48 മെഗാപിക്സൽ കാമറയുമായി ഷവോമി
Monday, December 10, 2018 3:54 PM IST
ന്യൂഡൽഹി: 48 മെഗാപിക്സൽ കാമറയുളള സ്മാർട്ഫോൺ പുറത്തിറങ്ങാനൊരുങ്ങി ചൈനീസ് സ്മാർട്ഫോൺ നിർമാതാക്കളായ ഷവോമി. പുതിയ ഫോൺ അടുത്ത വർഷം ജനുവരിയിൽ വിപണിയിൽ അവതരിപ്പിക്കുമെന്നു ഷവോമി പ്രസിഡന്റ് ലിൻബിൻ അറിയിച്ചു.
48 മെഗാപിക്സലുള്ള ഫോൺ താൻ ഉപയോഗിച്ചുനോക്കിയെന്നും മികച്ച അനുഭവമായിരിക്കും ഉപയോക്താക്കൾ ലഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫോണിന്റെ പേരോ വിലയോ അദ്ദേഹം വെളിപ്പെടുത്തിയില്ല. ലിൻ ബിന്നിന്റെ അറിയിപ്പിനു പിന്നാലെ ഷവോമിയുടെ ഇന്ത്യൻ വിഭാഗം തലവൻ മനു കുമാർ ജയിനും പുതിയ ഫോണിന്റെ വരവ് സ്ഥിരീകരിച്ചു.
സ്നാപ് ഡ്രാഗൺ 675 പ്രോസസർ ആകും പുതിയ ഫോണിനു കരുത്തു പകരുകയെന്നും അദ്ദേഹം പറഞ്ഞു. ഷവോമിയുടെ റെഡ്മി നോട്ട് 6 പ്രോ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിലെത്തിയത്.