Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കര്‍പ്പൂരവല്ലി കുലയ്ക്കുന്ന കഞ്ഞിപ്പാടം
അമേരിക്കന്‍ കോഴിക്കായി ഒരു വ്യാപാരക്കരാര...
പച്ചക്കറികളിലെ താരമായി മുരിങ്ങ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
ചേന ചൊറിയാതിരിക്കാന്‍
ജാതിക്കാത്തോട്ടം....
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല...
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
കുരുമുളകും ഔഷധവൃക്ഷങ്ങളും
Previous
Next
Karshakan
ഒരു തൈ നടാം, നല്ല മാമ്പഴത്തിനായി
പഴവര്‍ഗങ്ങളിലെ രാജാവാണ് മാമ്പഴം. എന്നാല്‍ ഈ ഫലരാജാവിന് അര്‍ഹിക്കുന്ന പരിചരണം നല്കാന് നാം മെനക്കെടാറില്ല. ഒരു പറമ്പു വാങ്ങിയാല്‍ മലയാളി ആദ്യം നടുന്ന വൃക്ഷങ്ങളിലൊന്നാണ് മാവ്. നട്ടശേഷം വേനലില്‍ അല്പം വെള്ളം ഒഴിക്കുന്നതോടെ നമ്മുടെ മാവുപരിപാലനം അവസാനിക്കുകയായി. പിന്നീട് മാങ്ങയും നോക്കി ഒരേയിരിപ്പാണ്. രാജകീയ പരിചരണം നല്കിയില്ലെങ്കിലും അര്‍ഹിക്കുന്ന പരിഗണനയും പരിപാലനവും നല്കിയാല് മികച്ച രീതിയില്‍ വിളവു നല്കുന്ന വിളയാണ് മാവ്.
കേരളത്തിലെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച മാവിനം കണ്ടെത്തി നടുന്നതിലാണ് മിടുക്ക്. വടക്കേഇന്ത്യയില്‍ നന്നായി കായ്ക്കുന്ന മാവുകള്‍ ഇവിടെ നടുന്നതില്‍ കാര്യമില്ല. ഇത്തരം മാവുകള്‍ നമ്മുടെ കാലാവസ്ഥയില്‍ നന്നായി വളരുമെങ്കിലും കായുണ്ടാകണമെന്നില്ല. ഉണ്ടായാല്‍ തന്നെ അധികമുണ്ടാകില്ല.
കേരളത്തിന് അനുയോജ്യമായ മാവിനങ്ങള്‍
നമ്മുടെ കാലാവസ്ഥയ്ക്കനുയോജ്യമായ മാവിനങ്ങള്‍ ഏവയെന്നു നോക്കാം. നീലം, പ്രയറി ബംഗ്ലോറ (ടോട്ടാപുരി), അല്‍ഫോ ന്‍സോ, സിന്ദൂരം, പ്രിയൂര് തുടങ്ങിയവ. സാര്‍വത്രികമായി അംഗീകരിച്ച പേരുകള്‍ക്കു പുറമെ തദ്ദേശീയമായ ഒട്ടനവധി ഇനങ്ങളും ഇന്ന് കൃഷി ചെയ്യുന്നുണ്ട്. മാവ് ഒരു പരപരാഗണ വൃക്ഷമായതിനാല്‍ പുതിയ ഇനങ്ങളുടെ ആവിര്‍ഭാവം സ്വാഭാവികമാണ്. അതായത് ഒരു മാവിലെ മാങ്ങയുടെ വിത്തു നട്ടാല്‍ ആ മാങ്ങയുടെ അതേ ഗുണങ്ങളുള്ള തൈ ഉണ്ടാകണമെന്നില്ല. പക്ഷേ ചില നാടന്‍ മാവിനങ്ങളുടെ ഒരു വിത്തില്‍ നിന്നും ഒന്നിലധികം തൈകള്‍ ഉണ്ടാകാറുണ്ട്. ബ ഹുഭ്രൂണത എന്നറിയപ്പെടുന്ന പ്രതിഭാസമാണിത്. ഇങ്ങനെയുണ്ടാകുന്ന തൈകളില്‍ ഒന്നു മാത്രമാണ് ലൈംഗികസംയോജനം മൂലമുണ്ടാകുന്നത്. മറ്റു തൈകള്‍ കോശ വിഭജനം മൂലമുണ്ടാകുന്നതും. ഇതിനാല്‍ കോശവിഭജനം മൂലമുണ്ടാകുന്നവ മാതൃവൃക്ഷത്തിന്റെ എല്ലാ ഗുണങ്ങളും കാണിക്കുന്നവയായിരിക്കും.
മാതൃവൃക്ഷത്തിന്റെ ഗുണം ലഭിക്കാന്‍
മാതൃവൃക്ഷത്തിന്റെ തനതുഗുണങ്ങള്‍ നിലനിര്‍ത്താന്‍ മാവില്‍ പ്രധാനമായും കായികപ്രവര്‍ധന രീതിയാ ണ് അവലംബിക്കുന്നത്. വശം ചേര് ത്ത് ഒട്ടിക്കലും തൈയിലൊട്ടിക്കലുമാണ് മാവില്‍ പ്രചാരത്തിലുള്ള കായികപ്രവര്‍ധന രീതികള്‍. ഒട്ടുതൈകള്‍ തയാറാക്കാന്‍ ഉപയോഗിക്കുന്ന സ്റ്റോക്ക് തൈകള്‍ക്ക് (ഏത് തൈയിലേക്കാണോ മാതൃവൃക്ഷത്തിന്റെ ശാഖ ഒട്ടിച്ചു ചേര്‍ക്കുന്നത് അതാണ് സ്റ്റോക്ക്) അനുസരിച്ച് മരങ്ങള്‍ക്ക് ഉയരം വ്യത്യാസപ്പെടാം. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഒട്ടുതൈകള്‍ വാങ്ങാന്‍ ശ്രദ്ധിക്കണം. ഒട്ടു തൈകളുടെ ഒട്ടിച്ചുചേര്‍ത്ത ഭാഗം (ഒട്ടുസന്ധി) നന്നായി യോജിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ആരോഗ്യവും വളര്ച്ചയുമുള്ള ഒന്നോ രണ്ടോ ശാഖകളോടുകൂടിയ തൈകള്‍ നടാന്‍ അനുയോജ്യമാണ്.
തൈകള്‍ നടുന്ന കുഴികളുടെ ആഴം മണ്ണിന്റെ സ്വഭാവമനുസരിച്ച് വ്യത്യാസപ്പെടും. ഉറപ്പുള്ള മണ്ണുള്ളയിടങ്ങളില്‍ ഒരു മീറ്റര്‍ വീതിയും നീളവും ആഴവുമുള്ള കുഴികളെടുക്കാം. മണല്‍ കൂടുതലുള്ള മണ്ണില്‍ ആഴം ഇതിലും കുറവു മതി. ഇങ്ങനെയെടുത്ത കുഴികളില്‍ മേല്മണ്ണില് 10 കിലോ ചാണകപ്പൊടിയോ കമ്പോ സ്റ്റോ ചേര്‍ത്ത മിശ്രിതം നിറയ്ക്കണം. കുഴി നിറയ്ക്കുമ്പോള്‍ മണ്ണ് തറനിരപ്പില്‍ നിന്ന് അല്പം ഉയര്‍ന്നു നില്‍ക്കണം. വെള്ളക്കെട്ട് ഒഴിവാക്കാനാണിത്. കവറുകളില്‍ ലഭിക്കുന്ന ഒട്ടുതൈകള്‍, കവര്‍ കീറി കളഞ്ഞ് ആ മണ്ണോടുകൂടിത്തന്നെ നടാം. തയാറാക്കിയ കുഴിയില്‍ കവറിലെ മണ്ണിന്റെ ഉയരമനുസരിച്ച് ഒരു ചെറുകുഴി ഉണ്ടാക്കി വേണം തൈ നടാന്‍. നടുമ്പോള്‍ ഒട്ടുസന്ധി മണ്ണിനു മുകളിലായി നിര്‍ത്തണം. നട്ടശേഷം തൈയ്ക്കുചുറ്റുമുള്ള മണ്ണ് നന്നായി അമര്‍ത്തി ഉറപ്പിക്കണം. തണ്ടിനോടു ചേര്‍ന്ന് വെള്ളക്കെട്ടു ണ്ടാകാന്‍ പാടില്ല. ശക്തിയായ കാ റ്റുള്ളയിടങ്ങളില് തൈകള്‍ ഉലഞ്ഞ് സന്ധികള്‍ മറിഞ്ഞുപോകാതിരിക്കാന്‍ കുറ്റിനാട്ടി തൈ അതിനോടു ചേര്‍ത്തു കെട്ടാം. തൈകള്‍ വളരുമ്പോള്‍ ഒട്ടുസന്ധിയുടെ താഴെയുള്ള തണ്ടില്‍ നിന്ന് വളരുന്ന നാമ്പുകള്‍ അടര്‍ത്തിക്കളയണം.
