സെന്റ് വിൻസന്റ് ഫൊറോന പള്ളിയിൽ സഭാദിനം ആഘോഷിച്ചു
1573764
Monday, July 7, 2025 5:40 AM IST
കൽപ്പറ്റ: ഭക്തസംഘടനകളുടെ നേതൃത്വത്തിൽ സെന്റ് വിൻസന്റ് ഫൊറോന പള്ളിയിൽ സഭാ, സമുദായ, യുവജന ദിനാഘോഷം നടത്തി. മാനന്തവാടി രൂപത പ്രൊക്യുറേറ്റർ ഫാ.ജോസ് കൊച്ചറയ്ക്കൽ ഉദ്ഘാടനം ചെയ്തു. സമുദായാംഗങ്ങൾ പ്രത്യയശാസ്ത്ര അടിമകളാകാതെ ശരിയുടെ പക്ഷത്തുനിന്ന് സമൂഹത്തെ നേർവഴിയിൽ നയിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സണ്‍ഡേ സ്കൂൾ പരീക്ഷയിലെ റാങ്ക് ജേതാക്കൾക്ക് ഫാ.ജോസ് നരിക്കുഴിയുടെ പേരിലുള്ള എൻഡോവ്മെന്റുകൾ പ്രൊക്യുറേറ്റർ വിതരണം ചെയ്തു. ഫൊറോന വികാരി ഫാ.ജോണ്‍ പെരുമാട്ടിക്കുന്നേൽ അധ്യക്ഷത വഹിച്ചു. ഫാ.കിരണ്‍ തൊണ്ടിപ്പറന്പിൽ, സിസ്റ്റർ ആൻസിറ്റ എസ്സിവി, ജോർജ് കുപ്പയിൽ, റിൻസി കാഞ്ഞിരത്തിങ്കൽ, ജോസ്ലിൻ കദളിമറ്റം, എവിയ ഷിൻസ്, രാജൻബാബു പാലംമുട്ടിൽ എന്നിവർ പ്രസംഗിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഇടവകാംഗങ്ങളെ അനുമോദിച്ചു.
കുടുംബ വർഷാഘോഷത്തിന്റെ ഭാഗമായി ഇടവകയിലെ മുതിർന്ന കുടുംബാംഗത്തെയും 25 വർഷം പൂർത്തിയാക്കിയ ദന്പതികളെയും വിവിധ മേഖലകളിൽ മികവ് തെളിയിച്ച സമുദായ അംഗങ്ങളെയും ആദരിച്ചു.