x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാറേല്‍ പള്ളി ഇനി ബസിലിക്ക; ആയിരങ്ങളെ സാക്ഷിയാക്കി പ്രഖ്യാപനം

വെബ് ഡെസ്ക്
Published: November 21, 2026 05:23 PM IST | Updated: November 21, 2026 05:57 PM IST

പാറേല്‍ പള്ളി

കോട്ടയം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ മ​രി​യ​ന്‍ തീ​ര്‍ഥാ​ട​ന​കേ​ന്ദ്ര​മാ​യ പാ​റേ​ല്‍ മ​ര്‍ത്ത്മ​റി​യം വ​ലി​യ​പ​ള്ളി ബ​സി​ലി​ക്ക​യാ​യി ഉ​യ​ര്‍ത്തി. ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ലാണ് പാ​റേ​ല്‍ പ​ള്ളി​യെ ബ​സി​ലി​ക്ക​യാ​യി ഉയർത്തിയ വത്തിക്കാന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തിയത്.

പാറേല്‍പ്പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു കൊണ്ടുള്ള മാര്‍പാപ്പയുടെ പ്രതിനിധി കര്‍ദിനാള്‍ ആര്‍തര്‍ റോച്ചിന്‍റെ പത്രിക ആര്‍ച്ച്ബിഷപ് മാര്‍തോമസ് തറയില്‍ വായിച്ചതോടെ വിശ്വാസികൾക്കും ചങ്ങനാശേരി അതിരൂപതയ്ക്കും കേരള കത്തോലിക്ക സഭയ്ക്കും അഭിമാന നിമിഷമായി മാറി.

ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിന്‍റെ ബലിപീഠം കൂദാശ ചെയ്ത് ആദ്യ ദിവ്യബലി അര്‍പ്പണത്തിനു മുഖ്യകാർമികത്വം വഹിച്ചു. മാർ ജോസഫ് കല്ലറങ്ങാട്ട് സന്ദേശം നൽകി. നിരവധി മെത്രാൻമാരും ചടങ്ങുകളിൽ സഹകാർമികരായി. മെത്രാന്മാരും വൈദികരും സന്യാസിനികളും അത്മായരും ഉള്‍പ്പെടെ ആയിരങ്ങൾ വിശ്വാസമൂഹം കൂപ്പുകൈകളോടെയാണ് ചരിത്രനിമിഷത്തെ വരവേറ്റത്.

വികാരി അപ്പസ്തോലിക്കയായിരുന്ന മാര്‍ മാത്യു മാക്കില്‍ 1906 ഡിസംബര്‍ ഏഴിന് ആദ്യത്തെ കപ്പോള കൂദാശ ചെയ്തതിന്‍റെ 120 -ാം വര്‍ഷത്തിലാണ് പുതുക്കിപ്പണിത മര്‍ത്ത്മറിയം വലിയ പള്ളിയുടെ കൂദാശയും ബസിലിക്ക പ്രഖ്യാപനവും നടന്നത്. ചടങ്ങുകള്‍ക്ക് സാക്ഷ്യേകാന്‍ വളരെ നേരത്തെതന്നെ നാടിന്‍റെ നാനാഭാഗത്തുനിന്നുള്ളവര്‍ പാറേല്‍പ്പള്ളി അങ്കണത്തില്‍ എത്തി ഇരിപ്പിടങ്ങളില്‍ ഇരിപ്പുറപ്പിച്ചിരുന്നു.

പൗരസ്ത്യ പാരമ്പര്യത്തനിമയിലും ഭാരതീയ വാസ്തുകലാ മാതൃകയിലും പ്രൗഢമായ മാതൃകയില്‍ നിര്‍മിച്ചിരിക്കുന്ന പാറേല്‍ പള്ളി ദര്‍ശിച്ചവര്‍ മനസും ഹൃദയവും നിറഞ്ഞാണ് മടങ്ങുന്നത്.

Tags : ParelChurch Basilica Church Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up