നട്ട് രണ്ടു കൊല്ലത്തിനുള്ളില്‍ ഉണ്ടാകുന്ന പൂങ്കുലകളും അടര്‍ത്തി മാറ്റണം. മഴയില്ലാത്ത സന്ദര്‍ഭങ്ങളിലും വേനല്‍കാലത്തും നന അത്യാവശ്യമാണ്. നാലഞ്ചു വര്‍ഷം വരെ വേനല്‍കാലത്ത് ആഴ്ചയില്‍ രണ്ടു തവണ നനയ്ക്കുന്നത് തൈകള്‍ ന ന്നായി പിടിച്ചുകിട്ടാന്‍ സഹായിക്കും. മാവ് പൂക്കുന്നതിനു രണ്ടുമാസം മുമ്പെങ്കിലും ജലസേചനം നിര്‍ത്ത ണം. എന്നാല്‍ കായ് ഉണ്ടായശേഷം കായ്കള്‍ കൊഴിയുന്നതു തടയാനും നന്നായി വലിപ്പം വയ്ക്കാനും പത്തുദിവസത്തിലൊരിക്കല്‍ നനയ്ക്കാം.
വളം നല്കിയാല് കായ് കൂടും
കേരളത്തില്‍ വീട്ടുവളപ്പിലെ മാവുകള്‍ക്ക് വളം നല്‍കുക പതിവല്ലെങ്കിലും ആവശ്യത്തിന് പോഷകങ്ങള്‍ നല്കിയാല് മാവുകള്‍ നന്നായി വളരാനും പൂവിടാനും തുടങ്ങും. നട്ട് രണ്ടുവര്‍ഷം തോറും മാവ് ഒന്നിന് 15 കിലോ കാലിവളമോ കമ്പോസ്റ്റോ നല്‍കണം. മണ്ണിര കമ്പോസ്റ്റാണെ ങ്കില്‍ 7.5 കിലോ മതിയാകും. ഇതിനോടൊപ്പം 100 ഗ്രാം പിജിപിആര്‍ മിക്സ് ഒന്നും ചേര്‍ക്കാം. റോക്ക് ഫോസ്ഫേറ്റ് 135 ഗ്രാമും പൊട്ടാഷ് അടങ്ങിയ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി)150 ഗ്രാമും നല്‍കണം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അഞ്ചു വര്‍ഷം വരെ കമ്പോസ്റ്റ് 30 കിലോയും ഫോസ്ഫേറ്റ് 180 ഗ്രാമും പൊട്ടാഷ് 200 ഗ്രാമും ഓരോ വര്‍ഷവും നല്‍കാം. ആറു മുതല്‍ ഏഴു വര്‍ഷം വരെ 50 കിലോ കാലിവളവും 860 ഗ്രാം ഫോ സ്ഫേറ്റും 400 ഗ്രാം പൊട്ടാഷും വീതം ഓരോ വര്‍ഷവും നല്‍കണം. അടുത്ത രണ്ടു വര്‍ഷം 75 കിലോ ജൈവവളവും 720 ഗ്രാം ഫോസ്ഫേറ്റും 800 ഗ്രാം പൊട്ടാഷും നല്‍കാം. പത്തു വര്‍ഷത്തിലധികം പ്രായമുള്ള മാവുകള്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ 100 കിലോ ജൈവവളവും 1.8 കിലോ റോക്ക് ഫോസ്ഫേറ്റും 1.5 കിലോ എസ്ഒപിയും നല്‍കാം. ഇതിനു പുറമേ പച്ചിലയും ചാരവും 10 മുതല്‍ 15 കിലോ വരെ മാവൊന്നിന് ഓരോവര്‍ഷവും നല്‍കാം.
മാഞ്ചുവട്ടില്‍ നിന്നു രണ്ടരമീറ്റര്‍ അകലത്തില്‍ ഒരടി താഴ്ചയില്‍ എടുക്കുന്ന കുഴിയില്‍ വളമിടാം. ഒട്ടുതൈകള്‍ നട്ട്, നാലാം വര്‍ഷം മുതല്‍ ഉണ്ടാകുന്ന പൂക്കള്‍ നിലനിര്‍ത്താം. മാവില്‍ ആണ്‍പൂക്കളും ദ്വിലിംഗ പൂക്കളുമുണ്ടാകും. ഇവയില്‍ ദ്വിലിംഗ പൂക്കളാണ് കായാകുന്നത്. ബാക്കിയുള്ളവ പല ഘട്ടങ്ങളായി കൊഴിഞ്ഞു പോ കുന്നു.
