മണ്ണിര കന്പോസ്റ്റ് കേരള കാർഷിക സർവകലാശാലയുടെ നിർദേശപ്രകാരമാണ് മണ്ണിര കന്പോസ്റ്റ് നിർമിക്കുന്നത്. കന്പോസ്റ്റ് കുഴിയിൽ നിന്നുള്ള വെള്ളവും സ്ളറിയും ടാങ്കിലെത്തും. അവിടുന്ന് ആവശ്യാനുസരണം പച്ചക്കറികൾക്ക് തുറന്നു വിടും.
ജീവാമൃതം 10 ലിറ്റർ പാൽ, എട്ടു ലിറ്റർ ശർക്കര എന്നിവ മിക്സ് ചെയ്തു 15 ദിവസം സൂക്ഷിക്കും. പാൽ തൈരായി മാറുന്പോൾ ശർക്കരയുടെ സഹായത്തോടെ ബാക്ടീരിയ നിലനിൽക്കും.
ലിറ്ററിന് രണ്ടു ലിറ്റർ വെള്ളം ചേർത്ത് പച്ചക്കറിക്ക് സ്പ്രേ ചെയ്യും.നനയ്ക്കുന്ന വെള്ളത്തിൽ രണ്ടു ലിറ്റർ ചേർത്ത് വിടും.
കീടനാശിനിയായി ജീവാമൃതം ചെടികൾക്കു കീടനാശിനി നൽകാറില്ല. ജീവാമൃതമാണു നൽകുന്നത്. തൈര്, ശർക്കര എന്നിവ ചേർത്തുണ്ടാക്കുന്നതാണു ജീവാമൃതം.
10 ലിറ്റർ പാൽ, എട്ടു കിലോ ശർക്കര എന്നിവ ചേർത്ത് രണ്ടര മാസം സൂക്ഷിച്ചശേഷം 10 ലിറ്റർ വെള്ളത്തിന് രണ്ടു ലിറ്റർ ജീവാമൃതം ചേർത്ത് സ്പ്രേ ചെയ്യും.
ഹോസിലൂടെയും ജീവാമൃതം കടത്തിവിടും. പച്ചക്കറിക്കൊപ്പം വാഴ, ജാതി എന്നിവയുമുണ്ട്.
വില്പന രീതി മഞ്ഞുമ്മൽ റോഡിനു സമീപത്താണു വീടും കൃഷിയിടവും. കോഴി വാങ്ങാൻ നല്ല തിരക്കാണ്. ഞായാറാഴ്ചകളിൽ 200 കോഴി വരെ ചെലവാകും.
കോഴി വാങ്ങാൻ എത്തുന്നവർ തന്നെ മിക്കവാറും പച്ചക്കറികളും വാങ്ങിക്കൊണ്ടുപോകും. പച്ചക്കറി സ്ഥിരമായി ഏതാനും കടകൾക്കും നൽകുന്നുണ്ട്.
വർഷം നാലുമുതൽ അഞ്ച് ടണ്‍ വരെ മണ്ണിര കന്പോസ്റ്റ് നിർമിക്കുന്നുണ്ട്. കിലോയ്ക്ക് 20 രൂപ നിരക്കിലാണ് വില്പന. 1996 മുതൽ യൂണിറ്റ് പ്രവർത്തിക്കുന്നു.
എറണാകുളത്ത് എൻഡോസൾഫാൻ നിർമിക്കുന്ന കന്പനിയിൽ 36 വർഷം പ്രവർത്തിച്ച കനകന് 71 വയസുണ്ട്. ഇരുന്പിന്റെ അംശമുള്ള (മഞ്ഞ വെള്ളം) മണ്ണിൽ ഡ്രിപ് ഇറിഗേഷന്‍ ഒരു വർഷം പോലും ആയുസുണ്ടാവില്ല.
ഡ്രിപ്പ് ട്യൂബിലെ സൂക്ഷ്മ ദ്വാരങ്ങൾ അടഞ്ഞു പോകുന്നതു മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. വെള്ളത്തിന്റെ സ്ഥിതി മനസിലാക്കി സ്പ്രിംഗ്ളർ വച്ചാൽ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മികച്ച കർഷകനുള്ള അവാർഡ്, മികച്ച സമ്മിശ്ര കർഷകനുളള ആത്മ അവാർഡ് തുടങ്ങി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
ഫോണ്‍: 96564 60241