നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ; മുക്കത്ത് ആരോഗ്യ വകുപ്പ് റെയ്ഡ് നടത്തി
Tuesday, January 24, 2023 1:04 AM IST
മു​ക്കം: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ക്ക​ത്ത് ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. നി​രോ​ധി​ച്ച ഉ​ത്പ​ന്ന​ങ്ങ​ൾ അ​ന​ധി​കൃ​ത​മാ​യി വി​ൽ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മു​ക്കം ടൗ​ണി​ലെ ഹോ​ൾ സെ​യി​ൽ ക​ട​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ​യി​ര​ത്തൊ​രു​ന്നോ​ളം പ്ലാ​സ്റ്റി​ക് ക​പ്പു​ക​ൾ, ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലേ​റ്റു​ക​ൾ, ബോ​ട്ടി​ലു​ക​ൾ, പ്ലാ​സ്റ്റി​ക് ക്യാ​രി ബാ​ഗു​ക​ൾ എ​ന്നി​വ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. നേ​ര​ത്തേ​യും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു എ​ന്നും അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് തി​ങ്ക​ളാ​ഴ്ച​യും പ​രി​ശോ​ധ​ന ന​ട​ത്തി​തി​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. നി​യ​മ ലം​ഘ​ക​ർ​ക്ക് ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​തി​നാ​യി​രം രൂ​പ​യും തു​ട​ർ​ന്ന് 25,000 രൂ​പ​യും വീ​ണ്ടും നി​യ​മം ലം​ഘി​ച്ചാ​ൽ 50,000 രൂ​പ​യും പി​ഴ​യാ​യി ഈ​ടാ​ക്കും. ഇ​തി​ന് ശേ​ഷ​വും നി​യ​മ ലം​ഘ​നം തു​ട​ർ​ന്നാ​ൽ ക​ട​യു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ നോ​ട്ടീ​സ് ന​ൽ​കി​യ​താ​യും അ​വ​ർ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​ക്ക് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ സി. ​രാ​ജേ​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ഹ​നീ​ഫ, ജെ​എ​ച്ച്ഐ​മാ​രാ​യ ബീ​ധ​ബാ​ല​ൻ, വി​ബീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.