ക്വിസ്: സറീൻ ബി. ഹബീബിന് ഒന്നാം സ്ഥാനം
1573768
Monday, July 7, 2025 5:45 AM IST
കൽപ്പറ്റ: ജനമൈത്രി പോലീസ് കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിലെ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് നടത്തിയ ക്വിസ് മത്സരത്തിൽ ഡി പോൾ പബ്ലിക് സ്കൂളിലെ സറീൻ ബി. ഹബീബ് ഒന്നാം സ്ഥാനം നേടി. പിണങ്ങോട് ഡബ്ല്യുഒഎച്ച്എസ്എസിലെ അൻഷിഫ് മുഹമ്മദിനാണ് രണ്ടാം സ്ഥാനം. ഡി പോൾ പബ്ലിക് സ്കൂളിലെ പി.ഒ. ഹാജിറയാണ് മൂന്നാമത്.
ഡി പോൾ സ്കൂളിലായിരുന്നു മത്സരം. പ്രിൻസിപ്പൽ പി.യു. ജോസഫ് സമ്മാന വിതരണം നിർവഹിച്ചു. പോലീസ് ഇൻസ്പെക്ടർ ബിജു ആന്റണി ലഹരി വിരുദ്ധ ബോധവത്കണം നൽകി. പ്രിൻസിപ്പൽ എസ്ഐ വിമൽ ചന്ദ്രൻ, എസ്ഐമാരായ ആതിര ഉണ്ണിക്കൃഷ്ണൻ, മിഥുൻ, സിൻഷ എന്നിവർ പ്രസംഗിച്ചു.
ലഹരിക്കെതിരേ ജില്ലാ പോലീസ് ’ഡാർക്ക് ഡേയ്സ്’ എന്ന പേരിൽ തയാറാക്കിയ ഹ്രസ്വചിത്രത്തിന്റെ പ്രദർശനം നടത്തി. മത്സരത്തിൽ പങ്കെടുത്ത മുഴുവൻ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനം നൽകി.