നെല്ലിലുമാകാം മൂല്യവര്‍ധന
Thursday, January 16, 2020 5:22 PM IST
നെല്ലിന്റെ ഉത്പന്നവൈവിധ്യവത്കരണം നമ്മള്‍ ശ്രദ്ധപതിപ്പിക്കാത്ത ഒരു മേഖലയാണ്. അരിയില്‍ നിന്ന് ന്യൂഡില്‍സ് മുതല്‍ തവിടെണ്ണ വരെ ഉണ്ടാക്കുന്ന സംരംഭങ്ങള്‍ സ്വകാര്യമേഖയിലുണ്ട്. എന്നാല്‍ ഇവയുടെ ഗുണഫലം കൃഷിക്കാര്‍ക്കു ലഭിക്കുന്നില്ലെന്നതാണ് വാസ്തവം. നെല്ലിന്റെ ഉത്പന്ന വൈ വിധ്യവത്കരണ സാധ്യതകളെക്കുറിച്ചുള്ള ബോധവത്കരണവും കര്‍ഷക കൂട്ടായ്മയുടെ ഈ രംഗത്തേക്കുള്ള പ്രവേശനവുമാണ് ആവശ്യം.
തവിടെണ്ണ
ഭാരതത്തില്‍ അടുത്ത കാലത്തായി തവിടെണ്ണയുടെ ഉപഭോഗം വര്‍ ധിച്ചുകൊണ്ടിരിക്കുകയാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള അതിന്റെ ശേ ഷിയാണ് കാരണം . മൂന്നു വിഭാഗത്തില്‍പെട്ട നിരോക്‌സീനോളാണ് ഇവയില്‍ മുഖ്യം. കേരളത്തില്‍ ഉപയോഗിക്കുന്ന തവിടെണ്ണയിലേറെയും മറ്റു സം സ്ഥാനങ്ങളില്‍ നിന്നെത്തുന്നതാണ്.
ഹൈദരാബാദിലുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കെമിക്കല്‍ ടെക്‌നോളജി' തവിടില്‍ നിന്ന് എണ്ണ വേര്‍തിരിക്കുന്നതിനുള്ള സാങ്കേതികവിദ്യ ലഭ്യമാക്കൂന്നുണ്ട്. 19 ഓളം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഈ സാങ്കേതിക വിദ്യ നല്‍കിക്കഴിഞ്ഞു. 'ടെക്‌നോളജി മിഷന്‍ ഓണ്‍ ഓയില്‍ സീഡ്‌സ്, പള്‍സസ് ആന്‍ഡ് മെയ്‌സ്' എന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന്റെ പദ്ധതിയുടെ കീഴിലുള്ള ഗ്രാന്റ് ഈ വ്യവസായങ്ങള്‍ക്കു ലഭിക്കും.
റൈസ് വൈന്‍
വൈന്‍ ഉപഭോഗം ലോകമെമ്പാടും കുതിച്ചുകയറുകയാണ്. ഭാരതത്തിലെ സ്ഥിതിയും വ്യത്യസ്തമല്ല. ലോകത്ത് അരി വൈന്‍ സമൃധമായി വിപണനം ചെയ്യുന്ന ഫിലിപ്പീന്‍സിനും മറ്റും ഇത് ഏറെ ഗുണകരമായിട്ടുണ്ട്. സാക്കി എന്ന പേരിലറിയപ്പെടുന്ന അരി വൈ ന്‍ ജപ്പാനിലും ചൈനയിലും ഏറെ പ്രിയങ്കരമാണ്. ചോറിനെ റൈസ് യീസ്റ്റ് ഉപയോഗിച്ച് പുളിപ്പിച്ചാണ് അരി വൈന്‍ ഉണ്ടാക്കുന്നത്.

