പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കഴക്കൂട്ടത്ത് വാഹനപരിശോധനയ്ക്കിടെ ലഹരി സംഘം പൊലിസുകാർക്ക് നേരെ ഥാർ ജീപ്പ് ഇടിച്ചുകയറ്റി. സംഭവത്തിൽ ഡാൻസാഫ് സംഘത്തിലെ സിപിഒ ദീപുരാജ് അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. അപകടത്തിൽ കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ ദീപുരാജിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് തിരുവല്ലം സ്വദേശി അഭിഷേക്, വെട്ടുകാട് ബാലനഗർ സ്വദേശി രതീഷ്, കാസർഗോഡ് സ്വദേശി സ്വാലി എന്നിവരെ പൊലിസ് പിടികൂടി. പ്രതികൾ എംഡിഎംഎയുമായി എത്തുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഡാൻസാഫ് സംഘം കഴക്കൂട്ടത്ത് പരിശോധന നടത്തിയത്.
സംശയാസ്പദമായി എത്തിയ ഥാർ ജീപ്പ് പൊലിസ് തടയാൻ ശ്രമിച്ചതോടെ സംഘം പൊലിസുകാർക്ക് നേരെയും ഇവരുടെ ബൈക്കിന് മുകളിലൂടെയും വാഹനം ഓടിച്ചുകയറ്റുകയായിരുന്നു.
പിടിയിലായ മൂന്നുപേരും ലഹരി ഉപയോഗിച്ചിരുന്നതായി പൊലിസ് വ്യക്തമാക്കി. ഇവരുടെ വാഹനത്തിൽ നിന്ന് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Tags : Crime Drug Jeep Arrested Police Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash