ഏറ്റുപാറ സെന്റ് അൽഫോൻസ പള്ളിയിൽ തിരുനാൾ തുടങ്ങി
1548256
Tuesday, May 6, 2025 2:28 AM IST
പയ്യാവൂർ: ഏറ്റുപാറ സെന്റ് അൽഫോൻസ തീർഥാടന പള്ളിയിൽ വിശുദ്ധ അൽഫോൻസ, പരിശുദ്ധ കന്യകാമറിയം, വിശുദ്ധ സെബസ്റ്റ്യാനോസ് എന്നിവരുടെ സംയുക്ത തിരുനാളിന് തുടക്കമായി. വിശുദ്ധ ഗീവർഗീസ് സഹദായുടെ കപ്പേളയിൽ ജപമാലയ്ക്ക് ശേഷം വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവക്ക് ഫാ. ജെറിൻ പന്തല്ലൂപ്പറമ്പിൽ കാർമികത്വം വഹിച്ചു.
ഇന്ന് വൈകുന്നരം 4.15ന് ജപമാല പ്രാർഥനയെ തുടർന്ന് വികാരി ഫാ. ജോസഫ് ചെരിയംകുന്നേൽ കൊടിയേറ്റും. തിരുസ്വരൂപ പ്രതിഷ്ഠയും നിർവഹിക്കും. അഞ്ചിന് ആഘോഷമായ വിശുദ്ധ കുർബാന, വചനസന്ദേശം എന്നിവക്ക് ഫാ. അഖിൽ മുക്കുഴി നേതൃത്വം നൽകും. സെമിത്തേരി സന്ദർശനം ഒപ്പീസ് എന്നിവക്ക് ശേഷം സൺഡേ സ്കൂളും ഭക്തസംഘടനകളും ഒരുക്കുന്ന കലാസന്ധ്യ അരങ്ങേറും. നാളെ വൈകുന്നേരം നാലിന് വാദ്യമേളങ്ങൾ, 4.30 ന് ജപമാല, അഞ്ചിന് ഫാ. ഗിഫ്റ്റിൻ മണ്ണൂരിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന, ലദീഞ്ഞ് എന്നിവ നടക്കും.
ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. ജോബിൻ വലിയപറമ്പിൽ വചനസന്ദേശം നൽകും. 6.30 ന് ഏറ്റുപാറ സെന്റ് ജോസഫ്സ് കപ്പേളയിലേക്ക് ആഘോഷമായ വിശ്വാസ പ്രഘോഷണ റാലി. രാത്രി ഒന്പതിന് ഫ്യൂഷൻ വാദ്യമേളം. സമാപന ദിനമായ എട്ടിന് വൈകുന്നേരം നാലിന് ജപമാല, 4.30 ന് ഫാ.വർഗീസ് കളപ്പുരയ്ക്കലിന്റെ കാർമികത്വത്തിൻ വിശുദ്ധ കുർബാന, വചന സന്ദേശം, ലദീഞ്ഞ്, ആറിന് ഏറ്റുപാറ ടൗണിലേക്ക് തിരുനാൾ പ്രദക്ഷിണം, രാത്രി 7.30 ന് സമാപനാശീർവാദം. രാത്രി എട്ടിന് ഗാനമേളയും ഉണ്ടായിരിക്കും.