയ്ക്കു മുകളിലു ള്ളവയിലാണ് രോഗസാധ്യത കൂടുതല്‍.
പാലുത്പാദക്ഷമത കുറയു ന്നതിനു മാത്രമല്ല, പ്രസവാനന്തര മദി വൈകുന്നതിനും ആദ്യ കു ത്തിവയ്പ്പില്‍ തന്നെ ഗര്‍ഭധാര ണം നടക്കാനുള്ള സാധ്യത കുറ യുന്നതിനും പ്രസവങ്ങള്‍ തമ്മി ലുള്ള ഇടവേള വര്‍ധി ക്കുന്നതി നും കാരണ മാവുന്ന തിനാല്‍ ക്ഷീരകര്‍ഷകര്‍ക്ക് വന്‍ സാമ്പ ത്തിക നഷ്ടമുണ്ടാക്കുന്ന രോഗ ങ്ങളില്‍ മുഖ്യമാണ് കീറ്റോ സിസ്'. - ഡോക്ടര്‍ വളരെ വിശ ദമായി തന്നെ രോഗത്തെ പരിചയ പ്പെടുത്തി.
'കീറ്റോണ്‍ വസ്തുക്കളാണ് പാലിന്റെയും മൂത്രത്തിന്റെ യുമൊ ക്കെ പ്രത്യേക ഗന്ധത്തിനു കാര ണം. വെപ്രാളവും വിറളിപിടി ക്ക ലും, ഉമിനീര്‍ വായില്‍ നിന്ന് പത ഞ്ഞൊലിക്കല്‍, നാവ് പുറ ത്തിട്ട് ചുഴറ്റല്‍ തുടങ്ങിയ ലക്ഷ ണങ്ങ ള്‍ക്ക് കാരണം കീറ്റോണ്‍ രോഗം നാഡീവ്യൂഹ ത്തെയും ബാധിക്കു ന്നതിനാലാണ്. രോഗം കൂടുതല്‍ രൂക്ഷമാകുമ്പോഴാണ് ഇങ്ങനെ നാഡീവ്യൂഹത്തെയും ബാധിക്കു ക. ഇനി ചിലപ്പോള്‍ പാല്‍ ക്രമേ ണ കുറയുമെങ്കിലും മറ്റു ലക്ഷ ണമൊന്നും പ്രകടിപ്പി ക്കാതെയും രോഗം കാണാം'.
'എന്റെ പശുവിനെ ഈ രോഗ ത്തില്‍ നിന്നു രക്ഷപ്പെടുത്താന്‍ എന്തു ചെയ്യണം ഡോക്ടര്‍, അവ ളുടെ പാല്‍ ഉത്പാദനം പഴയ പടിയാവുമോ ഡോക്ടര്‍' - മത്താ യി പ്രതീക്ഷയോടെ ഡോക് ടറോടു ചോദിച്ചു. 'ഏതായാലും ഇപ്പോഴെങ്കിലും ഇവിടെ വന്നു രോഗനിര്‍ണയം നടത്തിയതു ന ന്നായി.
വേഗം ചികിത്സ തേടി യില്ലെ ങ്കില്‍ പശുവിന്റെ ജീവന്‍ തന്നെ അപകടത്തിലാകാന്‍ ഇട യുള്ള രോഗങ്ങളിലൊന്നാണിത്. ഗ്ലൂ ക്കോസ് ലായനിയും ഗ്ലൂക്കോസ് പ്രേരകങ്ങളായ മരുന്നു കളും പശുവിന് കുത്തിവയ് പിലൂ ടെ നല്‍കണം. മത്തായിച്ചന്‍ ഞാനെ ഴുതിത്തരുന്ന ഈ മരുന്നു കളെ ല്ലാം വാങ്ങി വീട്ടിലേക്കു ചെല്ലൂ. പിന്നെ ഈ തരുന്ന ഈ ഗ്ലൂക്കോ സ് ലായിനി പശുവിനു ദിവസം ഒരു നേരം മറക്കാതെ കൊടുക്ക ണം. ചികിത്സയ്ക്കായി ഞാന്‍ ഉട നെയങ്ങെത്താം ധൈര്യ മായിരി ക്കൂ- ഡോക്ടര്‍ അദ്ദേഹത്തെ സമാശ്വസിപ്പിച്ചു.
