Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ...
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉ...
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാ...
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'...
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര...
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
Previous
Next
Karshakan
ആടിന്റെ ആരോഗ്യം: തീയറ്റയിലാണ് കാര്യം
ശരീരതൂക്കത്തിന് ആനുപാതികമായി നോക്കുമ്പോള്‍ പശുക്കളേക്കാള്‍ അധികംതീറ്റ കഴിക്കുന്നവരാണ് ആടുകള്‍. ശരീരതൂക്കത്തിന്റെ അഞ്ചു മുതല്‍ ഏഴു വരെ ശതമാനം അളവില്‍ ശുഷ്കാഹാരം (ഡ്രൈമാറ്റര്‍) നിത്യവും ആടുകള്‍ക്ക് ആവശ്യമുണ്ട്. ആവശ്യമായ ശുഷ്കാഹാരത്തിന്റെ മുക്കാല്‍ പങ്കും തീറ്റപ്പുല്ലുകള്‍, വൃക്ഷയിലകള്‍, പയര്‍വര്‍ഗ വിളകള്‍, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങളില്‍ നിന്നായിരിക്കണം. മേയാന്‍ വിടാതെ വളര്‍ത്തുന്ന മുതിര്‍ന്ന ആടുകള്‍ക്ക് നാലഞ്ചു കിലോഗ്രാമെങ്കിലും തീറ്റപ്പുല്ലോ അല്ലെങ്കില്‍ വൃക്ഷയിലകളോ ദിവസേന വേണ്ടിവരും.
ആടു ഫാം ആരംഭിക്കുന്നതിനു മുമ്പ്
ആടു ഫാം ആരംഭിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനും മുമ്പായി തീറ്റപ്പുല്‍കൃഷി ആരംഭിക്കണം. വൃക്ഷവിളകളും ഉള്‍പ്പെടുത്തി സമൃദ്ധമായ തീറ്റ ഉറപ്പുവരുത്തണം. ഫാം ആരംഭിക്കുന്നതിനു രണ്ടരമാസം മുമ്പ് തീറ്റപ്പുല്‍ കൃഷി ക്കായുള്ള ഒരുക്കങ്ങള്‍ തുടങ്ങണം. സി.ഒ- 3, സി.ഒ- 5, സൂപ്പര്‍ നേപ്പിയര്‍ തുടങ്ങിയ സങ്കരയിനം നേപ്പിയര്‍ പുല്ലുകള്‍, പാരപ്പുല്ല്, ഗിനി, കോംഗോസിഗ്നല്‍ തുടങ്ങി യവയെല്ലാം ആടുകള്‍ക്ക് ഉത്തമമായ തീറ്റപ്പുല്ലിനങ്ങളാണ്. 50 മുതല്‍ 80 വരെ ആടുകളെ വളര്‍ത്താന്‍ അരയേക്കറിലെ തീറ്റപ്പുല്‍കൃഷി ധാരാളം. ഒപ്പം വന്‍പയര്‍,തോട്ടപ്പയര്‍, സ്റ്റൈലോസാന്തസ്, സെന്റ്രോസീമ (പൂമ്പാറ്റപ്പയര്‍) തുട ങ്ങിയ പയര്‍വര്‍ഗ ചെടികളും സുബാ ബുള്‍ (പീലിവാക), മള്‍ബറി, മുരിക്ക്, മുരിങ്ങ, വേങ്ങ, അഗത്തി തുടങ്ങിയ വൃക്ഷവിളകളും കൂടെ നട്ടുപിടിപ്പി ച്ചാല്‍ മാംസ്യസമൃദ്ധമായ തീറ്റ മുടക്കമില്ലാതെ ആടിന് ഉറപ്പാക്കാം. ഇതുവഴി സാന്ദ്രീകൃതാഹാരത്തിന്റെ അളവു കുറയ്ക്കാനും ചെലവു ചുരുക്കാനും സാധിക്കും. അസോളയും ആടിന് അത്യുത്തമമായ മാംസ്യസ്രോത സാണ്. കുടിക്കാന്‍ ശുദ്ധജലം എപ്പോഴും ഫാമില്‍ ലഭ്യമാക്കണം. ദിവസം പരമാവധി 4-5 ലിറ്റര്‍ വരെ ജലം ആടുകള്‍ കുടിക്കുമെന്നാണു കണക്ക്.
