x
ad
Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വർണം വാങ്ങരുതെന്ന അഭ്യർഥന ജനം സ്വീകരിച്ചു; വില കുറഞ്ഞതിലൂടെ പണം ലാഭിക്കാനായെന്ന് പ്രധാനമന്ത്രി

വെബ് ഡെസ്ക്
Published: November 21, 2026 11:10 PM IST | Updated: November 21, 2026 11:11 PM IST

നരേന്ദ്ര മോദി

ലക്നോ: അത്യാവശ്യമില്ലെങ്കിൽ സ്വർണം വാങ്ങുന്നത് ഒരു വർഷത്തേക്ക് നിയന്ത്രിക്കണമെന്ന തന്‍റെ അഭ്യർഥന രാജ്യത്തെ ജനങ്ങൾ സ്വീകരിച്ചതായും, ഇതിലൂടെ സ്വർണവില കുറഞ്ഞ് പൗരന്മാർക്ക് സാമ്പത്തിക ലാഭമുണ്ടായതായും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്നോവിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലാൽ ബഹാദൂർ ശാസ്ത്രിയുടെ ആഹ്വാനപ്രകാരം ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാൻ തയാറായ അതേ രാജ്യസ്നേഹവും സ്വഭാവവുമാണ് ഇന്നും ഭാരതീയർക്കുള്ളതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

യുഎസ്-ഇറാൻ സംഘർഷ സാഹചര്യങ്ങളും ഇന്ധനവില വർധനവും സൃഷ്ടിച്ച ആശങ്കകൾക്കിടയിലാണ് ഇന്ധനത്തിന്‍റെയും സ്വർണത്തിന്‍റെയും ഉപയോഗം കുറയ്ക്കാൻ താൻ ആവശ്യപ്പെട്ടത്. ഒരു സാധാരണക്കാരന്‍റെ അഭ്യർത്ഥന എന്ന നിലയിൽ ജനങ്ങൾ അത് അനുസരിച്ചതോടെ സ്വർണവില കുറയുകയും, പണം ലാഭിക്കാൻ സാധിച്ചുവെന്ന് ആളുകൾ ഇപ്പോൾ തന്നോട് നേരിട്ട് പറയുകയും ചെയ്യുന്നുണ്ടെന്ന് മോദി വ്യക്തമാക്കി.

ഭാവിയിൽ ഔദ്യോഗിക വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉള്ളവരേക്കാൾ പ്രായോഗിക നൈപുണ്യമുള്ളവർക്കായിരിക്കും കൂടുതൽ സ്വീകാര്യതയും മൂല്യവും ലഭിക്കുകയെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

 

Tags : Gold NarendraModi Prices PrimeMinister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up