ഹരിതകർമസേനാസംഗമം നടത്തി
1574103
Tuesday, July 8, 2025 8:00 AM IST
പനമരം: കുടുംബശ്രീ ജില്ലാ മിഷൻ പഞ്ചായത്ത് ഹാളിൽ ഹരിതകർമസേനാസംഗമം സംഘടിപ്പിച്ചു. ഹരിതകർമസേനയുടെ പ്രവർത്തനം കൂടുതൽ ഫലപ്രദമാക്കുന്നതിനും അംഗങ്ങൾക്ക് ആവശ്യമായ പരിശീലനം നൽകുന്നതിനുമാണ് സംഗമം നടത്തിയത്. തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടർ കെ.കെ. വിമൽരാജ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ പി.കെ. ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം മുഖ്യാതിഥിയായി.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈർ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർമാരായ കെ.കെ. അമീൻ, വി.കെ. റെജീന, സിഡിഎസ് ചെയർപേഴ്സണ് രജനി രജീഷ്, മെംബർ സെക്രട്ടറി ഹുസൈൻ എന്നിവർ പ്രസംഗിച്ചു. ഹരിതകർമസേനാംഗങ്ങൾ നേരിടുന്ന വെല്ലുവിളികൾ, നവീന ഇടപെടലുകൾ, സാധ്യതകൾ എന്നിവ ചർച്ച ചെയ്തു. ക്ലീൻ കേരള കന്പനി ജില്ലാ മാനേജർ പി.കെ. സുരേഷ്കുമാർ, മേരി സ്റ്റാൻലി, വി.കെ. അനുശ്രീ, പി. ഹുദൈഫ്, ശ്രുതി രാജൻ, പി.കെ. അനിൽകുമാർ, അഹമ്മദ് ബഷീർ എന്നിവർ ക്ലാസെടുത്തു.