പരുഷാഹാരങ്ങള്‍ക്കൊപ്പം തന്നെ കുറഞ്ഞ അളവില്‍ സാന്ദ്രീകൃതാഹാരവും ആടുകള്ക്കാവശ്യമാണ്. പ്രായ പൂര്‍ത്തിയായ മലബാറി ഇനത്തില്‍പ്പെട്ട പെണ്ണാടുകള്‍ ക്ക് ദിവസവും 250 മുതല്‍ 350 ഗ്രാം വരെ സാന്ദ്രീകൃത തീറ്റ നല്കിയാല് മതിയാവും. പ്രജനനത്തിന് ഉപയോ ഗിക്കുന്ന മലബാറി മുട്ടനാടുകള്‍ക്ക് 500 ഗ്രാം അധിക സാന്ദ്രീകൃത ആഹാരം നല്‍കണം. അതുപോലെ പ്രജനനകാലയളവില്‍ പെണ്ണാടുകള്‍ക്ക് 250 ഗ്രാം അധിക സാന്ദ്രീകൃത ആഹാരം നല്‍കണം. ഗര്‍ഭിണിയായ ആടുകള്‍ക്ക് ഗര്‍ഭത്തിന്റെ അവസാന രണ്ടു മാസങ്ങളില്‍ ചോളപ്പൊടി, പുളിങ്കുരുപ്പൊടി, കപ്പപ്പൊടി തുടങ്ങിയ ഊര്‍ജസാന്ദ്രത കൂടിയ സാന്ദ്രീകൃതാഹാരം 250 ഗ്രാം എങ്കിലും അധികമായി നല്‍കണം. ഉത്പാദിപ്പിക്കുന്ന ഓരോ ലിറ്റര്‍ പാലിനും 250 ഗ്രാം അധിക സാന്ദ്രീകൃ താഹാരം നല്‍കാനും മറക്കരുത്. സിരോഹി, ജമുനാപാരി, ബീറ്റല്‍ തുടങ്ങിയ ശരീരതൂക്കവും വളര്‍ച്ചയും കൂടിയ ജനുസില്‍പ്പെട്ട ആടുകള്‍ക്ക് കൂടിയ അളവില്‍ അതായത് അര മുതല്‍ രണ്ടു വരെ കിലോഗ്രാം സാന്ദ്രീകൃതാഹാരം പ്രതിദിനം നല്‍കേണ്ടിവരും. ആടുകള്‍ക്ക് ആവശ്യമായ സാന്ദ്രീകൃതാഹാരങ്ങള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്. ഊര്‍ജസാന്ദ്രതയുയര്‍ന്ന ധാന്യങ്ങള്‍, മാംസ്യത്തിന്റെ അളവുയര്‍ന്ന പിണ്ണാക്കുകള്‍, നാരു ധാരാളമടങ്ങിയ തവിടുകള്‍ എന്നിവ 30 ശതമാനം വീതവും ബാക്കി ധാതുലവണ ജീവക മിശ്രിതങ്ങളും പ്രോബയോട്ടി ക്കുകളും ചേര്‍ത്ത് ആടുകള്‍ക്കുള്ള തീറ്റ സ്വന്തമായി തയാറാക്കാം. മുതിര്‍ന്ന ആടുകള്‍ക്ക് ഊര്‍ജസാന്ദ്രത ഉയര്‍ന്ന ധാന്യസമൃ ദ്ധമായ തീറ്റയും ആട്ടിന്‍കുട്ടികള്‍ക്ക് മാംസ്യത്തിന്റെ അളവുയര്‍ന്ന കൂടുതല്‍ പിണ്ണാക്കു ചേര്‍ന്ന തീറ്റയുമാണ് നല്‍കേണ്ടത്. ആടുകളുടെ വളര്‍ച്ച ക്കാവശ്യമായ കാല്‍സ്യം, ഫോസ്ഫറസ്, അയേണ്‍, കോപ്പര്‍ തുടങ്ങിയ ധാതുക്കളും എ, ഇ, ഡി തുടങ്ങിയ ജീവകങ്ങളും അടങ്ങിയ ധാതു, ജീവകമിശ്രിതങ്ങള്‍ ഒരാടിന് 10 മുതല്‍ 15 വരെ ഗ്രാം അളവില്‍ ദിവസവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. വളര്‍ച്ചാമുരടിപ്പും അപര്യാപ്തതാ രോഗങ്ങളും തടയാന്‍ ഇതു പ്രധാനമാണ്.
