നെൽക്കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന്
1574108
Tuesday, July 8, 2025 8:00 AM IST
കൽപ്പറ്റ: നെൽക്കർഷകരോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ഐഎൻടിയുസി യൂത്ത് വിംഗ് ജില്ലാ കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. തൂക്കത്തിൽ മൂന്നു ശതമാനം കുറവോടെയാണ് കർഷകരിൽനിന്നു നെല്ല് വാങ്ങേണ്ടത്.
എന്നാൽ തൂക്കത്തിൽ ആറ് മുതൽ പത്ത് ശതമാനം വരെ കുറവു വരുത്തിയാണ് മില്ലുകാർ നെല്ല് എടുക്കുന്നത്. കൃഷിക്കാരിൽനിന്നു നെല്ല് പൂർണമായും സംഭരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്. ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണാത്തപക്ഷം ശക്തമായ സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി ഉദ്ഘാടനം ചെയ്തു.
ഐഎൻടിയുസി യംഗ് വർക്കേഴ്സ് സംസ്ഥാന ക്യാന്പ് പോസ്റ്റർ പ്രകാശനം അദ്ദേഹം നിർവഹിച്ചു. യംഗ് വർക്കേഴ്സ് കൗണ്‍സിൽ ജില്ലാ പ്രസിഡന്റ് സി.എ. അരുണ്‍ദേവ് അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് ഹർഷൽ കോന്നാടൻ, സംസ്ഥാന ജനറൽ സെക്രട്ടറി മുത്തലിബ് പഞ്ചാര, കെ.പി. സുഹൈൽ, പി.പി. ഷംസുദ്ദീൻ, രമ്യ ജയപ്രസാദ്, ആഷിഖ് മൻസൂർ, മുഹമ്മദ് ഫെബിൻ, അനൂപ് ഷെയ്ഖ്, ഷിനു മാനന്തവാടി, ആഷിക് മേപ്പാടി എന്നിവർ പ്രസംഗിച്ചു.