ലഹരി വിമുക്ത നടവയൽ: വിദ്യാർഥികൾ കടകളിൽ നോട്ടീസ് പതിച്ചു
1573762
Monday, July 7, 2025 5:40 AM IST
നടവയൽ: ലഹരിമുക്ത നടവയൽ എന്ന ലക്ഷ്യവുമായി സെന്റ് തോമസ് എൽപി സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരുടെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ ബോധവത്കരണം നടത്തി. കടകളിലെ ഭിത്തികളിൽ നോട്ടീസ് പതിച്ചു.
‘ഈ സ്ഥാപനത്തിൽ ലഹരി ഉത്പന്നങ്ങൾ വിൽക്കുന്നില്ല’ എന്ന വാക്യം അടങ്ങുന്നതാണ് നോട്ടീസ്. പ്രധാനാധ്യാപകൻ ബെന്നിയും അധ്യാപകരും നാലാം ക്ലാസിലെ കുട്ടികളുമാണ് കടകൾ കയറിയിറങ്ങിയത്. പിടിഎ പിന്തുണ നൽകി.