യു​വാ​വി​നെ സ​ഹാ​യി​ക്കാ​ന്‍ ക​ല​വ​റയൊ​രു​ക്കി എ​ന്‍​എ​സ്എ​സ്
Thursday, December 1, 2022 12:27 AM IST
വ​ട​ക​ര: റ​വ​ന്യു ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ന്‍റെ വേ​ദി​യാ​യ എം​യു​എം വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ എ​ന്‍​എ​സ്എ​സ് വ​ള​ണ്ടി​യ​ര്‍​മാ​ര്‍ തു​ട​ങ്ങി​യ ഭ​ക്ഷ​ണ​ശാ​ല മ​നു​ഷ്യ​സ്‌​നേ​ഹ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്നു. മു​ക​ച്ചേ​രി​യി​ലെ നി​ര്‍​ധ​ന യു​വാ​വി​ന് ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തു​ന്ന​തി​നു സ​ഹാ​യി​ക്കാ​നാ​ണ് ക​ല​വ​റ എ​ന്ന പേ​രി​ല്‍ എ​ന്‍​എ​സ്എ​സ് ഭ​ക്ഷ​ണ​ശാ​ല ആ​രം​ഭി​ച്ച​ത്. ക​ലോ​ത്സ​വ​ത്തി​ന് എ​ത്തു​ന്ന​വ​രെ ല​ക്ഷ്യ​മി​ട്ട് തു​ട​ങ്ങി​യ ക​ല​വ​റ​യി​ല്‍ സ​മൂ​സ, ഉ​ന്ന​ക്കാ​യ, ക​ടു​ക്ക പൊ​രി​ച്ച​ത്, മു​ട്ട പൊ​രി​ച്ച​ത്, ചാ​യ, വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ജ്യൂ​സ്, ഐ​സ്‌​ക്രീം തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ളു​ണ്ട്. രാ​വി​ലെ മു​ത​ല്‍ വൈ​കു​ന്നേ​രം വ​രെ​യു​ള്ള ഈ ​ഭ​ക്ഷ​ണ​ശാ​ല​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍​ക്കു മി​ത​മാ​യ നി​ര​ക്കേ​യു​ള്ളൂ. മൂ​ന്നു ല​ക്ഷം രൂ​പ​യോ​ളം വേ​ണ്ട സ​ഹാ​യ പ​ദ്ധ​തി​ക്കാ​ണ് ക​ല​വ​റ​യി​ലൂ​ടെ തു​ട​ക്കം കു​റി​ച്ച​ത്. ഹെ​ഡ്മാ​സ്റ്റ​ര്‍ അ​ഷ്‌​റ​ഫ് കി​ഴ​ക്ക​യി​ല്‍ ക​ല​വ​റ​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന മു​ഴു​വ​ന്‍ ലാ​ഭ​വി​ഹി​ത​വും ഉ​പ​ജീ​വ​നം പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​മെ​ന്ന് എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ എ​ന്‍.​പി.​ഹം​സ, വ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍​മാ​രാ​യ ഉ​മ​ര്‍, സെ​ല്‍​വ, സാ​ബി​ത്ത്, ന​യ​ന എ​ന്നി​വ​ര്‍ പ​റ​ഞ്ഞു.