മയിൽപ്പീലി, ഓം ശിവശക്തി ഓം പുരസ്കാരങ്ങൾ സമ്മാനിച്ചു
1548248
Tuesday, May 6, 2025 2:28 AM IST
കണ്ണൂർ: കൃഷ്ണ ജ്വൽസ്, കൃഷ്ണ ബീച്ച് റിസോർട്ട്, ശിവോഹം ടെമ്പിൾ ഓഫ് കോൺഷ്യസ്നെസ് ട്രസ്റ്റ് എന്നിവ ഏർപ്പെടുത്തി ഡോ. സി.വി.രവീന്ദ്രനാഥ് രൂപകല്പന ചെയ്ത ഓം ശിവശക്തി ഓം പുരസ്കാരം, മയിൽപ്പീലി പുരസ്കാരം എന്നിവ ശ്രീ ശങ്കരജയന്തി ദിനത്തിൽ സമ്മാനിച്ചു.
ഗൂഡല്ലൂർ നീലഗിരി ചിന്താമണി യോഗേശ്വരി മൂകാംബിക ടെമ്പിൾ മഠാധിപതി ഡോ. ബ്രഹ്മയോഗിനി ശ്രീ ശ്രീ ശ്രീ മാതാ അംബിക ചൈതന്യമയി , ഗോവ മഹാഋഷി അധ്യാത്മ വിശ്വവിദ്യാലയ റിസർച്ച് ഹെഡ് അഞ്ജലി മുഗൾ ഗാഡ്ഗിൽ എന്നിവർക്കാണ് ഓം ശിവശക്തി ഓം പുരസ്കാരം സമ്മാനിച്ചത്. ലോക സമാധാന സംഘടനയായ വേൾഡ് പീസ് ഓർഗനൈസേഷൻ ഇന്റർനാഷണൽ സെക്രട്ടറി ജനറലായ സീനിയർ പ്രഫ. ഡോ. സുരേഷ് കെ. ഗുപ്തൻ, ശാന്തിഗ്രാം മാനവീയം ചാരിറ്റബിൾ ട്രസ്റ്റ് ഫൗണ്ടർ പ്രസിഡന്റും ശാസ്ത്രജ്ഞനുമായ ബി. ലാൽമോഹൻ, ശാന്തി ഗ്രാം മാനവീയം ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡന്റും നാഷണൽ ഹെൽത്ത് മിഷൻ കൺസൾട്ടന്റുമായ ഡോ. ജയ ലാൽമോഹൻ, നാട്യാചാര്യ ഗുരു എൻ.വി. കൃഷ്ണൻ മാസ്റ്റർ എന്നിവരെയാണ് മയിൽപ്പീലി പുരസ്കാരം നൽകി ആദരിച്ചത്. പുരസ്കാര വിതരണ ചടങ്ങിൽ സനാതന ഇല്ലം വാസ്തുരത്ന കുലപതി ബ്രഹ്മശ്രീ ഡോ. സോമരാജരാഘവാചാര്യ മുഖ്യാതിഥിയായിരുന്നു.
ശിവോഹം സ്പിരിച്വൽ വെൽനസ് സെന്റർ ചീഫ് ഫിസിഷ്യൻ ഡോ.ജ്യോതിഷമിത്ത് വിശിഷ്ടാതിഥിയായി. കൃഷ്ണാ ബീച്ച് റിസോർട്ട് മാനേജിംഗ് ഡയറക്ടർ ശുഭ രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. കൃഷ്ണ ബീച്ച് റിസോർട്ട് ചീഫ് ഫിനാൻഷ്യൽ ഓഫീസർ രത്തൻ പ്രമോദ് സ്വാഗതവും കൃഷ്ണബീച്ച് റിസോർട്ട് ജനറൽ മാനേജർ സുമൽ നന്ദിയും പറഞ്ഞു