ഗ്രാഫ്റ്റിംഗിലൂടെ വരുമാനം കടയെല്ലാം നിർത്തി കുറച്ചുവർഷം റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തി. ഇപ്പോൾ 70 പിന്നിട്ട പ്രസാദ് കഴിഞ്ഞ കുറച്ചുവർഷങ്ങളായി ഗ്രാഫ്റ്റിംഗിൽ പൂർണശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. തന്റെ അപൂർവ മാവിനെക്കുറിച്ച് കേട്ടറിഞ്ഞു കാണാനെത്തുന്ന പലരും ഗ്രാഫ്റ്റിംഗ് നടത്തിത്തരാമോയെന്ന് ആവശ്യപ്പെടാൻ തുടങ്ങി.
മറ്റുചിലർ ഗ്രാഫ്റ്റിംഗ് തൈകൾ ചോദിക്കാനും. ഇതോടെ സമീപപ്രദേശങ്ങളിലെല്ലാം പോയി ചെറിയ നിരക്കിൽ ഗ്രാഫ്റ്റിംഗ് ചെയ്തുകൊടുക്കാൻ ആരംഭിച്ചു.
ഇതുകൂടാതെ നാലോ അഞ്ചോ ശിഖിരങ്ങളുള്ള വലിയ തൈകൾ (മിക്കവാറും ഹിമാസാഗറിന്റെ തൈകളാണ് അടുത്തുള്ള നഴ്സറിയിൽനിന്ന് ലഭിക്കാറ്) വാങ്ങി അവയിൽ നാലോ അഞ്ചോ ഇനം (ആവശ്യക്കാർ പറയുന്ന മാങ്ങകളുടെ) മാവുകളുടെ കന്പുകൾ ഒട്ടിച്ച് മൂന്നുമാസത്തിനുശേഷം (അവ പിടിച്ചുവെന്ന് ഉറപ്പുവന്നശേഷം ) നൽകുന്ന രീതിയും ആരംഭിച്ചു. ഒരിക്കൽ നാലടി ഉയരമുള്ള ഒരു തൈ പത്ത് ശിഖരങ്ങളോടെ കിട്ടി.
ഇതിൽ പത്തിനം മാവുകളുടെ കന്പുകൾ ഗ്രാഫ്റ്റ് ചെയ്ത് നൽകിയതു വൻ വിജയമായി. ഗ്രാഫ്റ്റിംഗിലൂടെ അഡീനിയവും റോസയും മാവും കൂടാതെ നാരകവും ഇദ്ദേഹം ഒട്ടിച്ചെടുത്തിട്ടുണ്ട്. ഒരൊറ്റ തൈയ്യിൽ ആറുതരം നാരക കന്പുകൾ ഇദ്ദേഹം ഒട്ടിച്ചെടുത്തു.
ഇപ്പോൾ ഇവയ്ക്കെല്ലാം പുറമേ പൂന്തോട്ടങ്ങളിലെ പ്രിയങ്കരിയായ അഡീനിയത്തിൽ ഗ്രാഫ്റ്റിംഗ് പരീക്ഷിച്ച് വിജയിപ്പിച്ചിരിക്കുകയാണ്. ഒരൊറ്റ തൈയ്യിൽ മൂന്നുതരം അഡീനിയം പൂക്കൾ വിരിയുംവിധം ഗ്രാഫ്റ്റിംഗ് നടത്തിക്കഴിഞ്ഞു.
പ്രസാദിന് എന്തോ സൂത്രവിദ്യയുണ്ടെന്നു പറയുന്നവരോട് എല്ലാരും ചെയ്യുന്ന ഗ്രാഫ്റ്റിംഗ് രീതിയാണ് താനും ചെയ്യുന്നതെന്നും ഒരു പ്രത്യേക സൂത്രവിദ്യയും ഇതിലില്ലെന്നും എഴുപതിന്റെ നിറവിലും മനസിൽ ചെറുപ്പം സൂക്ഷിക്കുന്ന ഇദ്ദേഹം പറയുന്നു.
രണ്ടുവിരലിന്റെ വണ്ണമുള്ള കന്പാണെങ്കിലും അതുമുറിച്ച് ബാക്കിഭാഗത്തെ തൊലികളഞ്ഞ് അതിൽ ഗ്രാഫ്റ്റിംഗ് നടത്തും. പ്രസാദിന്റെ ഗ്രാഫ്റ്റിംഗ് അഭിനിവേശത്തിന് പൂർണപിന്തുണ നൽകി ഭാര്യ സുലേഖയും മക്കളായ രൂപയും (അധ്യാപിക, ഗവ. എൽപി സ്കൂൾ, വാവക്കാട്) അരുണും (യുഡി ക്ലാർക്ക്, ഫോറസ്റ്റ് ഓഫീസ്, ഇടപ്പിള്ളി) കൂടെയുണ്ട്; ഒപ്പം മരുമക്കളും പേരക്കുട്ടികളും.
ഫോണ്: 9947261186