കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ സ്കൂൾ ദുരന്ത നിവാരണ സുരക്ഷ സമിതി
1574110
Tuesday, July 8, 2025 8:00 AM IST
കല്ലോടി: കല്ലോടി സെന്റ് ജോസഫ്സ് യുപി സ്കൂളിൽ സ്കൂൾ ദുരന്ത നിവാരണ സുരക്ഷ സമിതി രൂപീകരിച്ചു. യോഗത്തിൽ ഹെഡ് മാസ്റ്റർ പി.എം. ജോസ് അധ്യക്ഷത വഹിച്ചു.
എഎസ്ഐ സുനിൽകുമാർ, സിപിഒമാരായ കെ. അനീഷ്, എ.ബി. ശ്രീജിത്ത്, എക്സൈസ് റേഞ്ച് ഓഫീസർ ടി.ആർ. പ്രണവ്, എടവക വില്ലേജ് ഓഫീസർ പി.വി. സന്തോഷ്, പിടിഎ പ്രസിഡന്റ് സിബി ആശാരിയോട്ട് എന്നിവർ പ്രസംഗിച്ചു.
സ്കൂൾ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും സ്കൂൾ സുരക്ഷ ക്രമീകരണങ്ങൾക്കും എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നൽകുമെന്ന് യോഗത്തിൽ പങ്കെടുത്തവർ ഉറപ്പുനൽകി. സ്റ്റാഫ് സെക്രട്ടറി ടി. നസ്രിൻ, അധ്യാപകരായ സി. സെലിൻ ജോസഫ്, അരുണ്‍ സെബാസ്റ്റ്യൻ, കെ.ജെ. ദീപ, എംപിടിഎ പ്രസിഡന്റ് ബുഷ്റ നജ്മുദീൻ എന്നിവർ നേതൃത്വം നൽകി.