'ഡോക്ടറെ, ഒരു കാര്യം കൂടി ചോദിക്കട്ടെ, പ്രസവിക്കാറായ പശുക്കള്‍ ഇനിയുമുണ്ട് രണ്ടെ ണ്ണം. അവയ്‌ക്കൊന്നിനും ഈ രോഗം വരാതിരിക്കാന്‍ എന്തു ചെയ്യണം? കീറ്റോസിസിനെ പ്രതിരോധിക്കാന്‍ കുറെ കാര്യ ങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ.് കറവ യുടെ അവസാന കാലത്തും വറ്റുകാലത്തും അമിത അളവില്‍ സാന്ദ്രീകൃത തീറ്റകള്‍ നല്‍കി പശുക്കളെ തടിപ്പിക്കുന്നത് അടു ത്ത കറവയില്‍ കീറ്റോസി സിന് സാധ്യത കൂട്ടും.
പശുക്കളെ ദിവസവും തൊഴു ത്തിനു പുറത്തിറക്കി നടത്തിച്ചും മേയ്ച്ചും മതിയായ വ്യായാമം നല്‍കണം.
ശാസ്ത്രീയ തീറ്റക്രമം പാലി ക്കാന്‍ മുഖ്യശ്രദ്ധ നല്‍കണം. ശ രീര സംരക്ഷണ റേഷനു പുറമെ ശരാശരി നാലു ശതമാനം കൊ ഴുപ്പുള്ള ഓരോ ലിറ്റര്‍ അധി ക പാലിനും 400 ഗ്രാം വീതം ഊര്‍ജ ദായകങ്ങളും രുചി കരവുമായ സാന്ദ്രീകൃതാഹാരം തീറ്റയില്‍ ഉള്‍പ്പെടുത്തണം. അത്യുത്പാദന ശേഷിയുള്ള പശുക്കള്‍ക്ക് ഉ ത്പാദനത്തിന്റെ ആദ്യതൊണ്ണൂറ് ദിവസങ്ങളില്‍ അരിയും ഗോത മ്പും ചേര്‍ത്ത കഞ്ഞി, ചോളപ്പൊടി, മരച്ചീനിപ്പൊടി, പുളിങ്കുരുപ്പൊടി തുടങ്ങിയ ഉയര്‍ന്ന ഊര്‍ജ ലഭ്യതയും ദഹനശേഷിയുമുള്ള സാന്ദ്രീകൃത തീറ്റകള്‍ ഒരു കിലോ ഗ്രാം വരെ ദിവസേനെ നല്‍കാം.
ബിയര്‍ വേസ്റ്റും മികച്ച ഒരു ഊര്‍ജ സ്രോതസാണ.് അധിക സാന്ദ്രീകൃത തീറ്റകാരണമായുണ്ടാവാനിടയുള്ള ആമാശയ അമ്ലത തടയാന്‍ 50-100 ഗ്രാം വരെ സോഡി യം ബൈ കാര്‍ബണേറ്റ് (അപ്പക്കാരം) അല്ലെങ്കില്‍ മഗ്നീ ഷ്യം ഓക്‌സൈഡ് തീറ്റയില്‍ ഉള്‍പ്പെടുത്താം. ദഹനശേഷി ഉയ ര്‍ത്താന്‍ സഹായിക്കുന്ന യീസ്റ്റ് അടക്കമുള്ള മിത്രാണുക്കള്‍ അട ങ്ങിയ റൂമന്‍ പ്രോബയോട്ടിക് ഗു ളികകള്‍ പ്രസവാനന്തരം പശുക്ക ള്‍ക്കു നല്‍കാം'.