ഫാം തുടങ്ങാം, ഒരു പ്രജനനയൂണിറ്റായി
പെണ്ണാടുകളും മുട്ടനാടുകളും അടങ്ങിയ ഒരു പ്രജനനയൂണിറ്റായി (ബ്രീഡിംഗ് യൂണിറ്റ്) വേണം ഫാമി നെ ചിട്ടപ്പെടുത്തേണ്ടത്. അഞ്ചു മുതല്‍ പതിനഞ്ചു വരെ പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്നതാണ് ലിംഗാനുപാ തം. ഇതു പരമാവധി 25 -30 പെണ്ണാടുകള്‍ക്ക് ഒരു മുട്ടനാട് എന്ന ലിംഗാനുപാതം വരെയാവാം. അഞ്ചു വയസിനു മുകളിലുള്ള മുട്ടനാടുകളെയും എട്ടുവയസിനു മുകളി ലുള്ള പെണ്ണാടുകളെയും പ്രജനനാവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്നത് ഒഴിവാക്കണം. രക്തബന്ധമുള്ള ആടുകള്‍ തമ്മിലു ള്ള പ്രജനനം അഥവാ അന്തര്പ്രജന നം നടക്കാനുള്ള ചെറിയ സാധ്യത കള്‍ പോലും ഒഴിവാക്കണം. ഇതിനാ യി ഓരോ ഒന്നേകാല്‍ - ഒന്നരവര്‍ഷം കൂടുമ്പോഴും ഫാമിലെ മുട്ടനാടുകളെ മാറ്റി പുതിയ മുട്ടന്മാരെ പ്രജനനാ വശ്യത്തിനായി കൊണ്ടുവരാന്‍ മറക്കരുത്.
ആടുകളെ പ്രജനനത്തിനായി ഉപ യോഗിക്കുമ്പോള്‍ അവയുടെ ഭാരവും പ്രായവും പരിഗണിക്കേണ്ടതാണ്. മതിയായ ശരീരവളര്ച്ചയെത്തിയിട്ടി ല്ലാത്ത പെണ്ണാടുകളെ ഇണചേര്‍ ത്താല്‍ പ്രസവതടസമടക്കമുള്ള സങ്കീ ര്ണതകള്ക്കും കുഞ്ഞിനെയും തള്ള യെയും നഷ്ടപ്പെടാനുമുള്ള സാധ്യത യേറെയാണ്. അതുപോലെ തന്നെ ആണാടുകളെ പ്രായമെത്തുന്നതിനു മുമ്പ് പ്രജനനാവശ്യത്തിനായി ഉപ യോഗിച്ചാല് ക്രമേണ വന്ധ്യത, ബീജത്തിന്റെ ഗുണനിലവാരം കുറ യല്‍, ലൈംഗിക വിരക്തി തുടങ്ങിയ പ്രശ്നങ്ങള്‍ക്കിടയാക്കും. 12-14 മാസം പ്രായമെത്തുമ്പോള്‍ മലബാറി മുട്ട നാടുകളെയും 8-9 മാസത്തില്‍ മലബാറി പെണ്ണാടുകളെയും പ്രജനന ത്തിന് ഉപയോഗിക്കാം. ബീറ്റല്‍, സിരോഹി പോലുള്ള വലിയ ഇനം ആടുകളാണെങ്കില്‍ 12-14 മാസമെത്തു മ്പോള്‍ പെണ്ണാടുകളെയും 16-18 മാസത്തില്‍ മുട്ടനാടുകളെയും പ്രജ നനത്തിനായി ഉപയോഗിക്കാം. ഒരു മുട്ടനാടിന്റെ രണ്ടു മുതല്‍ അഞ്ചു വരെ വയസാണ് അവയെ പ്രജനനാ വശ്യത്തിനുപയോഗിക്കാന് ഏറ്റവും ഉത്തമം.
