കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണം നടത്തി
1573769
Monday, July 7, 2025 5:45 AM IST
കല്ലോടി: കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ ലഹരി വിരുദ്ധ പരിപാടിയും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. വിദ്യാർഥികളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം. മുക്തി മിഷൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി. സജിത്ത് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അമൽ പന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പള്ളത്ത്, വിദ്യാർഥി പ്രതിനിധി വി.പി.എൻ. മാളവിക, അധ്യാപിക ആഷ്ന ജോസ്, പ്രോഗ്രാം കണ്‍വീനർ സി.എഫ്. ജോസ് എന്നിവർ പ്രസംഗിച്ചു.