വ്യാ​പാ​രി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് പി​ന്‍​മാ​റ​ണമെന്ന്
Saturday, October 8, 2022 12:04 AM IST
കോ​ഴി​ക്കോ​ട്: സി.​എ​ച്ച്. മേ​ല്‍​പ്പാ​ലം അ​റ്റ​കു​റ്റ​പ​ണി​ക്ക് വ​ര്‍​ഷ​ങ്ങ​ളാ​യി ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്ന വ്യാ​പാ​രി​ക​ളെ കു​ടി​യൊ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് കോ​ര്‍​പ​റേ​ഷ​ന്‍ അ​ധി​കാ​രി​ക​ള്‍ പി​ന്മാ​റ​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി നേ​ര്‍​ത്ത് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
അ​റ്റ​കു​റ്റ പ​ണി​ക​ള്‍​ക്ക് വേ​ണ്ടി എ​ല്ലാ​വി​ധ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളും ന​ല്‍​കു​വാ​ന്‍ പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ള്‍ ത​യ്യാ​റാ​ണ്.
ഘ​ട്ടം​ഘ​ട്ട​മാ​യി വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ള്‍ ഒ​ഴി​ഞ്ഞ് പു​ന​ര്‍ നി​ര്‍​മി​ച്ച് വ്യാ​പാ​രി​ക​ള്‍​ക്ക് ത​ന്നെ തി​രി​ച്ചു ന​ല്‍​കു​ന്ന രീ​തി​യി​ല്‍ ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ഈ ​വി​ഷ​യ​ത്തി​ല്‍ മ​ന്ത്രി ഇ​ട​പെ​ട്ട് വ്യാ​പാ​രി​ക​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം വൈ​സ്പ്ര​സി​ഡ​ന്‍റ് എ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.
മ​ണ്ഡ​ലം ആ​ക്ടി​ങ്ങ് പ്ര​സി​ഡ​ന്‍റ് വി.​എം.​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഷ്‌​റ​ഫ് മൂ​ത്തേ​ട​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​കെ.​ബാ​പ്പു​ഹാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ ട്ര​ഷ​റ​ര്‍ വി.​സു​നി​ല്‍​കു​മാ​ര്‍ , വൈ​സ്പ്ര​സി​ഡ​ന്‍റ് എ​വി​ലും ക​ബീ​ര്‍, ജി​ല്ലാ​സെ​ക്ര​ട്ട​റി അ​ബ്ദു​റ​ഹി​മാ​ന്‍, ബ​ഷീ​ര്‍ അ​ഹ​മ്മ​ദ് (ഫു​ഡ് വി​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍) , മ​നാ​ഫ് കാ​പ്പാ​ട് (യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന​സെ​ക്ര​ട്ട​റി), സ​ലീം (രാ​മ​നാ​ട്ടു​ക​ര യൂ​ത്ത് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ) എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍റാ​യി പി.​വി.​എ.​സി​ദ്ദീ​ഖ് (ജി​എ​ച്ച് റോ​ഡ്), ജ​ന​റ​ല്‍​സെ​ക്ര​ട്ട​റി​യാ​യി എ.​ച​ന്ദ്ര​ശേ​ഖ​ര​ന്‍ (കാ​ര​പ്പ​റ​മ്പ്), ട്ര​ഷ​റ​റാ​യി പി.​എം.​പ്രേ​മ​രാ​ജ​ന്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​ഫീ​ഖ് പ​ട്ടാ​ട്ട്(​എ​സ്.​എം.​സ്ട്രീ​റ്റ്), എം ​അ​ഫ്‌​സ​ല്‍ (ഐ​ജി റോ​ഡ്), എം. ​ര​മേ​ശ​ന്‍ (ത​ട​മ്പാ​ട്ടു​താ​ഴം), കെ.​വി.​ആ​ലി​ക്കോ​യ (സെ​ഞ്ച്വ​റി കോം​പ്ല​ക്‌​സ്)-​വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​ര്‍, കെ.​പി.​കാ​ദ​ര്‍​കു​ട്ടി (പു​തി​യ​ങ്ങാ​ടി), സി​ഷ​നോ​ജ് (സ്റ്റേ​ഡി​യം), എം.​പി.​സൂ​ര​ജ് (വെ​ള്ളി​മാ​ട്കു​ന്ന്), റ​ഹീം (ഹാ​ര്‍​ഡ്വെ​യ​ര്‍ ), ഇ​ക്ബാ​ല്‍ (എ​സ്.​എം.​സീ​റ്റ്), പി​നി​ല്‍​കു​മാ​ര്‍ (പാ​ള​യം), ഷൂ​ക്കൂ​ര്‍ ചി​ക്ക​ന്‍), സി​ദ്ദീ​ഖ്(​മൂ​ഴി​ക്ക​ല്‍)- സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ള്‍.