പ്രായപൂര്‍ത്തിയെത്തിയ പെണ്ണാ ടുകള്‍ സാധാരണ ഗതിയില്‍ എല്ലാ 18 - 21 ദിവസം കൂടുമ്പോഴും മദിലക്ഷണ ങ്ങള് കാണിക്കും. കാലാവസ്ഥ, തീറ്റ, മുട്ടനാടിന്റെ സാമീപ്യം എന്നിവ യെല്ലാം പെണ്ണാടുകളുടെ മദിച ക്രത്തെ സ്വാധീനി ക്കുന്ന ഘടക ങ്ങളാണ്. മദിയുടെ ലക്ഷങ്ങള്‍ പ്രകടിപ്പിക്കാന്‍ ആണ് സാമീപ്യം ഏറെ ആവശ്യമുള്ള ഒരു വളര്‍ത്തുമൃഗ മായതിനാല്‍ മുട്ടനാടുകളുടെ അസാ ന്നിധ്യം പലപ്പോഴും പെണ്ണാടുകളില്‍ മദി വൈകാന്‍ കാരണമാവാറുണ്ട്. ആടുകളുടെ പുറത്തു ചാടികയറാന്‍ ശ്രമിക്കല്‍, മറ്റ് ആടുകള്‍ക്ക് പുറത്തു കയറാന്‍ നിന്നു കൊടുക്കല്‍, വാല് തുടരെത്തുടരെ ഇരു വശങ്ങളി ലേക്കും ചലിപ്പിക്കല്‍, തുടര്‍ച്ചയായി കരയുക, വെപ്രാളം, തുടരെ തുടരെ കുറഞ്ഞ അളവില്‍ മൂത്രമൊഴിക്കുക, തീറ്റ കഴിക്കുന്നതു കുറയുക, പാലുത് പാദനം കുറയുക, യോനിയില്‍ നിന്ന് വെള്ളനിറത്തിലുള്ള സ്രവമൊഴുകല്‍, യോനീദളങ്ങള്‍ ചുവന്നു വികസിക്കല്‍ തുടങ്ങിയവയാണ് പ്രധാന മദി ലക്ഷ ണങ്ങള്‍. ഓരോ ജനുസിന്റെയും പ്രത്യുത്പാദന സ്വഭാവമനുസരിച്ച് മദിലക്ഷണങ്ങള്‍ 24 മുതല്‍ 72 വരെ മണിക്കൂര്‍ നീണ്ടുനില്‍ക്കും. മദിലക്ഷ ണങ്ങള്‍ തുടങ്ങിയതിനു ശേഷം 12 -18 മണിക്കൂറിനുള്ളില്‍ ആടുകളെ ഇണ ചേര്‍ക്കുന്നതാണ് ഏറ്റവും ഉചിതം. 24 മണിക്കൂറിലധികം മദിലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കുന്ന ആടുകളെ അടുത്ത ദിവസം വീണ്ടും ഇണ ചേര്ക്കാ വുന്നതാണ്. മേല്‍ ത്തരം മലബാറി മുട്ടനാടുകളുടെ ബീജം ഉപയോഗിച്ചു ള്ള കൃത്രിമ ബീജാധാനസൗകര്യവും ഇന്നു ലഭ്യമാണ്. പ്രസവത്തിലു ണ്ടാകുന്ന ആകെ കുട്ടികളുടെ എണ്ണം, പ്രസവങ്ങള്‍ക്കിടയിലുള്ള ദൈര് ഘ്യം, കുഞ്ഞുങ്ങളുടെ ശരീരതൂക്കം, ശരീര വളര്‍ച്ചാനിരക്ക്, പാലുത്പാ ദനശേഷി ഇങ്ങനെ ആട് ഇനങ്ങള്ക്കി ടയില്‍ പ്രജനനസ്വഭാവ ത്തില്‍ വൈ വിധ്യങ്ങള്‍ ഏറെയാണ്. ആട് ജനു സുകളെ തെരഞ്ഞെടുക്കുമ്പോള്‍ തന്നെ അവയുടെ പ്രജനനസ്വഭാവ ത്തെ പറ്റി ധാരണ നേടണം. കാരണം ശാസ്ത്രീ യമായ പ്രജനനമാണ് ഏതൊരു ആട് സംരംഭത്തിന്റെയും അടിസ്ഥാനം.
