വാ​ഴ​വ​റ്റ: സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​എ​ൽ​പി സ്കൂ​ളി​ൽ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ല​ഹ​രി​ക്കെ​തി​രേ എ​ന്‍റെ പി​ഞ്ചു ക​ര​ങ്ങ​ളും’ പ​രി​പാ​ടി ന​ട​ത്തി.

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലും ല​ഹ​രി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് പ്ര​ഖ്യാ​പി​ച്ച് കു​ട്ടി​ക​ൾ കാ​ൻ​വാ​സി​ൽ കൈ​മു​ദ്ര പ​തി​ച്ചു. സ്കൂ​ൾ ലീ​ഡ​ർ ഷം​ലി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു.