സോളാർ പാനൽ തലയിൽവീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
1548447
Tuesday, May 6, 2025 10:06 PM IST
പഴയങ്ങാടി: സോളാർ പാനൽലൈറ്റ് തലയിൽ വീണ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനായ വിദ്യാർഥി മരിച്ചു. ചെറുകുന്ന് കീഴറ സ്വദേശിയും മോറാഴ ആംസ്റ്റക്ക് കോളജ് ബിരുദ വിദ്യാർഥിയുമായ ആദിത്യനാണ് (19) മരിച്ചത്.
കഴിഞ്ഞ മാസം 27ന് കീഴറ വള്ളുവൻകടവിന് സമീപമായിരുന്നു അപകടം. ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ റോഡരികിലെ സോളാർ പാനൽ ദേഹത്തുവീണ് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. തുരുമ്പെടുത്ത സോളാർ ലൈറ്റിന്റെ തൂണ് ഉൾപ്പെടെ പൊട്ടി ദേഹത്ത് വീഴുകയായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ആദിത്യനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞദിവസം രാത്രിയായിരുന്നു മരണം.
അധികൃതരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന ആക്ഷേപവുമുണ്ട്. കീഴറയിലെ രാധാകൃഷ്ണൻ- ഷൈജ ദന്പതികളുടെ മകനാണ് മരിച്ച ആദിത്യൻ. സഹോദരൻ: ആഷിദ്.