ആടുഫാമിന് ഒരു ബ്രീഡിംഗ് പോളിസി
ആടു സംരംഭത്തിന്റെ സുസ്ഥിരവള ര്ച്ചയ്ക്കും വരുമാനത്തിനുമുള്ള ഉത്ത മമാര്ഗം രക്തബന്ധമുള്ള ആടു കള്‍ തമ്മിലുള്ള പ്രജനനം ഒഴിവാക്കി (അന്തര്‍പ്രജനനം) ഒരേ ജനുസിലെ മികച്ചയിനം ആടുകള്‍ തമ്മിലുള്ള ശുദ്ധപ്രജനനം സാധ്യമാക്കുന്നതിലാണ്. ശുദ്ധജനുസില്പ്പെട്ടതും ജനു സിന്റെ ഉത്തമഗുണങ്ങളുള്ളതുമായ നല്ലയിനം കുഞ്ഞുങ്ങളെ മികച്ച വിപണിവിലയില്‍ നല്കാന് ഇതുപ കരിക്കും.
വ്യത്യസ്ത ജനുസുകള്‍ തമ്മിലു ള്ള സങ്കരപ്രജനനരീതി (ക്രോസ് ബ്രീഡിംഗ് ) ആണ് ഫാമില്‍ സ്വീകരി ക്കുന്നതെങ്കില് പ്രത്യേക ശ്രദ്ധ വേണ്ടതുണ്ട്. ഉദാഹരണത്തിന് മലബാറി പെണ്ണാടും സിരോഹി മുട്ടനാടും തമ്മിലുള്ളത്. ആടുകളില്‍ മാംസാവശ്യത്തിന് അനുയോജ്യമായ നല്ല ശരീരതൂക്കമുള്ള കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ ശാസ്ത്രീയമായ സങ്കരപ്രജനനം ഏറെ ഉപകരിക്കും. നമ്മുടെ നാടന്‍ ആടുകളുടെ വര്‍ഗ മേന്മയുയര്ത്താന് സങ്കരപ്രജനനം മികച്ച ഒരു മാര്‍ഗമാണ്. പ്രജനനാ വശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടു കള്‍ പരമാവധി ശുദ്ധജനുസ് തന്നെ യായിരിക്കുന്നതാണ് ഏറ്റവും അഭി കാമ്യം. നല്ല ആരോഗ്യവും വളര്‍ച്ചയും ഇവര്‍ക്ക് ഉറപ്പാക്കണം. പെണ്ണാടു കളുമായി യാതൊരു തരത്തിലുള്ള രക്തബന്ധവും മുട്ടനാടുകള്‍ക്ക് ഉണ്ടാ കാന്‍ പാടില്ല. സ്ഥിരമായി പ്രജന നാവശ്യത്തിന് ഉപയോഗിക്കുന്ന മുട്ടനാടുകള്‍ക്ക് ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ബ്രീഡിംഗ് റെസ്റ്റ് നല്‍കണം. പ്രജനനാവശ്യത്തിനാ യുള്ള മുട്ടനാടുകളെ ഒരുമിച്ച് പാര് പ്പിക്കാതെ പ്രത്യേകം പ്രത്യേകം കൂടുകളില്‍ വേണം പാര്‍പ്പിക്കാന്‍. ഇണചേരാന്‍ താത്പര്യം കാണിച്ചു തുടങ്ങുന്ന പ്രായമാവുമ്പോള്‍ മുട്ടന്‍ കുട്ടികളെ പെണ്ണാടുകളില്‍ നിന്നു മാറ്റി പാര്‍പ്പിക്കണം. (തുടരും...)
ഡോ. എം. മുഹമ്മദ് ആസിഫ്
ഡയറി കണ്‍സള്‍ട്ടന്റ്, ഫോണ്‍: - 94951 87522.
ചെറുപുഷ്പത്തില്‍ വിരിയുന്നു, വിജ്ഞാന പുഷ്പങ്ങളും
ഒരു നഴ്സറിക്കൊപ്പം 'കൃഷി വിജ്ഞാന് ഭവന്' എന്നപേരില്‍ കൃഷി വായനശാല, സ്കൂള്‍, കോളജ് കുട്ടികള്‍ക്ക് കൃഷിയില്‍ പ്രായോഗിക
ശാസ്ത്രീയ ജലസേചനത്തിലൂടെ ടണ്‍ കണക്കിന് ഉത്പാദനം
ജലസേചനം ശാസ്ത്രീയമാക്കിയപ്പോള് വിളവു നൂറുമേനിയായ അനുഭവമാണ് തൃശൂര്‍ കൈപ്പറമ്പ്, പുത്തൂരിലുള്ള ഉണ്ണികൃഷ്ണനു പറയാനുള്ളത്.