'ചീലേറ്റഡ് ധാതു ജീവകമി ശ്രിതങ്ങള്‍ 30 മുതല്‍ 50 ഗ്രാം വരെ തീറ്റയില്‍ ദിവസേന നല്‍ കണം. വിപണിയില്‍ ലഭ്യ മായ നിക്കോട്ടിനിക്കാസിഡ്, സയനാ കൊബാലമീന്‍ എന്നിവ അടങ്ങി യ ഗുളികകള്‍ പ്രസവം പ്രതീക്ഷി ക്കുന്നതിന്റെ രണ്ടാഴ്ച മുമ്പു മുതല്‍ പ്രസവശേഷം 12 ആഴ്ചവ രെ നല്‍കുന്നത് കീറ്റോ സിസ് തടയാന്‍ ഉചിതമാണ്.
15 ലിറ്ററിലധികം പ്രതിദിന കറവയുള്ളവയ്ക്ക് ബെപ്പാസ് കൊഴുപ്പുകളും മാംസ്യങ്ങളും ലഭ്യമാക്കണം. ബൈപ്പാസ് കൊഴുപ്പു മിശ്രിതങ്ങള്‍ അത്യുത്പാദനശേഷിയുള്ള പശുക്കള്‍ക്ക് ദിവസേന 150 മുതല്‍ 200 ഗ്രാം വരെ നല്‍കാം. പ്രതീക്ഷിക്കുന്നതിന്റെ പത്തു ദിവസം മുമ്പു മുതല്‍ പ്രസവാനന്തരം 90 ദിവസം വരെ ബൈപ്പാസ് തീറ്റകള്‍ നല്‍കാം.
'ഉയര്‍ന്ന അളവില്‍ യൂറിയ അടങ്ങിയ കാലിത്തീറ്റകളും, ബ്യൂട്ടറിക് അമ്ലമടങ്ങിയ സൈലേജ് തീറ്റകളും കീറ്റോസിസ് സാധ്യത ഉയര്‍ത്തുന്നതിനാല്‍ അത്തരം തീറ്റകള്‍ ഒഴിവാക്കുന്ന താണുത്തമം.
അകിടുവീക്കം അടക്കമുള്ള രോഗങ്ങള്‍ കീറ്റോസിസ് സാധ്യ ത ഉയര്‍ത്തുമെന്നതിനാല്‍ പ്രസ വാനന്തര രോഗങ്ങള്‍ തടയാ ന്‍ പരിപാല നത്തില്‍ അതീവ ശ്രദ്ധ വേണം. ശൈത്യകാലത്ത് കീറ്റോ സി സിനുള്ള സാധ്യത ഉയര്‍ന്ന തായതിനാല്‍ അത്യുത്പാദ നശേഷിയുള്ളതും ഉയര്‍ന്ന കറവ യിലുള്ളതുമായ പശുക്കളെ ഊര്‍ജകമ്മി ബാധിക്കാതെ പരി പാലിക്കാന്‍ പ്രത്യേകശ്രദ്ധ വേണ്ട തുണ്ട്.
പ്രസവശേഷമുള്ള രണ്ടു മാസം ഇടയ്ക്കിടെ പശുക്കളുടെ പാലോ, മൂത്രമോ കീറ്റോണ്‍ പരിശോധനയ്ക്ക് വിധേയമാക്കി യാല്‍ രോഗം മുന്‍കൂട്ടി കണ്ടെ ത്താനും ആവശ്യമായ മുന്‍കരുത ലുകള്‍ സ്വീകരിക്കാനും കഴിയും, ഇങ്ങനെ ഒത്തിരി കാര്യങ്ങളുണ്ട് ശ്രദ്ധിക്കാന്‍ - ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.
'ഏതായാലും ഏറെ നന്ദി, ഡോക്ടര്‍, എന്റെ പശുവിന്റെ രോഗം കൃത്യമായി കണ്ടെത്തി യതിനും ചികിത്സ നിശ്ചയിച്ചതി നും പിന്നെ ഈ വിശദമായ ഉപദേശങ്ങള്‍ക്കുമെല്ലാം'- മത്താ യിച്ചന്‍ സംതൃപ്തിയോടെ മൃഗാ ശുപത്രിയില്‍ നിന്നിറങ്ങി വീട്ടി ലേക്കു നടന്നു.
ഡോ. മുഹമ്മദ് ആസിഫ് എം.
(ഡയറി കണ്‍സള്‍ട്ടന്റ്)
ഇ മെയില്‍: [email protected]
ഫോണ്‍: 9495187522