ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട​യു​ന്ന​ത് ദ്രോ​ഹ​ക​രം: എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ
Friday, October 7, 2022 12:27 AM IST
കോ​ഴി​ക്കോ​ട്: ജീ​വ​ന​ക്കാ​രു​ടെ ലീ​വ് സ​റ​ണ്ട​ർ വീ​ണ്ടും മ​ര​വി​പ്പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ ന​ട​പ​ടി ദ്രോ​ഹ​ക​ര​മാ​ണെ​ന്ന് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പ്രേം​നാ​ഥ് മം​ഗ​ല​ശേ​രി.

വി​ല​ക്ക​യ​റ്റം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കു​ടി​ശി​ക​യാ​യ 11 ശ​ത​മാ​നം ക്ഷാ​മ​ബ​ത്ത ത​ട​ഞ്ഞു​വെ​ക്കു​ന്ന​ത് അ​ന്യാ​യ​മാ​ണെ​ന്നും മെ​ഡി​സെ​പ്പ് കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ലീ​വ് സ​റ​ണ്ട​ർ ത​ട​ഞ്ഞ് സ​ർ​ക്കാ​ർ വീ​ണ്ടും ഉ​ത്ത​ര​വി​റ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ മീ​ഞ്ച​ന്ത ബ്രാ​ഞ്ച് ബേ​പ്പൂ​ർ തു​റ​മു​ഖ കാ​ര്യാ​ല​യ​ത്തി​ന് മു​ന്നി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം
.
ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് വി.​പി. ജം​ഷീ​ർ അ​ധ്യ​ക്ഷ​നാ​യി. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മ​ധു രാ​മ​നാ​ട്ടു​ക​ര, ജി​ല്ലാ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി വി. ​വി​പീ​ഷ്, എ​ലി​സ​ബ​ത്ത് ടി. ​ജേ​ക്ക​ബ്, എം.​വി. ബ​ഷീ​ർ, കെ.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. സു​ജി​ത, കെ. ​ജോ​തി​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തി​ന് പി. ​നി​സാ​ർ, ഷാ​ജി ജേ​ക്ക​ബ്, കെ.​പി. മു​ഹ​മ്മ​ദ് ഷാ​ഫി, മ​നോ​ജ് പു​ളി​ക്ക​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.