ലോക പകുതി ദാരിദ്ര്യത്തിലേക്ക് ഭക്ഷ്യക്ഷാമവും വന്നേക്കാം
ലോക ജനസംഖ്യയുടെ പകുതി ദാരിദ്ര്യത്തിലാണെന്നും കോവിഡ് മൂലം 13കോടി കൂടി ദാരിദ്ര്യത്തിലേക്കു നീങ്ങുമെന്നുമുള്ള മുന്നറിയിപ്പു
നാടന്‍ കാച്ചിലിലെ മിന്നും താരങ്ങള്‍
പൊട്ടാസ്യത്തിന്റെ അളവു കൂടുതലുള്ള ലോകത്തിലെ 10 പ്രധാന ഭക്ഷണങ്ങളില്‍ ഒന്നാണു നമ്മുടെ നാടന്‍കാച്ചില്‍. മാംസ്യമടങ്ങിയ ഭക്ഷ
തെങ്ങിന്‍തോപ്പിലെ ആദായ പൂന്തോട്ടം
തെങ്ങിന്തോപ്പുകളില് പൂച്ചെടികളും ഇലച്ചെടികളും കൃഷിചെയ്യാം. ആനന്ദത്തോടൊപ്പം ആദായവും കൊണ്ടുവരുന്ന ഒന്നാണിത്. സൂര്യപ്രകാശ
യൗവനവും ആരോഗ്യവും നല്കുന്ന "അദ്ഭുത മരം'
ആരോഗ്യമുള്ളവരായി ജീവിക്കണമെന്നും യൗവനം നിലനിര്‍ത്ത ണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ നിങ്ങള്‍ മുരിങ്ങ എന്ന
പോത്തു വളര്‍ത്തല്‍ സംരംഭമാക്കുമ്പോള്‍
മാംസത്തിനായുള്ള പോത്തുവളര്‍ത്തല്‍ സംരംഭത്തിന് പ്രത്യേകതകള്‍ അനവധിയാണ്. മുടക്കുമുതലിന്റെ മൂന്നിരട്ടി പോക്കറ്റിലെത്തുന്നു,
യൗവനം നിലനിര്‍ത്താന്‍ കൃഷി ചെയ്യാം, സ്വര്‍ഗീയ ഫലം
പോഷകഗുണത്തില്‍ മുന്നില്‍ നില്ക്കുന്നതിനാല് സ്വര് ഗീയ ഫലം എന്ന വിളിപ്പേരു വീണു. പാകം ചെയ്തു കഴിഞ്ഞാല്‍ കയ്പയ്ക്കായെ (പ
കൃഷി വീട്ടിലെ 'താര്‍പാര്‍ക്കര്‍'
കോട്ടയം കുറവിലങ്ങാട് കുര്യനാട് എടത്തിനാല്‍ സണ്ണിയുടെ വീട്ടില്‍ സന്തോഷം അലയടിക്കുകയാണ്. സണ്ണിയും ഭാര്യ രശ്മിയും ചേര്‍ന്നു
കായിക പരിശീലകനില്‍ നിന്ന് കല്പവൃക്ഷ പ്രണയത്തിലേക്ക്
നാളികേരാധിഷ്ഠിത സമ്മിശ്ര കൃഷിയെന്തെന്നറിയണമെങ്കില് ഇവിടെത്തണം- കോഴിക്കോട് പേരാമ്പ്ര മരുതോങ്കര കൈതക്കുളത്ത് ഫ്രാന്സിസിന
കര്‍ഷക ഉത്പാദക കമ്പനികളും ചില പച്ചയായ യാഥാര്‍ഥ്യങ്ങളും
കാര്‍ഷികമേഖലയില്‍ വന്‍മാറ്റങ്ങള്‍ക്കു തുടക്കമിടുന്ന മൂന്നു ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയിരിക്കുന്നത്. ഈ ബില്ലുകള്‍
കേരളം ഏറ്റെടുക്കുന്ന എലപ്പുള്ളി മോഡല്‍
