വയനാട് സ്വദേശി കർണാടകയിൽ ബൈക്ക് അപകടത്തിൽ മരിച്ചു
1573551
Sunday, July 6, 2025 11:16 PM IST
കൽപ്പറ്റ: വയനാട് സ്വദേശി കർണാടകയിൽ ബൈക്ക് അപകടത്തിൽ മരിച്ചു. പിണങ്ങോട് വാഴയിൽ അസ്ലം-റഹ്മത്ത് ദന്പതികളുടെ മകൻ മുഹമ്മദ് റഫാത്താണ്(23)മരിച്ചത്.
കർണാടകയിലെ ബേഗൂർ പൊലീസ് സ്റ്റേഷനു സമീപം ലോറിക്ക് പിന്നിൽ ഇടിച്ച് നിയന്ത്രണംവിട്ട ബൈക്ക് എതിർദിശയിൽ വരികയായിരുന്ന കാറിയിൽ ഇടിക്കുകയായിരുന്നു. വിദേശത്തായിരുന്ന മുഹമ്മദ് റഫാത്ത് മൂന്നു ദിവസം മുന്പാണ് നാട്ടിൽ എത്തിയത്. കച്ചവട ആവശ്യത്തിന് മൈസൂരുവിലേക്ക് പോകുകയായിരുന്നു.