വന്യജീവി ശല്യം: സ്വയം പ്രതിരോധത്തിന് ജനങ്ങളെ അനുവദിക്കണമെന്ന് എഎപി
1573761
Monday, July 7, 2025 5:40 AM IST
കൽപ്പറ്റ: വന്യജീവി ശല്യത്തിന് പരിഹാരം കാണാൻ സർക്കാരിന് കഴിയുന്നില്ലെങ്കിൽ സ്വയം പ്രതിരോധത്തിന് ജനങ്ങളെ അനുവദിക്കണമെന്ന് ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലയിൽ ജനവാസകേന്ദ്രങ്ങളിൽ വന്യജീവി ശല്യം വർധിക്കുകയാണ്.
ആനയും പുലിയും കടുവയും നാട്ടിലിറങ്ങുന്നതുമൂലം ജനം ഭീതിയിലാണ്. പ്രശ്നപരിഹാരത്തിന് അധികാരികൾ തയാറാകുന്നില്ലെങ്കിൽ ജനത്തിന് തെരുവിൽ ഇറങ്ങേണ്ടിവരുമെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് ഡോ.എ.ടി. സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി പോൾസണ്‍ തോമാട്ടുചാൽ, മനു മത്തായി, ബാബു തച്ചറോത്ത്, ഗഫൂർ കോട്ടത്തറ, ഇ.വി. തോമസ്, ഷെറിൻ റോയ് എന്നിവർ പ്രസംഗിച്ചു.