പുൽപ്പള്ളി-പെരിക്കല്ലൂർ റോഡിലെ കുഴികൾ യാത്രക്കാരെ വലയ്ക്കുന്നു
1573770
Monday, July 7, 2025 5:45 AM IST
പുൽപ്പള്ളി: പെരിക്കല്ലൂർ റോഡിലെ കുഴികൾ യാത്രക്കാരെ വലയ്ക്കുന്നു. റോഡിൽ വടാനക്കവല മുതൽ പെരിക്കല്ലൂർ വരെ ഭാഗത്ത് അനേകം കുഴികളാണ് രൂപപ്പെട്ടത്. കുഴികളിൽച്ചാടി ബൈക്കുകൾ അടക്കം വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാണ്.
എന്നിട്ടും കുഴികൾ താത്കാലികമായി അടയ്ക്കാൻ പോലും പൊതുമരാമത്ത് വകുപ്പ് അധികൃതർ തയാറാകുന്നില്ല. ഇതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.