ഫോട്ടോ എഡിറ്റ് ചെയ്യാന്‍ മെറ്റാ എഐ
Thursday, July 11, 2024 5:16 PM IST
മെറ്റാ എഐയില്‍ വാട്സ്ആപ്പ് പുതിയ അപ്ഡേറ്റിനൊരുങ്ങുന്നു. വാട്സ്ആപ്പില്‍ നേരിട്ട് ഫോട്ടോകളില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ഫീച്ചറാണ് അവതരിപ്പിക്കാനൊരുങ്ങുന്നത്.
ഫോട്ടോകള്‍ക്ക് മറുപടി നല്‍കാനും അവ എഡിറ്റുചെയ്യാനും മെറ്റാ എഐയെ അനുവദിക്കുന്നതിനുള്ള ഫീച്ചറാണ് കൊണ്ടുവരുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഫോട്ടോകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാനും അടിക്കുറിപ്പുകള്‍ നിര്‍ദ്ദേശിക്കാനും കഴിയും.
ആന്‍ഡ്രോയിഡിന്റെ 2.24.14.20 പതിപ്പില്‍ പുതിയ അപ്ഡേറ്റുകള് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. മെറ്റാ എഐയ്ക്ക് എന്ത് തലത്തിലുള്ള ഇമേജ് എഡിറ്റിംഗ് ചെയ്യാനാകുമെന്ന് ഇപ്പോഴും വ്യക്തമല്ല.
നിലവിലുള്ള എഐ പവര്‍ഡ് പിക്ചര്‍ എഡിറ്റിംഗ് ടൂളുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, തെരഞ്ഞെടുത്ത ഒബ്ജക്റ്റ് നീക്കംചെയ്യാനും ബാക്ക്ഡ്രോപ്പ് നീക്കംചെയ്യാനും മാറ്റിസ്ഥാപിക്കാനും ചിത്രത്തിന്റെ രൂപം ക്രമീകരിക്കാനും മെറ്റാ എഐക്ക് കഴിഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഉപയോക്താക്കള്‍ അവരുടെ ഫോട്ടോകള്‍ എപ്പോള്‍ വേണമെങ്കിലും ഇല്ലാതാക്കാന്‍ കഴിയും. മെറ്റ എഐ ഉപയോഗിച്ച നേരിട്ട് ചിത്രം പകര്‍ത്താനും പുതിയ അപഡേറ്റിലൂടെ കഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.