ഇത്തരത്തില്‍ നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനുമിണങ്ങുന്ന മാവിനങ്ങള്‍ തെരഞ്ഞെടുത്ത് ശരിയായി പരിചരിച്ചാല്‍ മാധുര്യമേറിയതും വി ഷവിമുക്തവുമായ മാമ്പഴം വീട്ടുമുറ്റത്തു നിന്നുതന്നെ നമുക്കു ലഭിക്കും.
ഡോ. ടി. ശിവകുമാര്‍
കൃഷി വിജ്ഞാനകേന്ദ്രം
ആലപ്പുഴ. ഫോണ്‍- 94472 22896.
കര്‍പ്പൂരവല്ലി കുലയ്ക്കുന്ന കഞ്ഞിപ്പാടം
കൃഷിപ്രേമികളെ ആകര്‍ഷിക്കുന്ന പൊക്കംകുറഞ്ഞ കര്‍പ്പൂരവല്ലി കുലച്ചിരിക്കുകയാണ് ആലപ്പുഴയിലെ കഞ്ഞിപ്പാടത്ത്. തമിഴ്നാട് കാര്‍
അമേരിക്കന്‍ കോഴിക്കായി ഒരു വ്യാപാരക്കരാര്‍
ആര്‍സിഇപി കരാറില്‍ നിന്ന് ഇന്ത്യ താത്കാലികമായി പിന്മാറിയെങ്കിലും ഇന്ത്യയിലെ കര്‍ഷകര്‍ക്കു വിനയാകുന്ന മറ്റൊരു തീരുമാനം അണ
പച്ചക്കറികളിലെ താരമായി മുരിങ്ങ
വീട്ടുവളപ്പില്‍ മുരിങ്ങ വളര്‍ത്തിയാല്‍ വീട്ടില്‍ ഒരു കറി ഉറപ്പ്. വെറും കറിയല്ല, പോഷക സമ്പന്നവും ഔഷധ ഗുണവുമുള്ള സര്‍വരോഗ
പ്രളയമെടുത്ത കൃഷി പുനരുദ്ധാരണം എവിടെ?
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയില്‍ രണ്ടു ലക്ഷം കര്‍ഷകര്‍ ആത്മഹത്യ ചെയ് തു എന്നാണ് നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ്
ചേന ചൊറിയാതിരിക്കാന്‍
* ചേന വെള്ളത്തിലിട്ട് തിളപ്പിച്ച് ഊറ്റിയാല്‍ ചൊറിച്ചിലകലും.
* എത്ര വലിയ പാവയ്ക്കായിലും വിത്തിനു പറ്റിയ മൂന്നു കുരുമാത്ര
ജാതിക്കാത്തോട്ടം....
ചെലവുകുറഞ്ഞതും എന്നാല്‍ ആദായം നന്നായി ലഭിക്കുന്നതുമായ കൃഷിയാണ് ജാതിയുടേത്. നല്ല ശ്രദ്ധയും കരുതലും പരിചരണവും ജാതിക്കൃഷിക്
ക്ഷീരമേഖലയിലെ പ്രതിസന്ധിക്കു പരിഹാരം പാല്‍വില വര്‍ധന മാത്രമോ?
പാല് വിലവര്‍ധന നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്ന ക്ഷീരകര്ഷകന് ഒരു താങ്ങാകുമെന്നു പ്രതീക്ഷിക്കാം. അധികവിലയുടെ 83.75
സുന്ദരപുഷ്പം, സര്‍വോപരി ഉപകാരിയും
പൂവിനായാലും മനുഷ്യനായാലും സൗന്ദര്യം മാത്രം കൊണ്ടെന്തു കാര്യം? സൗന്ദര്യത്തോടൊപ്പം ഉപകാരസ്വഭാവം കൂടിച്ചേര്‍ന്നാലേ ഗുണമുള്ള
കുരുമുളകും ഔഷധവൃക്ഷങ്ങളും
ബിജുവിനു കൃഷിയെന്നാല്‍ ഒരു ഹരമാണ്. കൃഷിയില്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നതിന് പ്രത്യേക താത്പര്യം. ചുരുക്കത്തില്‍ കൃഷിയിട
സുഖപ്പെടുത്തുന്ന ഉദ്യാനത്തിലെ ഓര്‍ക്കിഡ് റോസ്
മനസിനും ശരീരത്തിനും ഉന്മേഷം നല്‍കാനുള്ള ചെടികളുടെ കഴിവാണ് തേക്കടി മണ്ണാറത്തറയില്‍ റെജിയെ പൂന്തോട്ട പരിപാലനത്തിലേക്കാകര്
ചെലവു പകുതി, വിളവു നൂറുമേനി
നെല്‍കൃഷിയില്‍ യന്ത്രവത്കരണത്തിലൂടെ മികച്ച വിളവു നേടുകയാണ് കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തിലെ കക്കീല്‍ വീട്ടില്‍ ദാമോദരന്‍.
