ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ്: സ​മു​ദാ​യ നേ​തൃ​ത്വ ക്യാ​മ്പ് നാ​ളെ തുടങ്ങും
Wednesday, February 8, 2023 11:50 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി രൂ​പ​ത ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​ത​യി​ലെ മു​ഴു​വ​ൻ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കും മേ​ഖ​ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കും രൂ​പ​ത പ്ര​വ​ർ​ത്ത​ക സ​മി​തി, നി​ർ​വാ​ഹ സ​മി​തി അം​ഗ​ങ്ങ​ൾ​ക്കു​മാ​യി ന​ട​ക്കു​ന്ന സ​മു​ദാ​യ നേ​തൃ​ത്വ ക്യാ​മ്പ് നാ​ളെ കോ​ഴി​ക്കോ​ട് നേ​താ​ജി ന​ഗ​റി​ലെ സ്റ്റാ​ർ​ട്ടി​ൽ ആ​രം​ഭി​ക്കും. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ആ​രം​ഭി​ച്ച് ശ​നി​യാ​ഴ്ച്ച വൈ​കു​ന്നേ​രം നാ​ലി​ന് സ​മാ​പി​ക്കു​ന്ന ക്യാ​മ്പ് താ​മ​ര​ശേ​രി രൂ​പ​ത അ​ധ്യ​ക്ഷ​നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ ബി​ഷ​പ്പ് ലെ​ഗേ​റ്റു​മാ​യ മാ​ർ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മു​ദാ​യ നേ​തൃ​ത്വം സ​മ​ഗ്ര​മാ​റ്റ​ത്തി​ന് എ​ന്ന തീ​മി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മു​ദാ​യ നേ​തൃ​ത്വ പ​രി​ശീ​ല​ന ശി​ൽ​പ​ശാ​ല​യി​ൽ ഫാ. ​നോ​ബി​ൾ തോ​മ​സ് പാ​റ​ക്ക​ൽ, അ​ഡ്വ. ജ​സ്റ്റി​ൻ പ​ള്ളി​വാ​തു​ക്ക​ൽ, അ​മ​ൽ സി​റി​യ​ക്, ഹേ​മ​പാ​ല​ൻ, ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും. താ​മ​ര​ശേ​രി രൂ​പ​ത ചാ​ൻ​സ​ല​ർ ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, എ​സ്എം​വൈ​എം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി​ശാ​ഖ് തോ​മ​സ്, കെ​സി​വൈ​എ​മ്മി​ന്‍റെ പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട രൂ​പ​ത നേ​താ​ക്ക​ൾ മാ​തൃ​വേ​ദി​യു​ടെ ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി സൗ​മ്യ സൈ​ബു ഓ​ലി​ക്കു​ന്നേ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.