യുഡിഎഫ് പ്രതിഷേധ സദസ് നടത്തി
1573763
Monday, July 7, 2025 5:40 AM IST
സുൽത്താൻ ബത്തേരി: യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വതന്ത്രമൈതാനിയിൽ പ്രതിഷേധ സദസ് നടത്തി. സൂംബ നൃത്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിലൂടെ വർഗീയ പരാമർശം നത്തിയ പ്രാദേശിക സിപിഎം നേതാവിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷധിച്ചും വർഗീയതയോട് സന്ധിയില്ലെന്ന മുദ്രാവാക്യം ഉയർത്തിയുമായിരുന്നു പരിപാടി. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയർമാൻ ഡി.പി. രാജശേഖരൻ അധ്യക്ഷത വഹിച്ചു. കണ്‍വീനർ അബ്ദുള്ള മാടക്കര, ടി. മുഹമ്മദ്, കെ.എൽ. പൗലോസ്, പി.പി. അയ്യൂബ്, കെ.ഇ. വിനയൻ, ജയന്തി രാജൻ, സി.പി. വർഗീസ്, ഇ.എ. ശങ്കരൻ, ഉമ്മർ കുണ്ടാട്ടിൽ, സി.കെ. ഹാരിഫ്, ബൈജു ഐസക്, എം.എ. അസൈനാർ എന്നിവർ പ്രസംഗിച്ചു.