കായം- കഥയും കാര്യവും
തികച്ചും വ്യത്യസ്തമായ ഗന്ധം പരത്തി നമ്മുടെ പാചകശാലകളില്‍ നിത്യസാന്നിധ്യമായ സുഗന്ധവ്യഞ്ജന വിളയാണ് കായം. കായത്തിന്റെ ഗന്ധം
വീട്ടുകൃഷിക്ക് പ്രതിഭ
വീട്ടുകൃഷിക്ക് മികച്ച മഞ്ഞളാണ് പ്രതിഭ. കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ഇനമാണിത്. രോഗപ്രതിരോധ ശേഷ
ഊര്‍ജ സംരക്ഷണവും കാലാവസ്ഥയും
ഊര്‍ജ സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് 2001-ല്‍ കേന്ദ്ര ഊര്‍ജസംരക്ഷണ നിയമം നമ്മുടെ രാജ്യത്തു പാസാക്കി. ഭൂഗോള രക
താറാവു വളര്‍ത്താം, ലാഭകരമായി
വര്‍ഷത്തില്‍ 300 മുട്ടകള്‍, മൂന്നുവയസുവരെ തുടര്‍ച്ചയായ ഉത്പാദനം- താറാവുകൃഷി ജനപ്രീയമാകാന്‍ കാരണങ്ങള്‍ അധികമാണ്. കുറഞ്ഞ പ
പാലും പശുവും കൈവിട്ടുപോകരുത്
പണ്ടു കൈകള്‍കൊണ്ടും നാം കറന്നു പാത്രം നിറയ്ക്കുമ്പോള്‍ തിരിച്ചറിയണം നമ്മുക്കു മുമ്പേ ആഗോള പാല്ക്കച്ചവടക്കമ്പനികള് പാലു
റംബൂട്ടാനിലൂടെ കാര്‍ഷിക വിജയം
രുചിയേറുന്ന നാടന്‍ പഴങ്ങളുടെ വൈവിധ്യത്തിന് പ്രശസ്തമാണ് മലയാളക്കര. ഇരുപതിലേറെ വിദേശ പഴവര്‍ഗങ്ങളും നാടന്‍ പഴച്ചെടികളും തന്
ആദായമേകുന്ന തൈകള്‍
പച്ചക്കറിതൈ ഉത്പാദനം സംരംഭമാക്കി മുന്നേറുകയാണ് കൂടരഞ്ഞി കുരീക്കാട്ടിലെ ദമ്പതികളായ ജോണും സോഫിയും. കോഴിക്കോ ടിന്റെ കിഴക്കന
നമുക്കു വളര്‍ത്താന്‍ ജൈവ മുന്തിരിത്തോപ്പുകള്‍
നീളുന്ന വള്ളികളില്‍ നീലപ്പളുങ്കുകല്ലുകള് പോലെ തിളങ്ങിനില്‍ക്കുന്ന മുന്തിരിക്കുലകള്‍. കെ.സി. പിള്ള എന്ന കെ. ചന്ദ്രശേഖരന്
മീന്‍കുളത്തില്‍ പച്ചക്കറി കൂടുകളില്‍ കരിമീന്‍
ഇത്തിരി സ്ഥലത്തു നിന്ന് ഒത്തിരി മത്സ്യങ്ങളെ ഉത്പാദിപ്പിച്ച് കാര്‍ഷികരംഗത്ത് പുത്തന്‍ രീതികള്‍ വിജയിപ്പിച്ചെടുക്കുകയാണ് വ

തെങ്ങിന് തോപ്പിലെ തീറ്റപ്പുല്ല്
പ്രളയം, മഞ്ഞ്, കൊടുംവേനല്‍. കേരളത്തിലെ കൃഷിക്കും കര്‍ഷകനും പരീക്ഷണങ്ങളുടേതായിരുന്നു കഴിഞ്ഞ വര്‍ഷം. ക്ഷീരകര്‍ഷകരുടേയും അവ
സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ ഇല്ലാതാകുമ്പോള്‍
നാലു ശതമാനം വാര്‍ഷികപ്പലിശ മാത്രമുള്ള സ്വര്‍ണപ്പണയ കാര്‍ഷിക വായ്പാ പദ്ധതി നിര്‍ത്തലാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നീക്കം
