ഹയർ സെക്കൻഡറി തുല്യത: ജില്ലയിൽ പരീക്ഷയെഴുതുന്നത് 512 പേർ
1574111
Tuesday, July 8, 2025 8:00 AM IST
കൽപ്പറ്റ: സാക്ഷരത മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന ഹയർസെക്കൻഡറി തുല്യത പരീക്ഷയിൽ ജില്ലയിൽ നിന്നും 512 പഠിതാക്കൾ പരീക്ഷ എഴുതും.
10ന് ആരംഭിക്കുന്ന പരീക്ഷയിൽ 179 പേർ ഹയർസെക്കൻഡറി ഒന്നാം വർഷ വിഭാഗത്തിലും 333 പേർ രണ്ടാം വർഷത്തിലുമായാണ് പരീക്ഷ എഴുതുന്നത്.
ഇവരിൽ 421 പേർ സ്ത്രീകളാണ്. 512 പഠിതാക്കളിൽ 98 പട്ടികവർഗ വിഭാഗക്കാരും 17 പട്ടികജാതി വിഭാഗക്കാരുമാണുള്ളത്. കൽപ്പറ്റ ഗവ. ഹയർസെക്കൻഡറി സ്കൂൾ, സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കൻഡറി സ്കൂൾ, കണിയാന്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, മാനന്തവാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ.