സോണിയുടെ ഡോൾബി വിഷൻ പ്ലെയർ
Friday, October 12, 2018 3:11 PM IST
സോണിയുടെ പ്രഥമ ഡോൾബി വിഷൻ സംവിധാനമുള്ള യുബിപി-എക്സ 700 അൾട്ര എച്ച് ഡി ബ്ലൂറേ പ്ലെയർ വിപണിയിലെത്തി.
നിറക്കൂട്ടുകളുടെ വൈപുല്യവും ഉന്നത ഡൈനാമിസവും റിയലിസവും ലഭ്യമാക്കുന്ന പുതിയപ്ലെയർ നവ്യമായ ദൃശ്യാനുഭവമാണ് പകരുക. വില 27000 രൂപ.
പുതിയ 4കെ അൾട്ര എച്ച്ഡി ബ്ലൂ-റേ ഡിസ്കുകളും നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം വീഡിയോ, യൂട്യൂബ് തുടങ്ങിയ 4 കെ സ്ട്രീമിങ് സർവീസുകളും വഴി യുബിപി ത 700 പ്ലെയർ പരന്പരാഗത ബ്ലൂ-റേയുടെ (ഫുൾ എച്ച്ഡി) നാല് മടങ്ങ് റെസലൂഷൻ സാധ്യമാക്കുന്നു. എംപി 4, ഡിഎസ്ഡി, എഫ്എൽഎസി തുടങ്ങിയ വിപുലമായ വീഡിയോ, മ്യൂസിക് ഫോർമാറ്റുകളെ ഈ പ്ലെയർ പിന്തുണയ്ക്കുന്നു. ഇത് പ്രേക്ഷകർക്ക് തികഞ്ഞ സിനിമാറ്റിക് അനുഭവം ഉറപ്പുവരുത്തും.