ഏലത്തിന്റെ ഉത്പാദനഗ്രാഫ് താഴേക്ക്
ഏലത്തിന്റെ വില വര്‍ധന ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സംസ്ഥാനത്തെ ഏലം ഉത്പാദനത്തിന്റെ 90 ശതമാനവും ഇടുക്കിയുടെ സംഭാ
കാപ്സിക്കത്തിലെ സോഷ്യല്‍മീഡിയ പാമ്പ്
ഓഗസ്റ്റില്‍ ഫേസ്ബുക്കിലെയും വാട്ട്സ്ആപ്പിലെയും താരമായിരുന്നു കാ പ്സിക്കത്തിലെ വിഷപ്പാമ്പ്. ഈ മാസം ഏറ്റവുമധികം ആളുകള്‍
കണ്ടാല്‍ പന്നല്, ഇത് ചുരുളി
കണ്ടാല്‍ തോട്ടുവശങ്ങളില് നില്ക്കുന്ന പന്നലാണെന്നേ തോന്നൂ. എന്നാല്‍ ഇലക്കറിയായും ഔഷധമായും ഉപയോഗിക്കുന്ന പന്നല് ഇനത്തില
കറുത്തപൊന്നും കൃഷിരീതികളും
കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും കര്‍ഷകനും എന്നും താങ്ങാണു കുരുമുളക്. വര്‍ഷങ്ങളോളം സൂക്ഷിച്ചുവയ്ക്കാമെന്നതാണ് പ്രധാന നേട്ടം
പ്രളയാനന്തര കൃഷി മണ്ണിനെ സംരക്ഷിച്ച്
മണ്ണിനെ പരിചരിക്കാനും സംരക്ഷിക്കാനും മറക്കു ന്നത് നമ്മെത്തന്നെ മറക്കുന്നതിനു തുല്യമാണ്.' മഹാത്മജിയുടെ വാക്കു കളാണിവ. ശാസ
നല്ല പാല്, നല്ല ആരോഗ്യം
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്തുന്ന എല്ലാ പാലും നല്ലതാണെന്നു പറയാന്‍ കഴിയില്ല. മോശമാണെന്നും പറയാന്‍ കഴിയി
അമിത വണ്ണം കുറയ്ക്കാന്‍ കീഴാര്‍നെല്ലി
മഞ്ഞപ്പിത്തത്തിനുള്ള ഒറ്റമൂലിയാണ് കീഴാര്‍നെല്ലി. അത്യാര്‍ത്തവം, രക്താതിസാരം, അമിത രക്തസമ്മര്‍ദ്ദം, പനി, നീര്, അസ്ഥിസ്രാവ
പഠിക്കാം, കല്ലിനെ അപ്പമാക്കുന്ന കൃഷി
കല്ലില്‍ നിന്ന് അപ്പമുണ്ടാകുമോ? പഴയ ഒരറിവില്‍ നി ന്നുള്ള പുതിയ ചിന്തയാണിത്. അപ്രായോഗികമെന്ന് ഒറ്റവായനയില്‍ എഴുതിത്തള്ളരു
Latest News
പൗരത്വ ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധമെന്ന് കോൺഗ്രസ്
മിനി കൈകൂപ്പുന്നു; സഹായം നൽകുമോ?
ഗുജറാത്ത് കലാപം: മോദിക്ക് ക്ലീൻചിറ്റ്
പൗരത്വ ബില്ലിൽ തമിഴരെയും മുസ്ലിംകളെയും ഉൾപ്പെടുത്തണം: കമൽ ഹാസൻ
പൗരത്വ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു; ന്യൂനപക്ഷങ്ങൾ ആശങ്കപ്പെടേണ്ടെന്ന് അമിത് ഷാ

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
Top