റാഫ് ബത്തേരി മേഖലാ കണ്വഷൻ നടത്തി
1573760
Monday, July 7, 2025 5:40 AM IST
സുൽത്താൻ ബത്തേരി: റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം(റാഫ്)മേഖലാ കണ്‍വൻഷനും റോഡ് സുരക്ഷ സമ്മേളനവും വ്യാപാരഭവനിൽ നടത്തി. റാഫ് സംസ്ഥാന പ്രസിഡന്റ് ഡോ.കെ.എം. അബ്ദു ഉദ്ഘാടനം ചെയ്തു. കൊല്ലംതോറും നാലായിരത്തിൽപരം ആളുകൾ കൊല്ലപ്പെടുന്നതിനും അരലക്ഷത്തോളം പേർക്ക് ഗുരുതര പരിക്കേൽക്കുന്നതിനും ഇടയാക്കുന്ന വാഹനാപകടങ്ങൾക്ക് തടയിടാൻ ജനകീയ കൂട്ടായ്മയിലൂടെ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.
ഗതാഗത വികസനത്തിന്റെ അസന്തുലിതാവസ്ഥ, ലഹരിവസ്തുക്കളുടെ ഉപയോഗം, അശ്രദ്ധയും അസഹിഷ്ണുതയും മത്സരബുദ്ധിയും കലർന്ന ഡ്രൈവിംഗ്, അമിതവേഗം തുടങ്ങിയവ അപകടങ്ങൾക്ക് കാരണമാണ്.
നിയമലംഘനങ്ങൾക്കെതിരേ മുഖം നോക്കാതെ കർശന നടപടി ഉണ്ടാകണം. ’ഒരിറ്റു ശ്രദ്ധ; ഒരുപാടായുസ്’ എന്ന റാഫിന്റെ ആപ്തവാക്യത്തിന് ഏറെ പ്രസക്തിയുണ്ടെന്നും ഡോ.അബ്ദു പറഞ്ഞു. റാഫ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഫാരിസ് സൈൻ അധ്യക്ഷത വഹിച്ചു.
എക്സൈസ് അസി.ഇൻസ്പെക്ടർ കെ.വി. വിജയകുമാർ റോഡ് സുരക്ഷ ലഘുലേഖ പ്രകാശനം ചെയ്തു. പി. രാജറാണി, വൽസല സദാനന്ദൻ, ജില്ല പഞ്ചായത്ത് അംഗം സീത വിജയൻ, കെ.എ. സീനത്ത്, സി. സമീർ, ഇ.പി. ജോസഫുകുട്ടി എന്നിവർ പ്രസംഗിച്ചു. പോലീസ് ഇൻസ്പെക്ടർ ബിൻഷാദ് ക്ലാസെടുത്തു. റാഫ് വയനാട് ജില്ലാ സെക്രട്ടറി സജി മണ്ഡലത്തിൽ സ്വാഗതവും പി.സി. അസൈനാർ നന്ദിയും പറഞ്ഞു.