മുളപ്പിച്ച അരി
മുളപ്പിച്ച ചെമ്പാവരി ആരോഗ്യ ഭക്ഷണമായി പ്രിയം നേടുകയാണ്. ഇതുമായി ബന്ധപ്പെട്ട അനേകം ഉത് പന്നങ്ങള്‍ പേറ്റന്റ് നേടിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസം നെല്ലിനെ വെള്ളത്തില്‍ കുതിര്‍ത്ത് മുളപ്പിച്ചെടു ക്കുക മാത്രമാണ് ഇതിന് പിന്നിലുള്ള സാങ്കേതികവിദ്യ. ഇത്തരം അരി പാകം ചെയ്തു കഴിച്ചാല്‍ രക്തസമ്മ ര്‍ദ്ദം കുറയുമെന്നും ഉറക്കമില്ലായ്മ് മാറുമെന്നും ആര്‍ത്തവതകരാറുകള്‍ പരിഹരിക്കപ്പെടുമെന്നും, കരളിന് ഉത്തേജനം ലഭിക്കുമെന്നും തെളിഞ്ഞി ട്ടുണ്ട്. പാചകഗുണവും പോഷകമേ ന്മയും കൂടുമെന്നതാണ് മറ്റു ഗുണ ങ്ങള്‍. ഗാമാ അമിനോ ബ്യട്ടറിക്ക് ആസിഡെന്ന നീരോക്‌സികാരി മുള പ്പിച്ച ചെമ്പാവില്‍ സാധാരണ അരിയേ ക്കാള്‍ പത്തിരട്ടി കൂടുമെന്നും, ഭക്ഷ്യ നാര് , വിറ്റാമിന്‍-ഇ, നിയാസിന്‍ ലൈ സിന്‍ എന്നിവ നാലിരട്ടിയാവുമെന്നും, വിറ്റാമിന്‍ ബിയും മഗ്‌നീഷ്യവും മുന്നിരട്ടി ആവുമെന്നും കണ്ടെത്തിയി ട്ടുണ്ട്. സമീപകാല പഠനങ്ങള്‍ അനു സരിച്ച് ഇത്തരം അരി അല്‍ഷൈമേഴ്‌സ്, ഡയബറ്റിസ്, കുടലിലെ കാന്‍സര്‍, ഹൃദ്രോഗം, തലവേദന, മലബന്ധമെ ന്നിവ മാറ്റാന്‍ സഹായിക്കും. ഒരു കിലോഗ്രാം മുളപ്പിച്ച അരിക്ക് അന്തര്‍ദേശീയ വിപണിയില്‍ 300 ലേറെ രൂപ വില വരാന്‍ കാരണമി താണ്. ഇത്തരം അരി ഉപയോഗിച്ച് റൈസ് ബോള്‍, റൈസ് സൂപ്പ്, കു ക്കീസ് എന്നിവയൊക്കെ ഉണ്ടാക്കി വിപണനം ചെയ്യുന്നു .
അരി ബ്രഡ്ഡ്
അരിമാവില്‍ നിന്ന് ഉണ്ടാക്കുന്ന ബ്രഡിന് വ്യവസായ സാധ്യതയേ റുന്നുണ്ട്. ഗോതമ്പ്, മൈദ എന്നിവയുപയോഗിച്ച് ബ്രഡ് ഉണ്ടാക്കുന്ന തിനേക്കാള്‍ അരി ബ്രഡിനു ഏഷ്യ യില്‍ പ്രിയമായിക്കഴിഞ്ഞു. 80 ശതമാനം അരിയും 20 ശതമാനം ഗ്‌ളൂട്ടനും (മാവില്‍ നിന്ന് വേര്‍തിരിക്കുന്ന പശിമയുള്ള പ്രോട്ടീന്‍) ചേര്‍ത്താണ് റൈസ് ബ്രെഡ് ഉണ്ടാക്കുന്നത് . ഗ്‌ളൂട്ട ന്‍ ഇല്ലാത്ത അരി ബ്രഡും ഉണ്ടാക്കു ന്നു. ഇതു കൂടാതെ ബ്രഡ് റോള്‍സ് , ഉണക്ക മുന്തിരി ചേര്‍ത്ത റൈസ് ബ്രഡ്, നട്ട് റൈസ് ബ്രഡ് തുടങ്ങിയ പുതിയ ഉത്പന്നങ്ങളും വിപണിയില്‍ എത്തിയിട്ടുണ്ട്.
ജൈവ അരി, നിറമുള്ള അരി, സുഗ ന്ധഅരി റെഡിടുഈറ്റ് റൈസ് എന്നിവയ്‌ക്കൊക്കെ വിപണന സാധ്യത ഏറിയിട്ടുമുണ്ട്. കേരളത്തിലെ നെല്‍ കര്‍ഷകര്‍ ഉത്പന്ന വൈവിധ്യവത്ക രണത്തിനു വൈകാതെ തുടക്കമി ടേണ്ടിയിരിക്കുന്നു. ഇതു നെല്‍കൃഷി കൂടുതല്‍ ലാഭകരമാക്കും.
സ്‌റ്റെഫി ദാസ്, അനു വി., ഡോ. മഞ്ജു കെ.പി., ഡോ. ജയരാജ് പി.
കൃഷി വിജ്ഞാന കേന്ദ്രം, കണ്ണൂര്‍