കേരളം ഏറ്റെടുക്കുകയാണ് എലപ്പുള്ളി മാതൃകാ ക്ഷീരഗ്രാമം പദ്ധതി. ഒരു ഗ്രാമത്തിലെ കര്‍ഷകരെ ദാരിദ്രത്തില്‍ നിന്നു കൈപ്പിടിച്ചു
ഇഞ്ചികൃഷിക്ക് ഒരു മാര്‍ഗരേഖ
ഇഞ്ചിയുടെ ഉത്പാദനത്തില്‍ മുന്നിട്ടു നില്ക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ആസാം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഗുജറാത്ത
വാലാച്ചിറ വിത്തുഫാം പറയുന്നു, വൈവിധ്യം തന്നെ വരുമാനം
കൃഷി വകുപ്പിന്റെ കോട്ടയം വാലാച്ചിറ വിത്ത് ഉത്പാദനകേന്ദ്രം വൈവിധ്യവത്കരണത്തിലൂടെ വരുമാനവര്‍ധനവിലേക്ക്. ഫാമിന്റെ പരമ്പരാഗ
സമ്മിശ്ര കൃഷിയിലെ ജോഷിച്ചായന്‍ ടച്ച്
സമ്മിശ്ര കൃഷിയിലേക്കു തിരിയുന്നവര്‍ക്കു മാതൃകയാക്കാം ജോഷിയെ. പാമ്പാടി ബ്ലോക്കിലെ എലിക്കുളം ചെങ്ങളത്താണ് കുഴിക്കൊമ്പില്‍
നീല ചായയും ശംഖുപുഷ്പവും
ഗ്രീന്‍ടീയും ബ്ലാക്ക്ടീയും നമുക്കു സുപരിചിതം. എന്നാല്‍ ബ്ലൂ ടീയോ? അതേ നീലച്ചായ തന്നെ! കഫീനിന്റെ അംശം തെല്ലുമില്ലാത്ത സാക
വിദേശ വൈനറികളും കേരളത്തിലെ സാധ്യതകളും
കോവിഡ്കാലത്തിനു ശേഷം ഫാം ടൂറിസത്തിനൊരു പുനര്‍ജനിയുണ്ടെങ്കില്‍ നമുക്കും തുടങ്ങാവുന്ന ഒന്നാണ് വൈനറികളും വൈന്‍ ടൂറുകളുമെല്ല
കേന്ദ്ര കാര്‍ഷിക നിയമം വിജയിക്കുമോ?
കേന്ദ്ര സര്‍ക്കാരിന്റെ മൂന്നു കാര്‍ഷിക വിപണി പരിഷ്കാര നിയമങ്ങള്‍ നടപ്പായതോടെ കാര്‍ഷിക മേഖലയിലേക്ക് രാജ്യത്തും വിദേശത്തു
"എന്റെ കൃഷിയാണ് എന്റെ സന്ദേശം'
കോവിഡ് കാലത്തോടെ കൃഷിയിലേക്കു തിരിഞ്ഞവര്‍ അനവധി. ഇതിനിടയില്‍ 'കൃഷിയാണ് നമ്മുടെ സംസ്കാരം' എന്ന സന്ദേശം സ്വന്തം കൃഷിയിലൂട
രാമചന്ദ്രന് പ്രിയം നാട്ടു മത്സ്യങ്ങളെ
കോവിഡ് മഹാമാരിയിലും കായംകുളംകാര്‍ക്ക് ശുദ്ധമായ നാട്ടുമത്സ്യം എത്തിച്ചതിന്റെ സന്തോഷത്തിലാണ് ചത്തിയറ രാമചന്ദ്രന്. കായംകുള

സമ്മിശ്രം, സംയോജിതം ഈ അതിജീവന കൃഷി
ഇത് കോഴിക്കോട് കാവിലുംപാറയിലെ വട്ടിപ്പന. ചെങ്കുത്തായ ചരിവുകള്‍, പാറക്കൂട്ടങ്ങള്‍, അതിരൂക്ഷമായ വന്യമൃഗശല്യം ഇതൊക്കെയാണ് ഈ
അടുക്കളത്തോട്ടത്തിന് 65 പൊടിക്കൈകള്‍
1. ഒരേ വിള ഒരേ സ്ഥലത്തു തുടര്‍ച്ചയായി കൃഷി ചെയ്യരുത്.
