ഇവർക്കുള്ള താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏല്ലായിടവും നിരീക്ഷിക്കാൻ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. പുലർച്ചെ രണ്ടരയോടെ ഫാം പ്രവർത്തനസജ്ജമാകും. ദിവസം 15 മണിക്കൂറെങ്കിലും തങ്കച്ചൻ ഫാമിലുണ്ടാകും.
പൂർണമായും യന്ത്രവത്കൃതമാണു ഫാം. പശുക്കളെ കുളിപ്പിക്കുന്നതും കറക്കുന്നതും തീറ്റപ്പുല്ല് മുറിക്കുന്നതുമെല്ലാം യന്ത്ര സഹായത്തോടെയാണ്. 2020-ൽ ഹൈ ടെക്ക് ഫാമിനുള്ള സംസ്ഥാനതല അവാർഡും ഇദേഹത്തിന് ലഭിച്ചിരുന്നു. മികച്ച പശുവിനുള്ള സമ്മാനങ്ങളും നിരവധി തവണ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ആദ്യം മുതൽ പാലളക്കുന്ന കുന്നപ്പിള്ളിയിലെ ക്ഷീരസംഘത്തിലാണു തങ്കച്ചൻ ഇപ്പോഴും പാൽ നൽകുന്നത്. ദിവസം ശരാശരി 500 ലിറ്ററോളം പാൽ അളക്കുന്നുണ്ട്. രാവിലെ ആറിന് പാൽ ക്ഷീരസംഘത്തിൽ എത്തിക്കും. കാലിത്തീറ്റ കുറച്ച് തീറ്റപ്പുല്ല്, പരുത്തി പിണ്ണാക്ക്, ചോളം പിണ്ണാക്ക് എന്നിവയെല്ലാം ചേർത്താണ് തീറ്റ കൊടുക്കുന്നത്.
മുന്പൊക്കെ ചാണകം വാങ്ങാൻ കർഷകരുൾപ്പെടെ നിരവധിപ്പേർ ഫാമിലെത്തിയിരുന്നു. ആവശ്യക്കാർ കുറഞ്ഞതോടെ ചാണകം ഉണക്കി ചാക്കുകളിൽ സൂക്ഷിച്ചാണ് ഇപ്പോൾ വില്പന. കന്നുകാലികളുടെ മൂത്രം ഉപയോഗിച്ചുള്ള ബയോഗ്യാസ് പ്ലാന്റാണ് ഫാമിന്റെ ഉൗർജ സ്രോതസ്. പാചകം ഉൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങൾക്കും ഇതു ധാരാളം. അധികം വരുന്ന ഗ്യാസ് സമീപത്തെ വീടുകൾക്കു സൗജന്യമായി നൽകുകയും ചെയ്യുന്നു.
45 ലക്ഷം രൂപ വായ്പയെടുത്താണ് ഫാം വിപുലപെടുത്തിയത്. നാളിതുവരെ തിരിച്ചടവ് മുടങ്ങിയിട്ടില്ല. എംജി യൂണിവേഴ്സിറ്റിക്കായി സ്ഥലം വിട്ടു നൽകേണ്ടി വന്നതോടെയാണ് അതിരന്പുഴയിൽ നിന്നു 98-ൽ തങ്കച്ചനും കുടുംബവും പെരുവ കുന്നപ്പിള്ളിയിലേക്കു താമസം മാറ്റിയത്. ഭാര്യ മേരിക്കുട്ടി, മക്കൾ എൻജിനിയർമാരായ സെബാസ്റ്റ്യൻ ജോസഫ്, ചെറിയാൻ കെ.പുറക്കരി, ലിസ് ജെ എന്നിവരുടെ പൂർണ പിന്തുണയും അദ്ദേഹത്തിനുണ്ട്.
ഫോണ്: 9605010114
ബിജു കടുത്തുരുത്തി