റിക്രിയേഷൻ ക്ലബ് ഫോർ ദി ഡംപ് ഉദ്ഘടനം
1548262
Tuesday, May 6, 2025 2:28 AM IST
ഇരിട്ടി: ഇരിട്ടി താലൂക്ക് റിക്രിയേഷൻ ക്ലബ് ഫോർ ദി ഡമ്പിന് തുടക്കമായി. ഇരിട്ടി എസ്ഐ കെ. ഷറഫുദീൻ ഉദ്ഘാടനം ചെയ്തു. ഇരിട്ടി താലൂക്കിൽപ്പെടുന്ന സംസാരശേഷിയില്ലാത്ത 60 ഓളം വരുന്ന അംഗങ്ങൾക്ക് ഒത്തുകൂടാൻ ഒരിടമായാണ് ക്ലബ് രൂപീകരിച്ചത്. പയഞ്ചേരി മുക്കിലാണ് ക്ലബ് തുടങ്ങിയത്. വി.ജി. സുനിൽ അധ്യക്ഷത വഹിച്ചു. ഇരിട്ടി എസ്ഐ ജയശീലൻ, പ്രസിഡന്റ് ജയിംസ്, ജനറൽ സെക്രട്ടറി ടി.വി. സതീശൻ, ജില്ലാ പ്രസിഡന്റ് ദേവരാജൻ, എ.ജെ. ജെസി എന്നിവർ പ്രസംഗിച്ചു.