2. ഒരേ കുടുംബത്തില്‍പ്പെടുന്ന വിളകള്‍ ഒന്നിച്ചു നടാതിരിക്കുക.
അടുക്കളത്തോട്ടം ആസൂത്രണ മികവോടെ
വിഷം തീണ്ടാത്ത പച്ചക്കറികളുടെ ആവശ്യകത മറ്റെന്നത്തേക്കാളുപരി വര്‍ധിച്ചുവരികയാണിന്ന്. ഭക്ഷ്യവിളകളുടെ ഉത്പാദനം കോവിഡ്കാല അന
മികച്ച വരുമാനത്തിന് നല്ല തൈകള്‍
സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറിക്കുവേണ്ടി കൃഷി ചെയ്യണമെന്ന ആഗ്രഹം പൊതുവിലുണ്ടായിട്ടുണ്ട്. വ്യാവസായികമായി കൃഷിചെയ്യുന്നവ
ഡയറി ഫാം തുടങ്ങിക്കോളൂ, പക്ഷെ ഇവ ശ്രദ്ധിക്കാം
ഒന്നും രണ്ടും പശുക്കളെ പറമ്പിലും തൊഴുത്തിലും മാറിക്കെട്ടി വളര്‍ത്തുന്ന പരമ്പരാഗത ശൈലിയില്‍ നിന്ന് ഒത്തിരി മാറിയിന്ന് പശു
സംരംഭസാധ്യത തുറന്ന് തേന്‍ ശര്‍ക്കര
കോവിഡ്കാലത്ത് സംരംഭസാധ്യത തുറക്കുന്നൊരു ഉത്പന്നമാണ് 'തേന്‍ ശര്‍ക്കര'. രാസപദാര്‍ഥങ്ങളുപയോഗിക്കാതെ ആറുമാസം വരെ സൂക്ഷിക്കാമ
സുഗീഷൊരു മാതൃകയാണ് കോവിഡ് അതിജീവനത്തിന്റെ
കോവിഡ് വെല്ലുവിളികള്‍ക്കിടയില്‍ ജോലിപോകാറായപ്പോഴാണു പലരും കാര്‍ഷികമേഖലയിലേക്കു തിരിയുന്നത്. എന്നാല്‍ ബാങ്കിലെ ജോലിക്കൊപ്
മാറണം ലൈസന്‍സ് രാജ് മുന്നേറണം സംരംഭകത്വം
കാര്‍ഷിക സംരംഭം തുടങ്ങാന്‍ വാക്കാല്‍ വലിയ പ്രോത്സാഹനമാണ് സര്‍ക്കാരുകള്‍ നല്‍കുന്നത്. എന്നാല്‍ 'അണ്ടിയോടടുക്കുമ്പോഴേ മാങ
ഏലം: കൂടുതല്‍ വിളവിനും വളര്‍ച്ചയ്ക്കും
ഏലം ചെടികള്‍ നന്നായി വളരാനും കൂടുതല്‍ കായകള്‍ ഉണ്ടാകാനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ചെടികള്‍ക്ക് 45- 65 ശതമാന
കശുമാവ്: വീട്ടുകാരിയായ ദത്തുപുത്രി
വടക്കുകിഴക്കന്‍ ബ്രസീലില്‍നിന്ന് ഇന്ത്യ കണ്ടെടുത്ത ദത്തുപുത്രിയാണ് കശുമാവ്. ഈ ദത്തുപുത്രി ഇന്ത്യയിലെ കൃഷിയിടങ്ങള്‍ കീഴടക
Latest News
റിപ്പബ്ലിക് ദിനാശാംസകളുമായി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍
കല്ലമ്പലത്ത് മരിച്ച ആതിരയുടെ ഭർതൃമാതാവ് ജീവനൊടുക്കിയ നിലയിൽ
ജാനറ്റ് യെല്ലൻ ആദ്യ യുഎസ് വനിതാ ട്രഷറി മേധാവി
കോവിഡ് പ്രതിസന്ധിക്കിടെ രാജ്യം ഇന്ന് 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു
ഇന്ത്യ അഞ്ച് ലക്ഷം ഡോസ് കൊറോണ വാക്സിൻ അഫ്ഗാനിസ്ഥാന് നൽകും

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top