ഗൂ​ഡ​ല്ലൂ​ർ: നി​ങ്ങ​ളോ​ടൊ​പ്പം സ്റ്റാ​ലി​ൻ പ​ദ്ധ​തി ഈ ​മാ​സം 15 മു​ത​ൽ ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ല​ക്ഷ്മി ഭ​വ്യ​ത​ന്നീ​റു അ​റി​യി​ച്ചു. നീ​ല​ഗി​രി ജി​ല്ല​യി​ൽ ആ​റ് താ​ലൂ​ക്കു​ക​ളി​ലാ​യി 146 ക്യാ​ന്പു​ക​ൾ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ 10,000 ക്യാ​ന്പു​ക​ളാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 680 പേ​രെ നീ​ല​ഗി​രി​യി​ൽ സ്പെ​ഷ​ൽ ടീ​മാ​യി നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ഈ ​സം​ഘം വീ​ടു​ക​ൾ തോ​റും ക​യ​റി​യി​റ​ങ്ങി ഈ ​ക്യാ​ന്പി​നെ കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കും. ക​ലൈ​ജ്ഞ​ർ ധ​ന​സ​ഹാ​യ പ​ദ്ധ​തി​ക്കു​ള്ള അ​പേ​ക്ഷ​ക​ളും സ്വീ​ക​രി​ക്കും. പ്ര​സ്തു​ത ക്യാ​ന്പു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ക​ള​ക്ട​ർ അ​റി​യി​ച്ചു.