കോ​ഴി​ക്കോ​ട് റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് മ​ത്‌​സ​ര​ങ്ങ​ൾ തു​ട​ങ്ങി
Friday, October 7, 2022 12:27 AM IST
കോ​ഴി​ക്കോ​ട്: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ഗെ​യിം​സ് മ​ത്‌​സ​ര​ങ്ങ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ കോ​ഴി​ക്കോ​ട് ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ർ സി.​മ​നോ​ജ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ​ന്യൂ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​കെ.​ഷാ​ഫി അ​ധ്യ​ക്ഷ​നാ​യി. കാ​യി​ക അ​ധ്യാ​പ​ക സം​ഘ​ട​ന സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​കെ.​രാ​ജീ​വ്, സ​ബ്ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​യ ല​ത്തീ​ഫ് , എ.​കെ.​മു​ഹ​മ്മ​ദ് അ​ഷ്റ​ഫ്, ക​ൺ​വീ​ന​ർ എം.​ഷ​ഫീ​ഖ് , ടി.​എം.​സു​ബൈ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

17 സ​ബ്ജി​ല്ല​ക​ളി​ൽ നി​ന്നും വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ളാ​ണ് ജി​ല്ലാ മ​ൽ​സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 35 ഇ​നം ഗെ​യി​മു​ക​ൾ ഡി​സം​മ്പ​ർ മാ​സം വ​രെ നീ​ണ്ടു​നി​ൽ​ക്കും. ക​രാ​ട്ടെ മ​ത്‌​സ​ര​ങ്ങ​ൾ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും,വോ​ളി​ബോ​ൾ മ​ത്‌​സ​ര​ങ്ങ​ൾ പ​യി​മ്പ്ര വോ​ളി ഫ്ര​ൻ​ഡ്സ് ഗ്രൗ​ണ്ടി​ലും, ജിം​നാ​സ്റ്റി​ക് മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കാ​വ് ക്ല​മ്മ​ർ അ​ക്കാ​ദ​മി​യി​ൽ വ​ച്ചും ഇ​ന്ന​ലെ ആ​രം​ഭി​ച്ചു.